സ്കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി. കൗമാരകാലത്ത് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒന്നിച്ചിരുത്തി പഠനം വേണ്ടെന്നും നാടിന്റെ സംസ്കാരം എന്താവുമെന്നും രണ്ടത്താണി ചോദിച്ചു. പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്നും വിദ്യാഭ്യാസ പരിഷ്കാര നീക്കത്തെ വിമര്‍ശിച്ച് രണ്ടത്താണി പറഞ്ഞു. ലൈംഗിക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നും കണ്ണൂരിലെ യുഡിഎഫ് പ്രതിഷേധക്കൂട്ടായ്മയില്‍ സംസാരിക്കവെ അബ്ദുറഹ്മാന് രണ്ടത്താണി വ്യക്തമാക്കി. രണ്ടത്താണിയുടെ വാക്കുകള്‍ ഇങ്ങനെ…ഏതു കോളജിലും 70-80 ശതമാനത്തോളം പെണ്‍കുട്ടികളാണ്. വിദ്യാഭ്യാസ കാര്യത്തില്‍ പെണ്‍കുട്ടികള്‍ ഒരുപാട് വളര്‍ച്ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ച് ഇരുത്തിയിട്ടല്ല. കൗമാരക്കാലത്ത് ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ഒരുമിച്ച് ഇരുത്തിയാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാകുമത്രേ. എന്നിട്ടോ..പഠിപ്പിക്കേണ്ട വിഷയം കേള്‍ക്കുമ്പോഴാണ് എന്തൊക്കെയാണെന്നോ സ്വയംഭോഗവും സ്വവര്‍ഗരതിയും…ഇങ്ങനെയായിരുന്നു രണ്ടത്താണിയുടെ വാക്കുകള്‍. അതേസമയം വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായും രണ്ടത്താണി രംഗത്തുവന്നു. വികലമായ പാഠ്യപദ്ധതി പരിഷ്കാരത്തെയാണ് എതിര്‍ത്തത്. സര്‍ക്കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജന്‍ഡയെന്ന് സംശയമെന്നും…
Read MoreTag: mixed
വെള്ള വിതരണത്തിനൊപ്പം എണ്ണ വിതരണവും ! ജല അതോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില്‍ എണ്ണ; കാരണം അറിഞ്ഞ് നാട്ടുകാര്‍ തലയില്‍ കൈവച്ചു…
വൈക്കത്ത് ജല അതോറിറ്റി വിതരണംചെയ്ത വെള്ളത്തില്‍ രാസവസ്തു കലര്‍ന്ന എണ്ണ. തലയാഴത്തിന് സമീപം അഞ്ചോളം വീടുകളിലാണ് കരി ഓയില്‍ പോലുള്ള ദ്രാവകംകലര്ന്ന കുടിവെള്ളം കിട്ടിയത്. റോഡിലെ പൊട്ടിയ പൈപ്പിനുമുകളില്‍ ടാറ് ചെയ്തപ്പോള്‍ സംഭവിച്ചതാകാമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ച ഉച്ചയോടെ പള്ളിപറമ്പില്‍ രത്നാകരന്റെ വീട്ടിലെ ടാപ്പില്‍നിന്ന് ശേഖരിച്ച വെള്ളത്തിലാണ് എണ്ണ കലര്‍ന്നതായി കണ്ടത്. പാടയും കറുത്തനിറവും കണ്ടതോടെ കരി ഓയില്‍ കലര്‍ന്നതായി സംശയമുണ്ടായി. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി കരാറുകാരന് എത്തി പരിശോധിച്ചപ്പോഴാണ് റോഡില്‍ വെള്ളക്കെട്ടില്‍ പൈപ്പ് പൊട്ടിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ഇവിടെ റോഡില്‍ കുഴിയടക്കല്‍ നടന്നിരുന്നു. പൊട്ടിയ പൈപ്പിലൂടെ ഈ സമയത്ത് രാസവസ്തു വെള്ളത്തില്‍ കലര്ന്നതാവുമെന്നാണ് സംശയം. സമീപത്ത് പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നതും നാട്ടുകാരില്‍ ആശങ്കയുണ്ടാക്കി. വൈക്കത്തുനിന്നും വെച്ചൂര്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിലും ഈ രാസമാലിന്യം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ , റോഡ് പൊളിച്ച്…
Read More