നെടുങ്കണ്ടം: അന്താരാഷ്ട്ര നിലവാരത്തില്‍ നെടുങ്കണ്ടത്ത് പൂര്‍ത്തീകരിച്ച സിന്തറ്റിക് ട്രാക്കോടുകൂടിയ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നാളെ(ഫെ. 3) കായിക വകുപ്പ് മന്ത്രി വി. അബ്ദുള്‍ റഹ്മാന് നാടിന് സമര്‍പ്പിക്കും. കേരളത്തിലെ ആദ്യ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിൽ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്കും ഒരുക്കിയിട്ടുണ്ട്. കായിക വകുപ്പും കിഫ്ബിയും ചേര്‍ന്ന് നിര്‍മിച്ച സിന്തറ്റിക് ട്രാക്കും ഫിഫ നിലവാരത്തില്‍ നിര്‍മിച്ച ഫുട്ബോള്‍ ഫീല്‍ഡും അടങ്ങുന്നതാണ് സ്റ്റേഡിയം. രാത്രിയിലും മത്സരങ്ങള്‍ നടത്താന്‍ ഫ്ളഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് മെറ്റീരിയല്‍ ഉപയോഗിച്ചാണ് 13.2 മി.മി കട്ടിയുള്ള 400 മീറ്റര്‍ ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. ട്രാക്കിന്റെ ഒരു ഭാഗത്ത് 10 ലൈനുകളും മറുഭാഗത്ത് എട്ട് ലൈനുകളുമുണ്ട്. 400 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരങ്ങള്‍ക്ക് പുറമേ ഡിസ്കസ് ത്രോ, ഹാമര്‍ ത്രോ, ഷോട്പുട്ട്, ലോംഗ്ജംപ്, ട്രിപിള്‍ ജംപ്, പോള്‍വോള്‍ട്ട്, സ്റ്റിപ്പിള്‍ ചെയ്സിംഗ്, ജാവലിന്‍,…
Read MoreTag: mm mani
പെട്ടിഓട്ടോറിക്ഷയില്‍ പൈപ്പ് കയറ്റിയതിന് 20,000 രൂപ പിഴ; നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ദ്രോഹിച്ചാൽ ജനങ്ങൾക്ക് കായികമായി നേരിടേണ്ടിവരുമെന്ന് എം.എം. മണി
നെടുങ്കണ്ടം: മറ്റു ജില്ലകളില്‍നിന്ന് എത്തുന്ന ഉദ്യോഗസ്ഥര്‍ ഇടുക്കിക്കാരെ മലമൂടന്മാരും കോഞ്ഞാണന്മാരുമായാണ് കാണുന്നതെന്ന് എം.എം. മണി എംഎല്‍എ. പെട്ടിഓട്ടോറിക്ഷയില്‍ പൈപ്പ് കൊണ്ടുപോയതിന് 20,000 രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഉടുമ്പന്‍ചോല ജോയിന്റ് ആര്‍ടിഒ ഓഫീസിനു മുമ്പില്‍ നടത്തിയ ജനകീയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞു ജില്ലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. പൈപ്പ് കൊണ്ടുപോയതിനു പിഴ അടയ്ക്കാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങുന്നതു തങ്ങള്‍ക്കറിയാമെന്നും മണി പറഞ്ഞു. 500 രൂപ കൈമടക്ക് കൊടുത്തിരുന്നെങ്കില്‍ പിഴ ഒഴിവാക്കിക്കിട്ടുമായിരുന്നു. വന്‍തുക ശമ്പളവും അല്ലാതെ കിമ്പളവും വാങ്ങുന്ന മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ പൊതുജനങ്ങള്‍ കായികമായി കൈകാര്യം ചെയ്യുന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. റവന്യു, വനം, പൊതുമരാമത്ത്, മോട്ടോര്‍ വാഹനവകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുകയും ജനങ്ങളെ ദ്രോഹിക്കുകയും ചെയ്യുന്ന പൊതുശല്യങ്ങളാണെന്നും…
Read Moreരാജേന്ദ്രൻ പറയുന്നത് അസംബന്ധവും പോക്രിത്തരവും; രാജേന്ദ്രന് ഭൂമി കൈയേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യുവകുപ്പെന്ന് എം.എം. മണി
ഇടുക്കി: ദേവികുളം മുന്‍എംഎല്‍എ എസ്. രാജേന്ദ്രന് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നില്‍ താനല്ലെന്ന് എം.എം. മണി. ഇതിന് പിന്നില്‍ താനാണെന്ന് പറയുന്നത് അസംബന്ധവും പോക്രിത്തരവുമാണെന്നും എം.എം. മണി പറഞ്ഞു. അത് എന്റെ പണിയല്ല. താന്‍ ആരോടും അങ്ങനെ ചെയ്യാറില്ല. രാജേന്ദ്രന് ഭൂമി കൈയേറിയതാണോയെന്ന് തീരുമാനിക്കേണ്ടത് റവന്യവകുപ്പാണ്. പഴയ എംഎല്‍എ സ്ഥാനം ഉപയോഗിച്ച് വല്ല തട്ടിപ്പ് നടത്തിയോ എന്ന് തീരുമാനിക്കേണ്ടത് റവന്യു വകുപ്പാണ്. ഞാന്‍ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഇനി പറയുകയുമില്ല. അയാള്‍ കുടിക്കുന്ന വെള്ളത്തില്‍ മോശം പണിയാണ് കാണിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പ്പിച്ച പണി ചെയ്യാതെ പിറപ്പില്ലാത്ത പണിയാണ് കാണിച്ചതെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.
Read Moreഒരുത്തന്റെയും മാപ്പും വേണ്ട … കോപ്പും വേണ്ട… കയ്യില്‍ വെച്ചേരെ ! സുധാകരന്റെ ഖേദ പ്രകടനത്തോട് എം എം മണി പ്രതികരിച്ചതിങ്ങനെ…
എംഎം മണിയ്ക്കെതിരായ ആക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കെ. സുധാകരന് നടത്തിയ ഖേദപ്രകടനം തനിക്ക് ആവശ്യമില്ലെന്ന് എം. എം മണി തുറന്നടിച്ചു. ഒരുത്തന്റെയും മാപ്പും വേണ്ട …. കോപ്പും വേണ്ട…… കയ്യില്‍ വെച്ചേരെ … ഇവിടെ നിന്നും തരാനൊട്ടില്ല താനും…… എന്നാണ് എം. എം. മണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. എം എം മണിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഒരുത്തന്റെയും മാപ്പും വേണ്ട ….കോപ്പും വേണ്ട……കയ്യില്‍ വെച്ചേരെ …ഇവിടെ നിന്നും തരാനൊട്ടില്ല താനും…… പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണെന്നും തെറ്റിനെ തെറ്റായി തന്നെ കാണുന്നുവെന്നും യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കെ സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചത്. മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ജാഥയില്‍ എംഎം മണിയുടെ മുഖം ചിമ്പാന്‍സിയുടെ കട്ടൗട്ടില്‍ പതിച്ചതിനെതിരേ പാര്‍ട്ടി അനുഭാവികള്‍ കടുത്ത വിമര്‍ശനമാണുയര്‍ത്തിയത്.…
Read Moreമുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല ! ഭരണമുള്ളതു കൊണ്ടു മാത്രമാണ് മര്യാദയ്ക്കിരിക്കുന്നതെന്ന് എംഎം മണി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
Read Moreഎനിക്ക് കറുപ്പ് നിറമാണെന്ന് മണി പറഞ്ഞു ! അദ്ദേഹത്തിന് പിന്നെ ട്രംപിന്റെ നിറമാണല്ലോ; മണിയ്ക്ക് തിരുവഞ്ചൂരിന്റെ മറുപടി…
മുന്‍ മന്ത്രിയും എംഎല്‍എയുമായ എം എം മണിയുടെ പരിഹാസത്തിന് കിടിലന്‍ മറുപടിയുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അടുത്തിടെ എനിക്ക് കറുപ്പ് നിറമാണെന്ന് എംഎം മണി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. ഇത്തരം പാഴ്വാക്ക് പറയുന്നവരെ അവഗണിച്ച് വിട്ടേക്കണമെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍. മന്ത്രി സജി ചെറിയാന് മന്ത്രിക്ക് വേണ്ടി പദ്ധതിയുടെ ഭൂപടത്തില്‍ മാറ്റം വരുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരില്‍ സില്‍വര്‍ലൈന്‍ പാതയുടെ ആദ്യ ഭൂപടമല്ല ഇപ്പോള്‍ പ്രചരിക്കുന്നത്. ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ഭൂപടത്തില്‍ മാറ്റം വരുത്തിയതിന് തെളിവുകള്‍ ഉണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സജി ചെറിയാന്റെ വീടിരിക്കുന്ന സ്ഥലത്താണ് മാറ്റം വരുത്തിയിരിക്കുന്നത്. മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഭൂപടത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിന്റെ ഗുണം ആര്‍ക്ക് കിട്ടിയെന്നതില്‍ സജി ചെറിയാന് മറുപടി പറയണമെന്നും…
Read Moreമണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും സ്വന്തമാക്കി ത്രസിപ്പിക്കുന്ന വിജയവുമായി ഇടുക്കിയുടെ സ്വന്തം മണിയാശാൻ
തൊടുപുഴ: മന്ത്രി എം.എം.മണിയുടേത് ത്രസിപ്പിക്കുന്ന വിജയം. ഇടുക്കി ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 38,305 വോട്ടുകൾ നേടിയാണ് നാട്ടുകാരുടെ മണിയാശാൻ ഉടുന്പൻചോലയിൽ വെന്നിക്കൊടി പാറിച്ചത്. ഇത്തവണ മണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും ഇദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുമായി പുലർത്തിയ അടുപ്പവുമാണ് ഇദ്ദേഹത്തിന് ഇക്കുറി ഉജ്വലവിജയം സമ്മാനിച്ചത്. മണ്ഡലത്തിലെ ഇരട്ടവോട്ടുകളടക്കം യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. വൈദ്യുതി മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർത്തി. സ്വതസിദ്ധമായ ശൈലിയും നാട്യങ്ങളില്ലാത്ത കുടിയേറ്റ കർഷകന്റെ സ്വഭാവസവിശേഷതകളുമെല്ലാം മണിയാശാന് ജനഹൃദയങ്ങളിൽ ഇടംനേടിക്കൊടുത്തിരുന്നു. ജെയിസ് വാട്ടപ്പിള്ളിൽ
Read Moreഇത് ഭയങ്കര മറ്റേപ്പണി ആയിപ്പോയി ! ഈ അമിക്കസ് ക്യൂറി അമേരിക്കന്‍ ഏജന്റാണ്;നവോത്ഥാനത്തെ പുറകോട്ടടിക്കാനുമുളള സാമ്രാജ്യത്വ ഗൂഢാലോചനയുടെ ദുര്‍ഭഗ സന്തതിയാണ് ഈ റിപ്പോര്‍ട്ട്;എംഎം മണിയെ ട്രോളി അഡ്വ. ജയശങ്കര്‍
കേരളത്തില്‍ മഹാപ്രളയം ഉണ്ടായതിനു കാരണം ഡാം തുറന്നുവിട്ടതാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ സിപിഎമ്മും സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മന്ത്രി എംഎം മണിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ. എ ജയശങ്കര്‍. പ്രളയകാലത്ത് ആദ്യം ഡാം തുറക്കില്ലെന്നും പിന്നീട് ഡാം തുറന്നപ്പോള്‍ പത്രക്കാരെ പറ്റിക്കാനാണ് ഡാം തുറക്കില്ലെന്ന് പറഞ്ഞതെന്നും വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്നും ഇത് സംമ്പന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അടുത്ത കാലത്താണ് അമിക്കസ് ക്യൂറിയുടെ ഒലത്തിയ റിപ്പോര്‍ട്ട് വരുന്നതെന്നും നമുക്കു വേണ്ടി നാം സൃഷ്ടിച്ച നമ്മുടെ സ്വന്തം പ്രളയത്തെ കുറിച്ച് റിപ്പോര്‍ട്ട് മാത്രമല്ല ജുഡീഷ്യല്‍ അന്വേഷണവും നടത്തണമെന്നും ജയശങ്കറുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം : ഇത്…
Read Moreആ മണിയും ഈ മണിയും ഭായ് ഭായ്… പൊമ്പിളൈ ഒരുമൈ സമരത്തോട് മുഖംതിരിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ. മണി, നേതാവിന്റെ പ്രവൃത്തികളില്‍ അണികള്‍ക്ക് സംശയം, മണിക്ക് കൈയേറ്റക്കാരുമായി ബന്ധമുണ്ടെന്ന് അണികള്‍
പൊമ്പിളൈ ഒരുമൈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് സംസ്ഥാനത്തുടനീളം പ്രക്ഷോഭം നടത്തുമ്പോഴും സമരത്തോട് മുഖം തിരിച്ച് നില്ക്കുന്ന എ.കെ.മണിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് ചര്‍ച്ചയാവുകയാണ്. സമരത്തോട് ആദ്യം മുതല്‍ തന്നെ വിമുഖത പ്രകടിപ്പിച്ചിരുന്ന എ.കെ.മണി ഒരിക്കല്‍ പോലും സമരത്തെ പിന്തുണയ്ക്കുകയോ സമരപ്പന്തലില്‍ എത്തുകയോ ചെയ്തിരുന്നില്ല. ഇത് പൊമ്പിള ഒരുമൈയുടെ സമരമല്ലെന്നും ആം ആദ്്മിയുടെ സമരമാണെന്നും സമരപ്പന്തലില്‍ ആം ആദ്മിയുടെ കൊടിയാണ് ഉള്ളതെന്നുമുള്ള വാദങ്ങളുയര്‍ത്തിയാണ് സമരത്തോട് മുഖം തിരിഞ്ഞു നില്ക്കുന്നതെങ്കിലും അത് യഥാര്‍ഥ കാരണമല്ലെന്ന് വ്യക്തമാണ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിയില്‍ പ്രശ്നത്തിന് പൊതുസമ്മതി ഉള്ളപ്പോള്‍ ഇത്തരമൊരു കാരണം ചൂണ്ടിക്കാട്ടി സമരത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുന്ന നിലപാടിന് അണികളില്‍ നിന്ന് അഭിപ്രായ ഭിന്നത ഉയരുമ്പോഴും സമരത്തെ പിന്തുണയ്ക്കണ്ട എന്നു തന്നെയാണ് എ.കെ.മണിയുടെ ശക്തമായ നിലപാട്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ എതിരാളിയായ എം.എം.മണിക്കും സിപിഎമ്മിനും എതിരെ പ്രയോഗിക്കാനുള്ള രാഷ്ട്രീയ…
Read Moreലംബോധരന് വെറും ഗ്രാമീണനല്ല, എം.എം. മണിയുടെ സഹോദരന് കോടികളുടെ നിക്ഷേപം, മകന് കമ്പനി എംഡി, മുന്‍ ഏരിയ കമ്മിറ്റി അംഗമായ ലംബോധരന്റെ അനധികൃത സ്വത്തുവിവരങ്ങള്‍ പുറത്ത്!
വൈദ്യുതി മന്ത്രി എം.എം. മണിയുടെ മേലുള്ള കുരുക്ക് മുറുകുന്നു. മണിയുടെ സഹോദരന് ലംബോധരന് കോടികളുടെ ആസ്തിയുണ്ടെന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ലംബോധരനും കുടുംബത്തിനും പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയില്‍ നിക്ഷേപമുണ്ടെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മലയാളത്തിലെ ഒരു പ്രമുഖ ചാനലാണ്. ഈ വാര്‍ത്ത പുറത്തുവന്നതോടെ മണി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പുലരി പ്ലാന്റേഷന്‍സ് എന്ന കമ്പനിയിലാണ് ലംബോധരന്റെ കുടുംബത്തിന് 15 കോടിയുടെ നിക്ഷേപമുള്ളത്. ലംബോധരന്റെ മകന് ലജീഷാണ് കമ്പനി എംഡി. ലംബോധരന്റെ ഭാര്യ സരോജിനി കമ്പനിയുടെ ഡയറക്ടറുമാണ്. കമ്പനി ഏല ലേലത്തിനായി സ്പൈസസ് ബോര്‍ഡില്‍ നല്കിയ അപേക്ഷയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. 15 കോടിയുടെ നിക്ഷേപം ഇരുവര്‍ക്കും പുലരി പ്ലാന്റേഷനുണ്ടെന്നാണ് അപേക്ഷയില്‍ വിശദമാക്കിയിരിക്കുന്നത്. ലജീഷിനേയും സരോജിനിയേയും കൂടാത എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുമുള്ളവര്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ട്. ഇവര്‍ അഡീഷണല്‍ ഡയറക്ടര്‍മാരാണ്. മേല്‍വിലാസം വ്യക്തമാക്കാത്ത ഡയറക്ടര്‍മാരും കമ്പനിക്കുണ്ട്. കമ്പനിക്ക് മൂന്നു കോടി…
Read More