കൊച്ചി: പതിമൂന്നുകാരിയായ മകൾ വൈഗയെ പിതാവ് സനുമോഹന് കൊലപ്പെടുത്തിയതും ഒളിവില്‍ പോയതും ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്നു പോലീസ്. കൊലയ്ക്കുശേഷം മുങ്ങിയ സനു, ഫോണും സിം കാര്‍ഡും ഉപയോഗിക്കാതെ എല്ലാ പഴുതുകളും അടച്ചിരുന്നു. സംഭവം നടന്ന മാര്‍ച്ച് 21നും സമീപദിവസങ്ങളിലും ഒളിവിൽ കഴിയുന്പോഴും മൊബൈല്‍ ഉപയോഗിച്ചില്ല. എന്നാല്‍ പിടിയിലായപ്പോള്‍ ഇയാളുടെ പക്കല്‍ ഒരു ഫോണുണ്ടായിരുന്നു. അതു മറ്റാര്‍ക്കും അറിയാത്ത നമ്പറായിരുന്നു. മകളെ കൊന്നശേഷം മരിക്കാന്‍ തീരുമാനിക്കുകയും പലതവണ ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത ഒരാള്‍ എന്തിനാണ് ഫോണ്‍ കൈയില്‍ വച്ചതെന്നതടക്കം ദുരൂഹമാണ്. കൊലപാതകം നടന്നതിനു തലേദിവസമായ മാർച്ച് 21ന് അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽനിന്നു മകളെയും കൊണ്ടുപോകുന്നതു അമ്മാവന്റെ വീട്ടിലേക്കെന്നു പറഞ്ഞാണ്. എന്നാല്‍ അവിടെ എത്തിയില്ല. ഇതേദിവസംതന്നെ 22നു വന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കാമെന്നു പലരോടും സനു മോഹൻ വിളിച്ചുപറഞ്ഞിരുന്നു. എല്ലാ ഡിജിറ്റല്‍ തെളിവുകളും ഇല്ലാതാക്കിയായിരുന്നു ഇയാളുടെ നീക്കങ്ങള്‍. അന്വേഷണത്തെ ഇതു കൂടുതല്‍…
Read MoreTag: missing
അന്ധവിശ്വാസം സനുവിനെ മകളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചോ?പെണ്‍കുട്ടി ജനിച്ചതിനുശേഷമാണ് തനിക്കു എല്ലാ തളര്‍ച്ചയും വന്നതെന്നു സനു വിശ്വസിച്ചോ?കങ്ങരപ്പടിയിലെ ഫ്ളാറ്റില്സംഭവിച്ചതെന്താണ്
അന്ധവിശ്വാസം ?കൊച്ചി: അന്ധവിശ്വാസം സനുവിനെ മകളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചോ? പോലീസ് അന്വേഷിക്കുകയാണ്. പെണ്‍കുട്ടി ജനിച്ചതിനുശേഷമാണ് തനിക്കു എല്ലാ തളര്‍ച്ചയും വന്നതെന്നു ഇയാള്‍ വിശ്വസിച്ചോ? ആത്മഹത്യ ചെയ്യാന്‍ പോകുന്നവന് ഭാര്യയെ കൊലപ്പെടുത്താതെ മകളെ മാത്രം തെരഞ്ഞു പിടിച്ചതു എന്തിനുവേണ്ടിയാണ്. ഇത്രമാത്രം മകളെ സ്നേഹിക്കുന്ന അപ്പനു മകളെ കൊലപ്പെടുത്താന്‍ കഴിയുമോ? ഇതെല്ലാം ഇയാളെ അന്ധവിശ്വാസിയാക്കിയോ? ചോദ്യങ്ങൾ ബാക്കിയാകുന്നു. കങ്ങരപ്പടിയിലെ ഫ്ളാറ്റില്സംഭവിച്ചതെന്താണ്കൊച്ചി: മാര്‍ച്ച് 21ന് രാത്രി 9.30നാണ് കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ സനുമോഹനും മകള്‍ വൈഗയും എത്തുന്നത്. ഇവിടെ അധികസമയം ചെലവഴിച്ചില്ല. ഫ്ളാറ്റിനകത്ത് എന്താണ് സംഭവിച്ചത്. മകളെ കൊലപ്പെടുത്താന്‍ തയാറായി തന്നെയാണോ സനുമോഹന് എത്തിയത്. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയത്. മകളെ വേദനിപ്പിക്കാതെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയതും എന്തിനാണ്. അതിനുശേഷം ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചു. വൈഗയുടെ ശരീരത്തില്‍ ഒരു അടയാളം പോലുമില്ല. അബോധാവസ്ഥയില്‍ കിടന്ന കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞു പുറത്തേക്കു പോകുന്ന സനുമോഹന്. സിസിടിവി…
Read Moreഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ? 19 ദിവസം എവിടെയായിരുന്നു? വൈഗയുടെ മരണത്തിൽ ദുരൂഹത ഉയർത്തുന്ന ചോദ്യങ്ങൾ ഇങ്ങനെയൊക്കെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ കണ്ടെത്തിയ വൈഗയുടെ (13) മരണത്തില്‍ ഇനിയും ദുരൂഹത ബാക്കി. നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടേണ്ടതുള്ളത്. വൈഗയെ കൊലപ്പെടുത്തിയത് താനാണെന്ന് സനു മോഹന്‍ സമ്മതിച്ചുവെങ്കിലും കൊല്ലാന്‍ ഫ്ളാറ്റില്‍ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. ഫ്ളാറ്റിലെത്തിയ ആ രണ്ടുപേർ?സനു മോഹന്‍ സ്ഥലത്തില്ലാത്തപ്പോള്‍ രണ്ടുപേര്‍ കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ അന്വേഷിച്ചു വന്നതായി സെക്യൂരിറ്റി ജീവനക്കാരന് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ ആരാണെന്ന് വ്യക്തമല്ല. മകളെ കൊലപ്പെടുത്തിയത് സനുവാണെങ്കില് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. ആരെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ?വൈഗയെ പുഴയില്‍ എറിഞ്ഞ ശേഷം ഭയം മൂലം ആത്മഹത്യ ചെയ്തില്ലെന്നാണ് സനു മോഹന്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇത് വിശ്വസിക്കാന്‍ പോലീസ് തയാറായിട്ടില്ല. വൈഗയെ കൊലപ്പെടുത്തിയതിന് ശേഷം നാടു വിട്ട് പലയിടങ്ങളിലായി കറങ്ങി നടന്നത് എന്തിനാണെന്നും വ്യക്തമാകണം. സനു മോഹന്‍ മറ്റാരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടോ, ആദ്യം പോലീസിനെ…
Read Moreസനു മോഹന്‍ പിടിയിലായത് മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയെന്ന് സംശയം; അധോലോക സംഘങ്ങളുടെ ഇഷ്ടകേന്ദ്രമായ ഭട്കൽ സനു പിടിയിലായ സ്ഥലത്തിന് അടുത്ത്…
ശ്രീജിത് കൃഷ്ണന്മംഗളൂരു: മഹാരാഷ്ട്രയില്‍ വിപുലമായ ബന്ധങ്ങളുള്ള സനു മോഹന്‍ അങ്ങോട്ടേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരിക്കാം കാര്വാറില്വച്ച് കര്‍ണാടക പോലീസിന്റെ പിടിയിലായതെന്ന് സംശയിക്കുന്നു. ഉത്തരകന്നഡ ജില്ലാ ആസ്ഥാനമായ കാര്‍വാര്‍ കര്‍ണാടകയില്‍നിന്നും ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള പ്രവേശനകവാടമാണ്. ഗോവ അതിര്‍ത്തിയിലേക്ക് 15 കിലോമീറ്ററോളം മാത്രമാണ് ഇവിടെനിന്നുള്ള ദൂരം. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ഇയാള്‍ കാര്‍വാറില്‍ കുടുങ്ങിപ്പോയത്.16ന് രാവിലെയാണ് സനു മോഹൻ കൊല്ലൂരിലെ റസിഡന്‍സിയില്‍ നിന്നും മുങ്ങിയത്. അന്ന് രാവിലെ റിസപ്ഷനിലെത്തി പത്രം വായിക്കുകയും ഉച്ചയ്ക്ക് രണ്ടുമണിയോടെ മംഗളൂരു വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി ഏര്‍പ്പാട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുതന്നെ തനിക്കു പിന്നാലെ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അത് വഴിതെറ്റിക്കുന്നതിനുള്ള ശ്രമമായിരുന്നുവെന്ന് സംശയിക്കുന്നു. ആറുദിവസം ലോഡ്ജില്‍ താമസിച്ചതിന്റെ ബില്‍ തുക ഉച്ചയ്ക്ക് കാര്‍ഡ് പെയ്മെന്റ് ആയി നല്‍കാമെന്ന് പറഞ്ഞതിനുശേഷമാണ് ഇയാള്‍ അവിടെനിന്നും ഇറങ്ങിയത്.തുടര്‍ന്ന് കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡിലെത്തി…
Read Moreവൈഗയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; ചലനം നിലയ്ക്കുംവരെ ചേർത്തുപിടിച്ചു; തനിക്ക് മരിക്കാൻ ഭയമായതിനാൽ ജീവനൊടുക്കിയി ല്ലെന്ന് സനുവിന്റെ മൊഴി; പൂർണ്ണമായും വിശ്വസിക്കാതെ പോലീസ്
കൊച്ചി: കളമശേരി മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ പിതാവ് സനു മോഹനിൽനിന്ന് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചതെന്ന് സനു മോഹൻ പോലീസിന് മൊഴി നൽകി. തനിയെ മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞിരുന്നു. വൈഗയെ കെട്ടിപ്പിടിച്ച് ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു. ശരീരത്തിന്റെ ചലനം നിലയ്ക്കുംവരെ ശ്വാസം മുട്ടിച്ചു. ഇതിനുശേഷം മകളെ ബെഡ് ഷീറ്റിൽ പൊതിഞ്ഞ് കാറി കിടത്തി. പിന്നീട് പുഴയുടെ തീരത്തെത്തി മകളെ കൈയിലെടുത്ത് പുഴയിലേക്ക് താഴ്ത്തി. ഭയം കാരണം തനിക്ക് ജീവനൊടുക്കാൻ സാധിച്ചില്ലെന്നും സനു മൊഴി നൽകി.ഒളിവിൽപ്പോയതല്ല മരിക്കാൻ പോയതാണെന്നും മൊഴി. പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സനു പോലീസിനു മൊഴി നൽകിയതായാണു സൂചന. മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് വിലയിരുത്തൽ. കൂടുതൽ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു…
Read Moreഅവൻ മരിച്ചിട്ടുമില്ല, ആരും തട്ടിക്കൊണ്ടു പോയിട്ടുമില്ല; സനു മോഹൻ മൂകാംബികയിലെത്തിയതായി സ്ഥിരീകരണം; ഇന്ന് തന്നെപിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കൊച്ചി പോലീസ്
മംഗളൂരു: കൊച്ചിയിലെ പതിമൂന്ന് വയസുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ വഴിത്തിരിവ്. കേസിലെ പ്രതിയും വൈഗയുടെ പിതാവുമായ സനു മോഹൻ മൂകാംബികയിലെത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ താമസിച്ചിരുന്ന സനു മോഹൻ ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ലോഡ്ജിൽ നിന്നും ഇറങ്ങിയോടി. ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. കർണാടക പോലീസിനെയാണ് ജീവനക്കാർ വിവരമറിയിച്ചത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് ഇവിടെ താമസിച്ചത് സനുമോഹനാണെന്ന് സ്ഥിരീകരിച്ചത്. ഇതേതുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകി. കർണാടക പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം മൂകാംബികയിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. സനു മോഹനെ ഇന്ന് തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.
Read Moreഫ്ളാറ്റിൽ ഒളിഞ്ഞിരുന്ന സത്യം; സനു മോഹന്റെ തിരോധാനത്തിൽ പോലീസിന് നിർണായക തെളിവുകൾ ലഭിച്ചതായി സൂചന
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹന്റെ തിരോധാനത്തിൽ നിർണായക തെളിവ് ലഭിച്ചതായി സൂചന. സനു താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ മറ്റൊരു ഫ്ളാറ്റിൽ നിന്നാണ് പോലീസിന് തെളിവുകൾ ലഭിച്ചത്. ഫോറൻസിക് വിദഗ്ധരും പോലീസും പരിശോധന നടത്തി. ഉടമകളുടെ അനുമതിയോടെയാണ് പരിശോധന നടത്തിയത്. വാടകക്കരാറില്ലാതെ കുറച്ചു പേർ ഇവിടെ താമസിച്ചിരുന്നുവെന്നും പോലീസിന് അറിവ് ലഭിച്ചു. അതേസമയം, സനുവിന്റെ ഏതാനും സുഹൃത്തുക്കളെയും പോലീസ് നിരീക്ഷിച്ചു വരികയാണ്.
Read Moreവൻ വെളിപ്പെടുത്തലുമായി സനു മോഹന്റെ അമ്മ;മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികത; അന്വേഷണ സംഘത്തിന് ആശ്ചര്യം; കേസന്വേഷണം പുതിയ തലത്തിലേക്ക്
കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കെതിരെ ആരോപണവുമായി സനു മോഹന്റെ അമ്മ സരള രംഗത്ത്. സനു മോഹന്റെ തിരോധാനത്തില്‍ മരുമകളുടെ കുടുംബം പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികതയുണ്ട്. പൂനയില്‍ സാമ്പത്തിക ബാധ്യതകളുണ്ടായതിനെത്തുടര്ന്ന് കൊച്ചിയിലെത്തിയ മകനും കുടുംബവും ഒളിവില്‍ കഴിഞ്ഞിരുന്ന വിവരം സനുവിന്റെ ഭാര്യ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവരെ അഞ്ച് വര്‍ഷത്തോളമായി ബന്ധുക്കള്‍ തങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. സനുവിനെ ആരെങ്കിലും തട്ടികൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു. അഞ്ചുവർഷമായി സനു കൊച്ചിയിൽ താമസിച്ചത് തങ്ങളറിഞ്ഞില്ലെന്ന അമ്മയുടെ വെളിപ്പെടുത്തൽ അന്വേഷണ സംഘത്തെയും ആശ്ചര്യപ്പെടുത്തി. അതിനിടെ സനു മോഹനെ തിരയുന്ന ഒരുവിഭാഗം അന്വേഷണസംഘം പൂനയിലെത്തി. സനുവിന്റെ സുഹൃത്തുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന സംഘം പൂനെയില്‍ സനുവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ വിശദാംശങ്ങളും പരിശോധിക്കും. നേരത്തെ പൂന പോലീസില്‍ നിന്നും വിവരങ്ങല്‍ ലഭിച്ചിരുന്നതിനെത്തുടര്ന്നാണ് അന്വേഷണസംഘം അങ്ങോട്ട് തിരിക്കാതിരുന്നത്. എന്നാല്‍ സനു മോഹന്‍…
Read Moreകള്ള പാസ്പോർട്ടിൽ സനു വിദേശത്തേക്ക് കടന്നു? കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം
കൊച്ചി: വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവ് സനു മോഹനായി തമിഴ്നാട്ടില്‍ തെരച്ചില്‍ തുടരുന്ന അന്വോഷണസംഘത്തിന്റെ പരിശോധന വിമാനത്താവങ്ങളിലേക്കും വ്യാപിപ്പിച്ചു. കള്ള പാസ്പോര്‍ട്ട് ഉപയോഗിച്ച് സനുമോഹന് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ കോയമ്പത്തൂര്‍ വിമാനത്താവളങ്ങളിലടക്കം അന്വേഷണ സംഘത്തിന്റെ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം കേരളം വിട്ട സനു മോഹന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും വാഹനം കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തില്‍ വര്‍ക്ക്ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളില്‍ പ്രതിയായ സനുമോഹന്റെ തിരോധാനത്തില്‍ മുംബൈയിലെ പണമിടപാട് സംഘത്തിന് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സനു മോഹന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇദ്ദേഹം അവസാനമായി വിളിച്ച കോളുകള്‍ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.
Read Moreസനു മോഹന്റെ തിരോധാനം; അന്വേഷണം സിനിമാ മേഖലയിലേക്കും; സംവിധായകനെ ചോദ്യം ചെയ്യും; പുതിയ നീക്കത്തിന് പിന്നിൽ….
കൊച്ചി: മുട്ടാര്‍ പുഴയില്‍ പതിമൂന്നുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം സിനിമാക്കാരിലേക്കും. സംഭവത്തിന് പിന്നാലെ കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന പിതാവ് സനു മോഹന്‍ ഒളിവില്‍പോയ സാഹചര്യത്തിലാണ് മരിച്ച വൈഗ അവസാനമായി അഭിനയിച്ച “ബില്ലി’ സിനിമയുടെ അണിയണ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതെന്നാണ് സൂചന. സനു മോഹനുമായി അടുപ്പമുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരില്‍നിന്നു കാര്യമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ നീക്കം. നാലു സംവിധായകരുടെ അഞ്ചു സിനിമകള്‍ കോര്‍ത്തിണക്കി ഒരുങ്ങുന്ന ചിത്രഹാറിലെ ഒരെണ്ണമാണ് ബില്ലി. മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരാള്‍ ആണ് വൈഗ. നിലവില്‍ ചെന്നൈയിലും കോയമ്പത്തൂരിലുമായി രണ്ട് സംഘങ്ങള്‍ സനു മോഹനായി തെരച്ചില്‍ നടത്തുന്നുണ്ട്. സംഭവം നടന്ന് മൂന്നാഴ്ച പിന്നിടുമ്പോഴും കേസില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാന്‍ കഴിയാത്തതു പോലീസിനെ കുഴയ്ക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട രേഖകളും…
Read More