കൊച്ചി: മുട്ടാര്‍പുഴയില്‍ ബാലികയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഒളിവില്‍പോയ പിതാവ് സനു മോഹനെക്കുറിച്ചുള്ള നിഗൂഢതകളേറുന്നു. സംഭവം നടന്ന് 19 ദിവസം പിന്നിടുമ്പോഴും ഒളിവില്‍ കഴിയുന്ന സനു മോഹനെക്കുറിച്ചുള്ള യാതൊരുവിവരവും പോലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം കൊലനടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയതാകാം എന്നായിരുന്നു പോലീസിന്റെ പ്രാഥമിക വിവരങ്ങള്‍.എന്നാല്‍ കൊലപാതകം എന്തിന് നടത്തി, വ്യക്തിപരമായി മറ്റ് കാരണങ്ങളാണ് കൊലക്ക് പിന്നിലെങ്കില്‍ ഭാര്യ രമ്യയെ എന്തുകൊണ്ട് അപായപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോള്‍ അന്വേഷണ സംഘത്തെ കുഴക്കുന്നത്. ഇയാളുടെ തമിഴ്നാട്ടിലുള്ള സുഹൃത്തുക്കളുടെ പക്കല്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. സനുമോഹന്റെ അടുത്ത ബന്ധുക്കളെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ചെറിയ ചില സാമ്പത്തിക തട്ടിപ്പുകള്‍ അറിയാമെന്നല്ലാതെ പൂനയിലടക്കമുളള വന്‍ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് ഇവര്‍ക്ക് കാര്യമായ വിവരം പോലീസിന് നല്‍കാനായിട്ടില്ല. ഭാര്യയെ ആലപ്പുഴയിലെ വീട്ടിലാക്കിയശേഷം മകളുമായി കൊച്ചിയിലേക്കു തിരിച്ചുപോന്നതു…
Read MoreTag: missing
വൈഗയുടെ മരണം: അച്ഛനായി ലുക്ക് ഔട്ട് നോട്ടീസ്; ഇയാള്‍ വാഹനം പൊളിച്ചുവിറ്റതായ സൂചന; ഉറപ്പിക്കാതെ പോലീസ് പറയുന്ന മറ്റുകാര്യങ്ങൾ ഇങ്ങനെ…
കൊച്ചി: മുട്ടാര്‍ പുഴയില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അച്ഛനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൃതദേഹം ലഭിച്ച് രണ്ടാഴ്ചയാകാറായിട്ടും അച്ഛൻ സനു മോഹനെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണു പോലീസ് നടപടി. ഇയാള്‍ക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ വിമാനത്താവളങ്ങള്‍ വഴി രക്ഷപ്പെടുക സാധ്യമല്ലെന്നും അതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടാകില്ലെന്നുമാണു പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായിട്ടും ഇയാളെ കണ്ടെത്താനാകാതായതോടെയാണു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. പിന്നീട് തമിഴ്നാട്ടിലേക്കു കടന്നതായി വിവരം ലഭിച്ചതോടെ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചിരുന്നു.കൃത്യമായ നിഗമനത്തിലെത്താന്‍ കഴിയാതെ കുഴഞ്ഞുമറിഞ്ഞ കേസില്‍ ഇയാളെ കിട്ടിയാല്‍ മാത്രമേ അന്വഷണ സംഘത്തിന് മുന്നോട്ട് പോകാനാകൂ. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പടെ ആളുകള്‍ കൂടാന്‍ സാധ്യയുള്ള…
Read Moreവൈഗയുടെ മരണവും പിതാവിന്റെ തിരോധാനവും; വാഹനം കണ്ടെത്താനാകാതെ പോലീസ്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വൈകിയേക്കും
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്നു വയസുകാരി വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താനാകാതെ പോലീസ്. ഇയാള്‍ കടന്നു പോയതായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിരുന്നെങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇദേഹത്തിന്റെ വാഹനം എവിടേക്കാണ് പോയതെന്ന് ഇനിയും പോലീസിന് കണ്ടെത്താനായിട്ടില്ല. കര്‍ണാടക പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും സഹായത്തോടെ സനു മോഹനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റിലാണ് സനു മോഹന്റെ താമസം. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെ താമസിക്കുന്ന വിവരം ഏതാനും പേര്‍ക്കു മാത്രമാണ് അറിവുള്ളത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും ഇതിലൊന്നും പണം കണ്ടെത്താനായിട്ടില്ല. തമിഴ്നാട്ടില്‍ പലയിടങ്ങളില്‍ നേരത്തേ ഇയാള്‍ ബിസിനസ് നടത്തിവരികയായിരുന്നുവെന്ന വിവരങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ സാന്പത്തിക തട്ടിപ്പ് നടത്തിയതിന് നടത്തിയശേഷമാണു കൊച്ചിയിലേക്കു മടങ്ങിയതെന്നാണു സൂചന. തട്ടിപ്പ് സംബന്ധിച്ച് ഇയാള്‍ക്കെതിരെ കേസുകളുള്ളതായും സൂചനയുണ്ട്. ഇതു സംബന്ധിച്ചെല്ലാം അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍…
Read Moreവൈഗയുടെ മരണം; അച്ഛൻ സനു മോഹൻ കോയമ്പത്തൂര്‍ കടന്നുപോയതായി വിവരം; ഇയാളുടെ ജീവിതം ദുരൂഹത നിറഞ്ഞത്; ഒളിച്ചുകഴിയാൻ സാധ്യതയുള്ള ചിത്രങ്ങൾ തയാറാക്കി പോലീസ്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂ ന്ന് വയസുകാരി വൈഗയുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനു പോലീസ്. ഇയാളെ കണ്ടെത്താനുള്ള ഊര്‍ജിത അന്വേഷണമാണു പോലീസ് നടത്തിവരുന്നത്. പ്രത്യേക സംഘം തമിഴ്നാട്ടിലെത്തിയാണ് അന്വേഷണം നടത്തുന്നത്. അതിനിടെ ഇയാള്‍ കോയമ്പത്തൂര്‍ വഴി കടന്നുപോയതായ വിവരങ്ങളും പോലീസിനു ലഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്നുമാണ് ഇതുസംബന്ധിച്ച് വ്യക്തത ലഭിച്ചത്. നേരത്തേ ഇയാള്‍ വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. കാറില്‍ ഒറ്റയ്ക്കാണു യാത്ര എന്നാണു സൂചനകള്‍. ഇതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ദുരൂഹതനിറഞ്ഞ ജീവിതംഇയാളുടെ ജീവിതവും ദുരൂഹത നിറഞ്ഞതാണെന്നു പോലീസ് പറയുന്നു. വര്‍ഷങ്ങളായി ഇയാള്‍ ഇവിടെ താമസിക്കുന്ന വിവരം ഭാര്യ ഉള്‍പ്പെടെ ഏതാനും പേര്‍ക്കു മാത്രമാണ് അറിവുള്ളത്. കൂടുതല്‍ ബന്ധുക്കള്ക്കറിയില്ലെന്നാണു പോലീസ് പറയുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും…
Read Moreപതിമൂന്നുകാരിയുടെ മരണവും പിതാവിന്റെ തിരോധാനവും; പിന്നിൽ ക്വട്ടേഷൻ സംഘങ്ങളോ? സനു മോഹന്‍ ജീവിച്ചിരിപ്പുണ്ടാകാമെന്ന് പോലീസ്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടെ പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ളാറ്റില്‍ സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിറയുന്നു. ഇതുവരെ ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ ഇടപെടലുണ്ടോയെന്ന സംശയം ഉയരുന്നുണ്ട്. പല പണമിടപാരുടെ കൈകളില്നിന്നായി സനു പണം കടം വാങ്ങിയിരുന്നതായാണു സൂചനകള്‍. പണം തിരികെ കൊടുക്കാത്തതിന്റെ ഫലമായി ഇവര്‍ ക്വട്ടേഷന്‍ നല്‍കിയതാണോയെന്നും സംശയം ഉയരുകയാണ്.സനു മോഹന്റെ കാര്‍ കേന്ദ്രീകരിച്ചാണു കൂടുതല്‍ അന്വേഷണം നടക്കുന്നത്. കാര്‍ കണ്ടെത്താനായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണു പോലീസ് തീരുമാനം. നിലവില്‍ ഇരുപതോളം കാമറകള്‍ പരിരോധിച്ചിട്ടുണ്ട്. സനു മോഹന്‍ ജീവിച്ചിരിപ്പുള്ളതായിട്ടാണു പോലീസ് കരുതുന്നത്. എട്ടോളം പേര്‍ക്ക് പണം കൊടുക്കാനുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായായി പറയുന്നു. എത്ര ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നതിനെക്കുറിച്ചു പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഞായറാഴ്ച വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടില്‍നിന്നു…
Read Moreമനോബലമുള്ള വ്യക്തിയാണ് ജെസ്ന…അവളെ ആരോ തട്ടിക്കൊണ്ടു പോയതാണ് ! ജെസ്നയുടെ തിരോധാനത്തെക്കുറിച്ച് മൂത്ത സഹോദരി ജെഫി ജെയിംസ് പറയുന്നതിങ്ങനെ…
കേരളത്തെ നടുക്കിയ ജെസ്ന തിരോധാനക്കേസ് ഇന്നും ഒരെത്തും പിടിയുമില്ലാതെ മുന്നോട്ടു പോകുകയാണ്. കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തിരിക്കുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ജെസ്നയുടെ കുടുംബം. ജെസ്നയെ തട്ടിക്കൊണ്ടു പോയതാണെന്നും അവള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിലാണ് കുടുംബമെന്നും സഹോദരി ജിഫി ജയിംസ് പറയുന്നു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ജെഫി ഇക്കാര്യം പറഞ്ഞത്. പിതൃ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് കൊല്ലമുളയില്‍ നിന്ന് പുറപ്പെട്ട് എരുമേലി ബസില്‍ കയറിയ ജെസ്ന പിന്നീട് മുണ്ടക്കയത്തേക്കുള്ള ഒരു ബസില്‍ കയറിയതായാണ് വിവരം. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് പെണ്‍കുട്ടി വീട് വിട്ടത്. പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയപ്പോള് മോശം അനുഭവമാണുണ്ടായതെന്നും ജെസ്നയുടെ കുടുംബം പറഞ്ഞിരുന്നു. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിരിക്കുമെന്നും കുറച്ചു ദിവസം കഴിയുമ്പോള്‍ തിരിച്ചു വരുമെന്നുമായിരുന്നു പോലീസിന്റെ മറുപടിയെന്ന് ജെഫിപറയുന്നു. ഇതിനിടെ ജെസ്ന തിരോധാനക്കേസുമായി ബനധപ്പെട്ട് സിബിഐ സമര്‍പ്പിച്ച എഫ്ഐആര്‍ കോടതി കഴിഞ്ഞയാഴ്ച…
Read Moreപുരയിടം വെട്ടിതെളിച്ചപ്പോൾ മനുഷ്യന്റെ അസ്ഥികൂടം ; സമീപത്ത് ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തി; ഒരുവർഷം പഴക്കമുള്ള അസ്ഥികൂടവുമായി ഒരു വർഷംമുമ്പ് കാണാതായവരെ തേടി പോലീസ്
കരുനാഗപ്പള്ളി : കാട് പിടിച്ചു കിടന്ന പുരയിടം വൃത്തിയാക്കിയപ്പോൾ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥി കൂടം. ക്ലാപ്പന കുന്നിമണ്ണേൽകടവിന് വടക്ക് വശം കാട് കയറികിടന്ന പുരയിടം വൃത്തിയാക്കുന്നതിനിടയിലാണ് അജ്ഞാത മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഓച്ചിറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിഐ എസ് പ്രകാശ്, ഫോറൻസിക് വിദഗ്ധ ദിവ്യ എന്നിവരുടെ നേതൃത്വത്തിൽ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ചു.ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം പുരുഷന്റേതാകുമെന്ന് പോലീസ് പറഞ്ഞു. ഇതിന് സമീപത്തായി ചുവന്ന ഷർട്ടും കാവി നിറത്തിലുള്ള കൈലിയും കണ്ടെത്തിയിട്ടുണ്ട്. ഏറെ നാളായി കാടുപിടിച്ചു കിടന്ന സ്ഥലം കഴിഞ്ഞ ദിവസം വസ്തു ഉടമകൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയതിനു സമീപത്തെ മരത്തിൽ കെട്ടിയിട്ട നിലയിൽ കയറും കണ്ടെത്തിയിട്ടുണ്ട്. അടുത്ത കാലത്തായി പ്രദേശത്തു നിന്നും കാണാതായവരെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. കണ്ടെടുത്ത…
Read Moreജെസ്ന അപ്രത്യക്ഷയായിട്ട് 146 ദിവസം; ജെസ്നയോടു രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ആറാം തവണയും ബംഗളുരുവില്‍…
എരുമേലി: മുക്കൂട്ടുതറ സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ അപ്രത്യക്ഷയായിട്ട് 146 ദിവസം. ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പ്രളയക്കെടുതിയില്‍ മുങ്ങിയെന്ന ആക്ഷേപത്തിനിടയില്‍ പോലീസ് വീണ്ടും ബംഗളുരുവിലേക്കു പോയി. ജെസ്നയോടു മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെന്ന ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് ബംഗളുരുവിലേക്കുള്ള ആറാമത്തെ യാത്ര.ഫോണ്‍ സന്ദേശങ്ങളെ പിന്തുടര്ന്ന് ബംഗളുരുവിലെ ആറോളം സ്ഥലങ്ങളിലെ സി.സി. ടിവി ക്യാമറാ ദൃശ്യങ്ങളടക്കം വിശദമായി പരിശോധിച്ചിട്ടും ജെസ്നയെപ്പറ്റി സൂചന ലഭിച്ചിട്ടില്ല. സൈബര്‍ അന്വേഷണത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് തിരുവല്ല ഡിവൈ.എസ്.പി. പറഞ്ഞു. പോലീസ് പലയിടങ്ങളില്‍ സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണവും വിഫലമായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ബിരുദ വിദ്യാര്‍ഥിനിയായിരുന്ന മുക്കൂട്ടുതറ കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ ജസ്നയെ കഴിഞ്ഞ മാര്‍ച്ച് 22-നു രാവിലെയാണു കാണാതായത്. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കു പോകാനെന്നു പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് ആരും കണ്ടിട്ടില്ല. അന്വേഷണം…
Read Moreജെസ്നയുടെ വീടിന്റെ തറപൊളിച്ചു നോക്കണം ! പോലീസിന് അയര്‍ലന്‍ഡില്‍ നിന്ന് അജ്ഞാത ഫോണ്‍കോള്‍; കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തും സംശയമുനയില്‍…
മൂന്നു മാസം മുമ്പ് മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്നയ്ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെ അയര്‍ലന്‍ഡില്‍ നിന്നും അന്വേഷണ സംഘത്തിന് അപ്രതീക്ഷിത ഫോണ്‍കോള്‍. വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്നാണ് ഫോണ്‍ ചെയ്ത ആള് ആവശ്യപ്പെട്ടത്.ഈ വിവരം വെച്ച് ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്. കേരളത്തിനകത്തും പുറത്തും അരിച്ചു പെറുക്കിയിട്ടും ജെസ്നയെക്കുറിച്ച് ഒരു തുമ്പും കിട്ടാഞ്ഞതിനാല്‍ പെണ്‍കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഈ സംശയത്തില്‍ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കാനും പോലീസിന് പദ്ധതിയുണ്ട്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. അതേസമയം ജെസ്നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തി. ഈ യുവാവിന്…
Read Moreജെസ്ന ചെന്നൈയില്‍ എത്തിയിരുന്നു ? മാര്‍ച്ച് 26ന് അയനാപുരത്തെ കടയില്‍ നിന്ന് ഫോണ്‍ ചെയ്തത് കണ്ടതായി മലയാളിയായ കടയുടമ; പോലീസിനെ അറിയിച്ചെങ്കിലും അന്വേഷിച്ചില്ല…
ചെന്നൈ: എരുമേലി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജെസ്ന ചെന്നൈയില്‍ എത്തിയിരുന്നതായി വിവരം. കാണാതായതിന്റെ മൂന്നാം ദിവസം അയനാപുരത്തെ ഒരു കടയില്‍ ജെസ്നയെ കണ്ടെന്ന് പറഞ്ഞ് മലയാളികളായ ചിലര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. അന്ന് പെണ്‍കുട്ടിയെ കണ്ട വിവരം പോലീസിനെ അറിയിച്ചെങ്കിലും അവര്‍ അന്വേഷിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയില്‍നിന്നും ജെസ്ന ഫോണ്‍ ചെയ്തെന്ന് കടയുടമയും സമീപവാസിയായ മലയാളിയുമാണ് സാക്ഷ്യപ്പെടുത്തുന്നത്. മാര്‍ച്ച് 26ന് കടയിലെത്തി വഴി ചോദിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു പെണ്‍കുട്ടിയെന്നാണു സമീപവാസിയായ മലയാളി അലക്സി പറയുന്നത്. ‘വൈകുന്നേരം 7.45നും എട്ടിനുമിടയിലാണ് പെണ്‍കുട്ടിയെ കണ്ടത്. ഞാനിവിടെ എത്തുമ്പോള്‍ ഫോണ്‍ ചെയ്ത് റിസീവര്‍ താഴെ വെക്കുകയായിരുന്നു. ശേഷം സാധനങ്ങള്‍ വാങ്ങി ഞാന്‍ തിരിച്ചുപോയി. കമ്മല്‍ ഇട്ടിരുന്നില്ല, കണ്ണടയും വച്ചിട്ടുണ്ടായിരുന്നു. കമ്മലിടാത്തതിനാല്‍ പെണ്‍കുട്ടിയുടെ ചിത്രം മനസിലുണ്ട്. പിറ്റേന്ന് രാവിലെ വാര്‍ത്ത നോക്കുമ്പോഴാണ് ജെസ്നയുടെ സംഭവം ശ്രദ്ധയില്‍ പെടുന്നത്. മൊബൈല്‍ ഫോണ്‍…
Read More