മലയാള സിനിമയിലെ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെന്നല്ല ലോക സിനിമയില്‍ പോലും അഭിനയത്തിന്റെ കാര്യത്തില്‍ ലാലിനൊപ്പം നില്ക്കുന്ന നടന്മാര് കുറവാണ്. ലാലിന്റെ മകന് പ്രണവും സിനിമയിലെത്തിയെങ്കിലും മകള്‍ വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെ ലോകമാണ്. എന്നാല്‍ തന്റെ മക്കളുടെ വളര്‍ച്ചയും അവര്‍ സ്കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കില്ലായിരുന്നുവെന്ന ദുഖം പങ്കുവയ്ക്കുകയാണ് താരരാജാവ്. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്കൂളിലാണ് (ഹീബ്രു ഭാഷയില്‍ വേരുകളുള്ള ഹെബ്രോണ്‍ എന്ന പദത്തിന് സുഹൃത്ത്, ഒന്നിച്ചുചേരുക എന്നീ വിവിധങ്ങളായ അര്‍ഥങ്ങളുണ്ട്). പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്. പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കള്‍ വളരുന്നതും…
Read More