മി​സോ​റാ​മി​ല്‍ പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി ! അ​തി വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കും; വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കും

ഐ​സോ​ള്‍: മി​സോ​റാ​മി​ല്‍ ഗ​വേ​ഷ​ക​സം​ഘം പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി. ഈ ​പ​ല്ലി​ക​ള്‍​ക്കു വ​ള​രെ വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യും. അ​വ​യു​ടെ ശ​ബ്ദ​വും ഉ​ച്ച​ത്തി​ലു​ള്ള ഇ​ണ​ചേ​ര​ല്‍ വി​ളി​യും മ​റ്റു പ​ല്ലി​ക​ള്‍​ക്കി​ട​യി​ല്‍ ഇ​വ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. മി​സോ​റാം സം​സ്ഥാ​ന​ത്തി​ന്റെ പേ​രാ​ണ് പു​തി​യ ഇ​ന​ത്തി​ന് ന​ല്‍​കി​യ​ത് – ‘ഗെ​ക്കോ മി​സോ​റ​മെ​ന്‍​സി​സ്’. ഇ​വ​യ്ക്കു സ​ഹോ​ദ​ര സ്പീ​ഷി​സാ​യ ഗെ​ക്കോ പോ​പ്പേ​ന്‍​സി​സി​നോ​ട് സാ​മ്യ​മു​ണ്ട്. എ​ന്നാ​ല്‍ രൂ​പ​ഘ​ട​ന​യി​ലും നി​റ​ത്തി​ലും പു​തി​യ ഇ​നം വ്യ​ത്യ​സ്ത​മാ​ണ്. മി​സോ​റാം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ​യും ജ​ര്‍​മ​നി​യി​ലെ ട്യൂ​ബിം​ഗ​നി​ലു​ള്ള മാ​ക്സ് പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രു​ടെ സം​ഘ​മാ​ണ് പു​തി​യ ഇ​നം പ​ല്ലി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​യെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ള്‍ ഹെ​ര്‍​പെ​റ്റോ​ള​ജി പ​ഠ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ജ​ര്‍​മ​ന്‍ ജേ​ണ​ലാ​യ സ​ലാ​മ​ന്ദ്ര​യു​ടെ ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More