കോണ്‍ക്രീറ്റ് മിക്സറില് ഒളിച്ചു യുപിയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ പോലീസ് പൊക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിശോധനയിലാണ് കുടിയേറ്റ തൊഴിലാളികളെ കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. അസ്വാഭാവികത തോന്നിയതിനിടെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് ശ്വസിക്കാന്‍ പോലുമാവാത്ത കോണ്‍ക്രീറ്റ് മിക്സറിനുള്ളില്‍ 18 ഓളം കുടിയേറ്റ തൊഴിലാളികളെ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസ് എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വെള്ളിയാഴ്ചയാണ് കുടിയേറ്റ തൊഴിലാളികള്‍ ട്രക്കില്‍ കയറി നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇന്‍ഡോറില്‍ നിന്ന് 35 കിമി അകലെയുള്ള പാന്ത് പിപ്ലൈ ഗ്രാമത്തില്‍ നിത്യേന പോലീസ് നടത്താറുള്ള പരിശോധനക്കിടെയാണ് സിമന്റ് മിക്സറും വഹിച്ചു വരുന്ന ട്രക്കും പോലീസ് ശ്രദ്ധയില്‍പ്പെട്ടത്. ഈ ട്രക്കും സിമന്റ് മിക്സറും കണ്ട് പന്തികേട് തോന്നിയ പോലീസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കണ്ടെത്തിയത്. ‘അവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്നൗവിലേക്ക് യാത്ര പോവുകയായിരുന്നു. കോണ്‍ക്രീറ്റ് മിക്സര്‍…
Read More