മാങ്ങാ ആരും പറിച്ചു കൊണ്ടു പോകാന്‍ മാന്തോട്ടങ്ങളില്‍ കാവല്‍ക്കാരുള്ളത് പതിവാണ്. എന്നാല്‍ ഒരു മാവിന് കാവലായി ആറു നായ്ക്കളെ നിയോഗിക്കുക കൂടാതെ രണ്ടു കാവല്‍ക്കാരും കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ട് അല്ലേ. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സങ്കല്പ് പരിഹാറും ഭാര്യ റാണിയുമാണ് ഈ മാവിന്റെയും മാന്തോട്ടത്തിന്റെയും ഉടമകള്‍. ആറു നായ്ക്കളെയും രണ്ടു മനുഷ്യരെയും കാവലിടാന്‍ എന്താണ് ഈ മാവിന് പ്രത്യേകത എന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതുമായ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് മാമ്പഴം കിലോക്ക് ലഭിക്കുകയെന്നാണ് കര്ഷകന് വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്പും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന് തൈകള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാമ്പഴം ഉണ്ടായി…
Read More