സോഷ്യൽ മീഡിയയിലേക്ക് എന്നെ ഒരുപാട് കൊണ്ടുവരണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാൻ സോഷ്യൽ മീഡിയയിൽ ഉണ്ട്. എന്റെ അക്കൗണ്ട് ചെക്ക് ചെയ്യാറുണ്ട്. മറ്റുള്ളവരുടെ പോസ്റ്റുകൾ കാണാറുണ്ട്. പക്ഷെ ഞാൻ എന്റെ സാന്നിധ്യം അറിയിക്കുന്നില്ല എന്നതേ ഉള്ളു. എന്നാലും ഇടക്കൊക്കെ ഞാൻ എന്തെങ്കിലും പോസ്റ്റ് ചെയ്യാറുണ്ട്. എനിക്കൊപ്പം ഉള്ളവരൊക്കെ സ്റ്റോറി ഇടുകയും സ്റ്റാറ്റസ് ഇടുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഞാൻ അതൊന്നും ചെയ്യാറില്ല. പലരുടെയും സ്റ്റാറ്റസുകൾ ഞാൻ കാണാറുമില്ല. എനിക്ക് അതിനോട് വലിയ താൽപര്യം തോന്നിയിട്ടില്ല. അപ്പപ്പോ പോസ്റ്റ് ചെയ്യുക എന്നൊരു സ്വഭാവം എനിക്കില്ല. എന്നോട് ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് നീ നിന്നെ മാർക്കറ്റ് ചെയ്യുന്നില്ല, നമ്മൾ വേണം അത് ചെയ്യാൻ, മറ്റുള്ളവരെ കാണിച്ചു കൊടുക്കണം എന്നൊക്കെ. പക്ഷെ ഞാനായിട്ട് തന്നെ കൊട്ടിഘോഷിക്കുന്നത് എന്റെ ശീലത്തിലേക്ക് വരുത്താൻ എനിക്ക് പറ്റുന്നില്ല. എന്നെ കുറെ പേർ ഉപദേശിച്ചിട്ടുണ്ട്. നാളെ മുതൽ ഞാൻ…
Read MoreTag: miya george
സ്വവര്‍ഗാനുരാഗിയുടെ വേഷം ചെയ്യാന്‍ ഒരു മടിയുമില്ല ! പക്ഷെ ‘അത്’ മാത്രം ചെയ്യില്ല; തുറന്നു പറച്ചിലുമായി മിയ…
മിനിസ്ക്രീനിലൂടെയെത്തി ബിഗ്സ്ക്രീന്‍ കീഴടക്കിയ നടിയാണ് മിയ ജോര്‍ജ്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങള്‍ക്കൊപ്പവും അഭിനയിക്കാന്‍ മിയയ്ക്കായി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാനും നടിയ്ക്കായി. കഴിഞ്ഞ വര്‍ഷമായിരുന്നു താരത്തിന്റെ വിവാഹം കഴിഞ്ഞത്. കൊച്ചിയിലെ ബിസിനസുകാരനായ അശ്വിന് ഫിലിപ്പാണ് മിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കഴിഞ്ഞ ലോക്ക് ഡൗണ്‍ കാലത്താണ് നടന്ന ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മാട്രിമോണി വഴിയുള്ള വിവാഹാലോചനയായിരുന്നു കല്യാണത്തിലേക്കെത്തിയതെന്ന് മിയ പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് വെളിപ്പെടുത്തിയ മിയ സിഐഡി ഷീല എന്ന ചിത്രത്തില്‍ ആണ് ഇനി അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് മിയ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒരു അഭിമുഖത്തില്‍, സ്വവര്‍ഗാനുരാഗ കഥാപാത്രങ്ങള്‍ വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മിയ നല്കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. പൃഥിരാജ് മുംബൈ പോലീസില്‍ ചെയ്ത സ്വവര്‍ഗാനുരാഗി…
Read Moreവിട്ടിൽ ഇരിക്കാൻ നേരം
വിവാഹശേഷം ആറ് മണിക്ക് ശേഷമേ എഴുന്നേല്‍ക്കാറുള്ളു. ലോക്ഡൗണില്‍ സിനിമയോ തിരക്കുകളോ ഒന്നുമില്ലാത്ത സമയത്താണല്ലോ വിവാഹം നടക്കുന്നത്. വീട്ടില്‍ ഇരിക്കാന്‍ ഒത്തിരി സമയം കിട്ടി. അല്ലെങ്കില്‍ പെട്ടെന്ന് ഷൂട്ടിംഗിന് വേണ്ടിയൊക്കെ ഓടി പോകേണ്ടി വരും. പക്ഷേ ഇത് ശരിക്കും നല്ല ഗുണമാണ് ചെയ്തത്. വിവാഹത്തിന് മുന്‍പു ഞാന്‍ വളരെ താമസിച്ച് ഉറങ്ങുന്ന ആളായിരുന്നു. രാത്രി വൈകി ഉറങ്ങി രാവിലെ എഴുന്നേല്ക്കാന് മടിയായിരുന്നു . പക്ഷേ ഭര്‍ത്താവിന്റെ വീട്ടില്‍ എല്ലാവരും നേരത്തെ ഉറങ്ങുന്നവരാണ്. -മിയ
Read Moreകോവിഡ് കാലത്ത് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ട് ! ഹണിമൂണ്‍ എങ്ങോട്ടെന്ന ചോദ്യത്തിന് മിയ നല്കുന്ന ഉത്തരം ഇങ്ങനെ…
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അശ്വിന്. ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും” എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുന്നതിനോടും അശ്വിന് വിരോധമില്ലെന്ന് മിയ പറയുന്നു.
Read More