തിരുവനന്തപുരം: പി.വി. അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ലെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. ഇപ്പോഴും കോണ്‍ഗ്രസിനെ നിശിതമായി വിമർശിച്ചുകൊണ്ട് സിപിഎമ്മിനെ നന്നാക്കാനാണ് അൻവർ ശ്രമിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നു പറഞ്ഞ അൻവറിനു രാഹുലിന്റെ പേരിനൊപ്പം ഗാന്ധി എന്നത് ചേർത്തതിലായിരുന്നു വിഷമം. കഴിഞ്ഞ മൂന്നുവർഷം തുടർച്ചയായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിക്കുക മാത്രമാണ് അൻവർ ചെയ്തത്. സർക്കാരിന്റെ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയോ കൊള്ളമുതൽ പങ്കിടുകയോ ചെയ്തതിനുശേഷമുണ്ടായ തർക്കത്തിനൊടുവിൽ ആണ് അൻവർ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരേ തിരിഞ്ഞതെന്നും ഹസൻ പറഞ്ഞു.
Read MoreTag: mm hassan
ഹോട്ടലില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേ ! എന്തിനാണ് ഹലാല്‍ ബോര്‍ഡ്; വിമര്‍ശനവുമായി എംഎം ഹസന്…
ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതിനെ വിമര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്. ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വയ്ക്കുന്നത് എന്തിനാണെന്ന് ഹസന് ചോദിച്ചു. ഹോട്ടലുകളില്‍ ചെന്ന് ആവശ്യമുള്ള ഭക്ഷണം കഴിച്ചാല്‍ പോരേയെന്നും അദ്ദേഹം ചോദിച്ചു. ഹലാലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആളുകള്‍ ചേരി തിരിയുന്ന സാഹചര്യത്തിലാണ് ഹസനും ഹലാല്‍ സംസ്കാരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത്. എന്നാല്‍ ഹലാല്‍ വിവാദം കേരളത്തിന്റെ മതമൈത്രി തകര്‍ക്കാനുള്ള നീക്കമാണെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ വാദം. സമൂഹത്തെ മതപരമായി ചേരിതിരിക്കാനാണ് ആര്‍എസ്എസിന്റെ നീക്കമെന്നും, ഇതിനെ കേരള സമൂഹം ഒരു തരത്തിലും അംഗീകരിക്കില്ലെന്നുമായിരുന്നു കോടിയേരിയുടെ വാദം.
Read More