യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിന്റെ പിന്നില്‍ കളിച്ചത് സിദ്ധന്‍ ! ടെക്‌നോപാര്‍ക്ക് ജീവനക്കാരന്റെ സഹായത്തോടെ പതിനെട്ടു തികയാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള സിദ്ധന്റെ നീക്കം പാളിയത് ഇങ്ങനെ…

മലപ്പുറം: കരിപ്പൂര്‍ പുളിയം പറമ്പില്‍ യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിനു പിന്നില്‍ കളിച്ചത് സിദ്ധന്‍. യുവതിയുടെ പതിനെട്ടു തികയാത്ത മകളെ കല്യാണം കഴിക്കാനായി സിദ്ധന്‍ നടത്തിയ ആസൂത്രിത നീക്കങ്ങളാണ് നാടകീയ സംഭവങ്ങള്‍ക്ക് വഴിവെച്ചത്. വീട്ടമ്മെയെയും മൂന്നു പെണ്‍മക്കളെയും കാണാതായ സംഭവത്തില്‍ അബ്ദുറഹ്മാന്‍ മുത്തുകോയ തങ്ങള്‍ ( 38) എന്ന സിദ്ധനെതിരെയും കൂട്ടാളി നിലമ്പൂര്‍ എടക്കര സ്വദേശി ജാബിറി(36)നെതിരെയും കരിപ്പൂര്‍ പൊലീസ് മനുഷ്യക്കടത്തിന് കേസെടുത്തു. ഒളിവില്‍ പോയ ഇരുവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിദ്ധനുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് താന്‍ വീട് വിട്ടിറങ്ങിയതെന്ന് കരിപ്പൂരില്‍ നിന്നും മൂന്നു പെണ്‍മക്കളുമായി ദുരൂഹ സാഹചര്യത്തില്‍ കാണാതായ യുവതി വെളിപ്പെടുത്തിയിരുന്നു. സിദ്ധനും സൗദാബിയും തമ്മിലുള്ള ഈ ബന്ധം ചില ബന്ധുക്കള്‍ സംസാര വിഷയമാക്കുകയും ഇതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു. ശേഷം സിദ്ധന്‍ സൗദാബിയുടെ വീട്ടിലേക്കുള്ള വരവ് നിര്‍ത്തി. എന്നാല്‍ ഇവര്‍…

Read More

ആദ്യം വ്യാപാരി പോയി, രണ്ടു മാസത്തിനു ശേഷം ജീവനക്കാരിയും; ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയേറുന്നു; തിരിച്ചു വരുകയാണെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്ത ശേഷം അംജാദ് പോയതെങ്ങോട്ട്…?

  കോഴിക്കോട്: ഒര്‍ക്കാട്ടേരിയിലെ വ്യാപാരിയുടെയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. വ്യാപാരിയെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ കാണാതായത്. സെപ്റ്റംബര്‍ 11നാണ് ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്‌ലെറ്റ് നടത്തുന്ന അംജാദ്(23)നെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ(32) അപ്രത്യക്ഷമാവുന്നത്. തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്‌കൂട്ടറില്‍ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതാവുന്നത്. രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടിലെത്താഞ്ഞതിനാല്‍ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണുതാനും. പ്രവീണയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തി. കടയുടമയായ അംജാദിനെ കാണാതായിട്ട് രണ്ടു മാസമായെങ്കിലും ഒരു തുമ്പുമില്ല. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി…

Read More