തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. പ്രസംഗത്തിൽ പറഞ്ഞത് എഡിറ്റ് ചെയ്തു തനിക്കെതിരേ ഉപയോഗിച്ചു. ചില മാധ്യമപ്രവർത്തകർക്ക് തന്നോടു വിരോധമുണ്ട്.തൂക്കിക്കൊല്ലാൻ വിധിക്കുന്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി പോലും ചോദിക്കുമെന്നും മണി നിയമസഭയിൽ വിശദീകരിച്ചു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് മണി കാര്യങ്ങൾ വിശദീകരിച്ചത്.പൊന്പിള ഒരുമൈ പ്രവർത്തകരെ ആക്ഷേപിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാറിൽ സമരം നടത്തുന്നത് ബിന്ദുകൃഷ്ണയും ശോഭ സുരേന്ദ്രനുമാണ്. പൊന്പിള ഒരുമൈ പ്രവർത്തകരെല്ലാം മൂന്നാറിൽ നടക്കുന്ന സമരത്തിനില്ല. നാലാൾ സമരമാണിപ്പോൾ നടക്കുന്നത്. തന്നേയും പാർട്ടിയേയും താറടിക്കാനാണ് ശ്രമം. സ്ത്രീകളോട് എന്നും ആദരവോടെയേ പെരുമാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരെ ഇനിയും വിമർശിക്കുമെന്നും മണി പറഞ്ഞു. എന്നാൽ മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. മണിയുടെ രാജി ആവശ്യപ്പെട്ടു പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിൽ…
Read MoreTag: mm mani
ദേവികുളം സബ് കളക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് എം.എം മണി
കുഞ്ചിത്തണ്ണി: ദേവികുളം സബ് കലക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എം.എം. മണി. സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുടെ പശ്ചാത്തലത്തിലാണ് മണിയുടെ പുതിയ പ്രസ്താവന. സിപിഎം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മണി ഇക്കാര്യം പറഞ്ഞത്. ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇവിടെ വിശ്വാസികള്‍ ആരും ഭൂമി കയ്യേറിയിട്ടില്ല. പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണ്. ആര്‍എസ്എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശു പൊളിച്ചത്. ആര്‍എസ്എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോണ്ട് വരേണ്ടയെന്നും മന്ത്രി പറഞ്ഞു.സബ് കലക്ടര്‍ ആര്‍എസ്എസിനു വേണ്ടി ഉപജാപം നടത്തുന്നയാളാണെന്നും മന്ത്രി ആരോപിച്ചു. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ഞങ്ങള്‍ കലക്ടര്‍ക്കും സബ്…
Read Moreകുട്ടികൾ കേൾക്കരുത്..! പൊതുവേദിയിൽ ജിഷ്ണുവിന്‍റെ അമ്മയെ പരിഹസിച്ച് മന്ത്രി; യുഡിഎഫിന്‍റെയും ബിജെപിയുടെയും കൈയിലാണ് ഇപ്പോൾ മഹിജയെന്ന് എം.എം.മണി
തിരുവനന്തപുരം: മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന ജിഷ്ണുവിന്‍റെ അമ്മയെ പരിഹസിച്ച് മന്ത്രി എം.എം.മണി. പ്രതികളെ പിടിച്ചശേഷം മാത്രം വീട്ടിലേക്കുവന്നാൽ മതിയെന്നാണ് മഹിജ പറഞ്ഞത്. ഈ സ്ഥിതിയിൽ മുഖ്യമന്ത്രി കാണാൻ ചെല്ലുന്പോൾ അവർ കതകടച്ചിട്ടാൽ അത് വേറെ പണിയാകുമായിരുന്നു എന്നാണ് മണിയുടെ പരാമർശം. യുഡിഎഫിന്‍റെയും ബിജെപിയുടെയും കൈയിലാണ് ഇപ്പോൾ മഹിജയെന്നും മലപ്പുറത്ത് തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവെ എം.എം.മണി ആരോപിച്ചു. മഹിജയുടെ സമരത്തിനെതിരേ നേരത്തേയും എം.എം.മണി രംഗത്തെത്തിയിരുന്നു. പോലീസ് ആസ്ഥാനത്ത് മനപൂർവം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നായിരുന്നു മണി മുന്പ് ആരോപിച്ചത്.
Read Moreപ്രധാനമന്ത്രി മോദിയെ അപമാനിച്ച് എം.എം. മണി, ഭാര്യ ഉപേക്ഷിക്കാന്‍ കാരണം മോദിക്ക് ജീവശാസ്ത്ര പ്രശ്‌നമുള്ളതിനാല്‍, വിവാദപരാമര്‍ശം ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പ്രസംഗത്തിനു ശേഷം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച് മന്ത്രി എം.എം. മണി. മോദിക്ക് ജീവശാസ്ത്രപരമായി കുഴപ്പമുണ്ടെന്നാണ് മണിയുടെ വിവാദ പരാമര്‍ശം. അതുകൊണ്ടാണ് ഭാര്യയെ ഉപേക്ഷിച്ചതെന്നും മണി പറഞ്ഞു. ജിഷ്ണുവിന്‍െ അമ്മ മഹിജക്കതിരേ പ്രസംഗിച്ചതിനു പിന്നാലെയാണ് മണിയുടെ പുതിയ പ്രസ്താവന. മഹിജ ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും യുഡിഎഫിന്റെയും കൈയിലാണെന്നും അവരോട് സഹതാപമുണ്ടെന്നും, നേരത്തെ മുഖ്യമന്ത്രിയോട് കാണാന്‍ വരേണ്ടെന്ന് മഹിജ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മണിയുടെ വാക്കുകള്‍. പോലീസ് ആസ്ഥാനത്ത് മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്നമുണ്ടാക്കാനായിരുന്നു മഹിജയുടെ ശ്രമമെന്നും മണി ആരോപിച്ചു. അങ്ങനെ ചെയ്താല്‍ സ്വാഭാവികമായും പോലീസ് അറസ്റ്റ് ചെയ്ത് നീക്കും. ഇനിയും സമരം തുടരുമല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, എന്നാലിനിയും അറസ്റ്റ് ചെയ്യുമെന്നായിരുന്നു’ മണിയുടെ മറുപടി പോലീസ് നടപടിയെ ന്യായീകരിച്ചാണ് എംഎം മണി രംഗത്തെത്തിയത്. ജിഷ്ണുവിന്റെ കുടുംബത്തെ കോണ്‍ഗ്രസും ആര്‍എസ്എസും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ ആര് വന്നാലും അറസ്റ്റ് ചെയ്യുമെന്നും മണി വ്യക്തമാക്കി.…
Read More