നാഗാലാന്‍ഡില്‍ നിന്നും പോലീസ് ട്രക്ക് കൊണ്ടു വന്നത് ഞാനല്ല; വണ്ടി കുളനടയിലെ വീട്ടില്‍ എത്തിയിട്ടുമില്ല; സത്യം പുറത്തു പറയാത്തത് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍; ശ്രീവത്സം പിള്ള ആദ്യമായി പ്രതികരിക്കുന്നു

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ആരോപണ വിധേയനായ ശ്രീവത്സം പിള്ള ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുന്നു. ഇത്രയധികം ആരോപണങ്ങള്‍ വന്നപ്പോഴും പിള്ള യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ ആദ്യമായി പിള്ള പ്രതികരിക്കുകയാണ്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നാണ് പിള്ള പറയുന്നത്. മാധ്യമങ്ങളില്‍ തുടരെ തുടരെ വാര്‍ത്ത വന്നതും താന്‍ കള്ള പണം കൊണ്ടു വന്നുവെന്ന് വരെ പറഞ്ഞതുമായ നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് വീട്ടിലേക്ക് കൊണ്ടു വന്നിട്ടില്ല. കൊച്ചിയില്‍ ഔദ്യോഗിക ആവശ്യത്തിന് സാധനം എടുക്കാനാണ് ട്രക്ക് എത്തിയത്. ട്രക്കു വന്നത് സംബന്ധിച്ച് തനിക്കൊരു ബന്ധവുമില്ലെന്നും പിള്ള പറയുന്നു. തനിക്കെതിരെ ഇതുവരെയില്ലാത്ത നടപടികള്‍ ഉണ്ടാകാന്‍ കാരണം ബിസിനസിലെ ശത്രുക്കളാണെന്നും ആരോപണങ്ങളില്‍ പ്രതികരിക്കാത്തത് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാലാണെന്നും പിള്ള പറയുന്നു. പരിശോധനകളും അന്വേഷണവും പൂര്‍ത്തിയാവുന്നതുവരെ മാധ്യമങ്ങളെ കാണരുതെന്ന് അവര്‍ വിലക്കിയിട്ടുണ്ടെന്നും പിള്ള പറയുന്നു. ഇപ്പോള്‍ ഉയരുന്ന ആരാേപണങ്ങള്‍ കഴമ്പില്ലാത്തതാണന്നു വിശദീകരിച്ച…

Read More

പിള്ള വിഴുങ്ങിയത് നാഗാലാന്‍ഡിനെ മൊത്തമായി;പിള്ളയുടെ വീട്ടില്‍ കണ്ട നാഗാലാന്‍ഡ് പോലീസ് ട്രക്ക് മോഷ്ടിച്ചു കടത്തിയത്; പോലീസ് ഉപദേശക സ്ഥാനത്തു നിന്നും തെറിച്ചതിനാല്‍ ഇനി കൊഹിമയിലേക്കു പോകാനാവില്ല

തിരുവനന്തപുരം: നാഗാലാന്‍ഡ് പോലീസിലെ ഉന്നതസ്ഥാനമുപയോഗിച്ച് ശതകോടികളുടെ അനധികൃത സ്വത്തു സമ്പാദിച്ച എംകെആര്‍ പിള്ളയ്ക്കു കുരുക്കു മുറുകുന്നു. പിള്ളയെ പൊലീസ് ഉപദേശക സ്ഥാനത്തു നിന്ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ പുറത്താക്കി. ആരോപണം സര്‍ക്കാരിന്റെ പ്രതിഛായയില്‍ കരിനിഴല്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍. നിലവില്‍ അവധിയിലായിരുന്നു പിള്ള. ഇതിനിടയിലാണ് കാര്യങ്ങളെല്ലാം കലങ്ങി മറിഞ്ഞത്. നാഗാലാന്‍ഡില്‍ പിള്ളയെത്തിയാല്‍ പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും ചെയ്യാനാണ് തീരുമാനം. ഇതോടെ പിള്ള ഇനി നാഗാലാന്‍ഡിലേക്കു പോവില്ലയെന്നാണ് വിവരം. എം കെ ആര്‍ പിള്ളയെ പൊലീസിന്റെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തു നിന്നാണ് പുറത്താക്കിയത്. വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാന്‍ഡ് സര്‍ക്കാര്‍ പറയുന്നത്. പിള്ളയ്‌ക്കെതിരായ ആരോപണത്തില്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളില്‍ ഇതേക്കുറിച്ച വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് പൊലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റ് സ്ഥാനത്തുനിന്ന്…

Read More