പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ യുക്തി ചിന്ത സര്‍ക്കാര്‍ ചെലവില്‍ നടപ്പാക്കുന്നു എന്ന് ലീഗ് എംഎല്‍എ എന്‍ ഷംസുദ്ദീന്. മിക്സഡ് ബെഞ്ചും മിക്സഡ് ഹോസ്റ്റലും വലിയ പ്രശ്നം ഉണ്ടാക്കുമെന്നും സ്കൂളുകളുടെ സമയമാറ്റം മദ്രസകളെ ബാധിക്കുമെന്നും ഷംസുദ്ദീന് നിയമസഭയില്‍ വ്യക്തമാക്കി. കേരളത്തിലെ സ്കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശ്രദ്ധ ക്ഷണിച്ച് സംസാരിക്കുകയായിരുന്നു എംഎല്‍എ. 2007ലെ മതമില്ലാത്ത ജീവന്റെ പ്രേതമാണ് ഈ പാഠ്യപദ്ധതി പരിഷ്കരണമെന്നും എംഎല്‍എ ആരോപിച്ചു. ഈ യുക്തി ചിന്ത മതനീരാസത്തില് എത്തിക്കും. പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചാക്കുറിപ്പില്‍ നിന്ന് യുക്തി ചിന്ത എന്ന ഭാഗം ഒഴിവാക്കണം. ലിംഗനീതി, ലിംഗാവബോധം, ലിംഗ തുല്യത നടപ്പാക്കണമെന്നാണ് ചര്‍ച്ചാക്കുറിപ്പില്‍ പറയുന്നത്. ഇത് ലൈംഗിക അരാജകത്വത്തിന് വഴിതെളിയിക്കും. ലൈംഗിക അരാജകത്വം വിശ്വാസ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഷംസുദ്ദീന് പറഞ്ഞു. ആണിന്റെ ഡ്രസ് പെണ്ണ് ഇട്ടാല്‍ നീതിയാകുമോ?, പെണ്ണിന് പെണ്ണിന്റേതായ ഡ്രസ് ഇടാന്‍ ആഗ്രഹമുണ്ടാവില്ലേ? പാവാടയും…
Read More