വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ കേസില്‍ യുവാവ് പിടിയില്‍. കന്യാകുമാരി കിള്ളിയൂര്‍ നെടുവിളാം തട്ടുവിള വീട്ടില്‍ മെര്‍സില്‍ ജോസിനെ(40) മ്യൂസിയം പോലീസാണ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷന് സമീപത്തെ വീടിനടുത്ത് കെട്ടിട നിര്‍മാണത്തിനായി എത്തിയ മെര്‍സില്‍ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈല്‍ കാമറ വച്ചത്. തുടര്‍ന്ന് മതിലിന് സമീപത്ത് പതുങ്ങി നില്‍ക്കുകയായിരുന്ന മെര്‍സിലിനെ വീട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയതായി മ്യൂസിയം സിഐ പറഞ്ഞു. കോടതി റിമാന്‍ഡ് ചെയ്തു.
Read MoreTag: mobile
മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിന്റെ പകയില്‍ 17കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലക്കേസ് പ്രതി ! ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധു…
കോളേജ് വിട്ടു വീട്ടിലേക്ക് പോയ പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് ആക്രമിച്ച പ്രതി പിടിയില്‍. ഇയാള്‍ വഴിയില്‍ വെച്ച് 17കാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കല്‍ വീട്ടില്‍ മുഹമ്മദ് ഫിറോസിനെ(25) പോലീസ് അറസ്റ്റുചെയ്തു. ഫിറോസിന്റെ മൊബൈല്‍ നമ്പര്‍ പെണ്‍കുട്ടി ബ്ലോക്ക് ചെയ്തതില്‍ പ്രകോപിതനായായിരുന്നു ഇയാളുടെ പ്രവൃത്തി. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഫിറോസ് കത്തിക്കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലയിലും കഴുത്തിലും ഇടത്തെ കൈയിലും തോളിലും കാല്വിരലുഖകളിലുമാണ് വെട്ടേറ്റത്. കൈ അറ്റുത്തൂങ്ങിയതായും കഴുത്തില്‍ മുറിവേറ്റതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് ഫിറോസ്. ഫിറോസിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു.
Read Moreഡിവൈഎഫ്ഐ നേതാവിന്റെ ഫോണ്‍ തുറന്ന പോലീസ് ഞെട്ടി ! ഫോണില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി ഉള്‍പ്പെടെ ഓളം സ്ത്രീകളുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോകള്‍…
ലഹരിയ്ക്കെതിരേ ഘോരഘോരം പ്രസംഗിക്കുന്ന ഡിവൈഎഫ്ഐ നേതാവ് ജിനേഷിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ഥത്തില്‍ അമ്പരന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോകളാണ് ഇയാളുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. ഇത് കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ മലയിന്‍കീഴ് പോലീസ് അറസ്റ്റു ചെയ്തിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷ്(29), തൃശ്ശൂര്‍ കുന്ദംകുളം കോനത്തുവീട് മേത്തല എസ്.സുമേജ്(21), മലയം ചിത്തിരയില്‍ എ.അരുണ്‍(മണികണ്ഠന്-27), വിളവൂര്‍ക്കല്‍ തൈവിള തുണ്ടുവിള തുറവൂര്‍ വീട്ടില്‍ സിബി(20), ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന…
Read Moreദിലീപിന്റെ ഫോണുകള്‍ നന്നാക്കിയെന്ന് ആരോപണമുയര്‍ന്ന യുവാവിന്റെ മരണത്തില്‍ ദുരൂഹത ? അന്വേഷണം വേണമെന്ന് ബന്ധുക്കള്‍…
നടന് ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നുവെന്ന് ആരോപണമുയര്‍ന്ന യുവാവ് റോഡപകടത്തില്‍ മരിച്ചതില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കള്‍. കൊടകര കോടാലി സ്വദേശി സലീഷിന്റെ മരണത്തിലാണ് ബന്ധുക്കള്‍ പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം പെന്റാ മേനകയില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസിങ് നടത്തിയിരുന്നയാളാണ് സലീഷ്. 2020 ഓഗസ്റ്റ് 30 നു അങ്കമാലി ടെല്‍ക്കിന് സമീപമുണ്ടായ കാര്‍ അപകടത്തിലാണ് സലീഷ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടു മണിയോടെ സലീഷിന്റെ കാര്‍ റോഡരികിലെ തൂണില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടം സംബന്ധിച്ച് അന്ന് വേറെ സംശയങ്ങള്‍ ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ദിലീപുമായി ബന്ധപ്പെട്ടു ഉയരുന്ന ക്വട്ടേഷന്‍ ആരോപണങ്ങളാണ് സംശയത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു. മരണമടഞ്ഞ സലീഷിന്റെ ജ്യേഷ്ഠന് ശിവദാസാണ് അപകടത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു. അങ്കമാലി സിഐ ക്കു പരാതി നല്‍കിയത്.
Read Moreഫോണ്‍ ഇങ്ങോട്ടു താടാ കുരങ്ങച്ചാ എന്ന് പിഞ്ചു കുഞ്ഞ് ! ഇത് കൊച്ചുകുട്ടികള്‍ക്ക് കളിക്കാനുള്ളതല്ലെന്ന് പറഞ്ഞ് തട്ടിപ്പറിച്ച് കുരങ്ങനും;വീഡിയോ വൈറല്‍…
കൊച്ചുകുഞ്ഞുങ്ങളും മൃഗങ്ങളും തമ്മില്‍ ഇടപഴകുന്ന വീഡിയോകള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. സാധാരണ വീട്ടിലുള്ള വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ ഇടപഴകുന്ന വീഡിയോകളാണ് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഒരു വമ്പന്‍ കുരങ്ങനുമായി വഴക്കിടുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു മൊബൈല്‍ ഫോണിന് വേണ്ടിയായിരുന്നു ഈ പിടിവലി. വീട്ടുമുറ്റത്ത് കട്ടിലിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിന്റെ അരികില്‍ കുരങ്ങന് വന്ന് ഇരിപ്പുറപ്പിച്ചു. തന്നോളം വലിപ്പമുള്ള കുരങ്ങനെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെയായിരുന്നു ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഇരിപ്പ്. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ഫോണ്‍ കണ്ട് കൗതുകം തോന്നിയ കുരങ്ങന് സെക്കന്‍ഡുകള്‍കൊണ്ട് അത് തട്ടിപറിച്ചെടുത്തു. ഫോണിലെ വാള്‍പേപ്പര്‍ ചിത്രംകണ്ട് അതെന്താണെന്ന് കുരങ്ങന് ശ്രദ്ധയോടെ നോക്കുന്നത് വിഡിയോയില്‍ കാണാം. ഏതാനും സെക്കന്‍ഡുകള്‍ കുരങ്ങനെ ശ്രദ്ധിച്ചെങ്കിലും ഒടുവില്‍ ഫോണ്‍ തിരിച്ചുതരാന്‍ ഭാവമില്ല എന്ന് മനസ്സിലായതോടെ കുഞ്ഞിന്റെ വിധം മാറി. അപ്പോള്‍ തന്നെ…
Read Moreഞാന്‍ ഒന്നു മൂത്രം ഒഴിച്ചിട്ട് വരാം ! പഫ്സ് വാങ്ങാനെത്തിയ ആളുടെ മൂത്രശങ്കയില്‍ ബേക്കറി ഉടമയ്ക്കു നഷ്ടമായത് 24000 രൂപ;സംഭവം കല്ലമ്പലത്ത്…
ബേക്കറിയില്‍ പഫ്സ് വാങ്ങാനെത്തിയ ആള് ബേക്കറി ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞു. കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപം യൂണിയന് ബാങ്കിന് താഴെയുള്ള പുല്ലൂര്‍ മുക്ക് ജൂബിലി വിഹാറില്‍ സതീശന്റെ ബേക്കറിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് ഒരാള്‍ ബേക്കറിയില്‍ പ്രവേശിച്ച് ഒരു പഫ്സ് ഓര്‍ഡര്‍ ചെയ്തത്. 15 രൂപയും കൊടുത്തു. ബേക്കറി ഉടമ പപ്സ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മൂത്രം ഒഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന മൊബൈലും കൈക്കലാക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. പപ്സും പൊതിഞ്ഞ് ബാക്കി രണ്ട് രൂപയുമായി ഓര്‍ഡര്‍ ചെയ്ത ആളെ കാത്തുനിന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വന്തം മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം ബേക്കറിയുടമയ്ക്ക് മനസിലായത്. 24000 രൂപ വിലയുള്ള സാംസംഗ് ഫോണാണ് നഷ്ടമായത്.
Read Moreമൊബൈല്‍ ഫോണും ലാപ്ടോപും കോവിഡ് പടര്‍ത്തും ! പുതിയ പഠനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവകരം…
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനൊപ്പം സാമൂഹിക,സാമ്പത്തിക മേഖലകളിലെല്ലാം വന്‍ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. കടുത്ത ജാഗ്രതയോടെ രോഗവ്യാപനം തടഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്തിടത്താകും.സംസാരം, ചിരി, ശ്വാസം എന്നിവയിലൂടെയെല്ലാം രോഗകാരിയായ വൈറസ് ഒരാളില്‍ നിന്ന് മറ്റുള്ളവരിലേക്കെത്താം. എന്നാല്‍ രോഗബാധിതര്‍ സ്പര്‍ശിച്ച ഇടങ്ങള്‍, സ്രവകണങ്ങള്‍ പതിച്ച പ്രതലങ്ങള്‍ എന്നിവയിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇത് സംബന്ധിച്ച് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. യുഎസിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയായ സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍) ആണ് ഈ പഠനം നടത്തിയിരിക്കുന്നത്. ഇങ്ങനെ രോഗം വരാം എന്നാല്‍ ഇതിന്റെ തോത് വളരെ കുറവാണ്. പതിനായിരത്തില്‍ ഒന്ന് എന്ന തരത്തിലൊക്കെയേ ഇത്തരം കേസുകളുണ്ടാകുന്നുള്ളൂ എന്നാല്‍ ക്രമാതീതമായി കൊവിഡ് കേസുകളുയരുന്ന സാഹചര്യത്തില്‍ പ്രതലങ്ങളില്‍ തൊട്ടാല്‍ പിന്നീട് വായിലോ മൂക്കിലോ കണ്ണിലോ തൊടും മുമ്പ് കൈകള്‍ വൃത്തിയായി സോപ്പും വെള്ളവുമുപയോഗിച്ച്…
Read Moreവിവേകിന്റെ ജൂനിയറായിട്ട് പഠിച്ചതാ ഒന്നു കാണാന്‍ പറ്റുമോ ! ക്ഷേത്രപൂജാരിയെ ബിയര്‍ നല്കി മയക്കി ശരീരത്തിലെ സ്വര്‍ണവും മൊബൈലും കൊണ്ട് യുവതി മുങ്ങി…
ക്ഷേത്ര പൂജാരിയെ ബിയര്‍ നല്കി മയക്കി സ്വര്‍ണാഭരണങ്ങളും ഫോണുമായി യുവതി കടന്നു കളഞ്ഞു. എറണാകുളം കുണ്ടന്നൂര്‍ ദേവീക്ഷേത്രത്തിലെ പൂജാരി ചേര്‍ത്തല തുറവൂര്‍ സ്വദേശി വിവേക്(26) ആണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിയായ യുവതിയാണു തട്ടിപ്പ് നടത്തിയതെന്ന് കരുതുന്നു.വിവേകിന്റെ ജൂനിയറായി സ്കൂളില്‍ പഠിച്ചതാണെന്നും കാണാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞാണു യുവതി ചാറ്റിംഗ് തുടങ്ങിയത്. തുടര്‍ന്ന് അമ്മ ചെങ്ങന്നൂര്‍ ആശുപത്രിയില്‍ രോഗക്കിടക്കയിലാണെന്നും ചെങ്ങന്നൂരില്‍ എത്തി കാണണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് 18ന് ഉച്ചയോടെ വിവേക് ആശുപത്രിയില്‍ എത്തി. യുവതി നേരത്തെ ജില്ലാ ആശുപത്രിക്കു സമീപമുള്ള ലോഡ്ജില്‍ ആണ് സുഹൃത്തിനൊപ്പം മുറിയെടുത്തിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിവേക് യുവതിയുടെ ക്ഷണം സ്വീകരിച്ച് മുറിയിലെത്തിയത്. ഈ സമയം സുഹൃത്ത് പുറത്ത് പോയിരിക്കുകയായിരുന്നു. സൗഹൃദ സംഭാഷണങ്ങള്‍ക്ക് ശേഷം യുവതി കുടിക്കാനായി തണുത്ത ബിയര്‍ നല്കി. ബിയര്‍ കുടിക്കും മുമ്പ് യുവാവ് ശുചിമുറിയില്‍ പോയിരുന്നു. തിരികെ…
Read Moreചിരിപ്പിച്ചും ചിന്തിപ്പിച്ചും ‘കുല്‍സിതന്‍’ ! ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഫോണ്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പ്രമേയമാക്കിയുള്ള ഹ്രസ്വചിത്രം വൈറലാകുന്നു…
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ എല്ലാവരും വീടിനുള്ളിലാണ്. മുമ്പ് മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നവര്‍ ഇന്ന് വീട്ടുകാരുമായി മനസ്സു തുറന്ന് സംസാരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഒരുങ്ങിയ കുല്‍സിതന്‍ എന്ന ഹ്രസ്വചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അമിതമായ മൊബൈല്‍ ഉപയോഗം മൂലം വീടുകളില്‍ പരസ്പര സംസാരവും ശ്രദ്ധയും കുറഞ്ഞ് വരുന്നത് വസ്തുതയാണ്. പലരും കുല്സിത പ്രവര്‍ത്തികള്‍ (ലഘുവായ നേരമ്പോക്ക് തരത്തിലും വളരെ തീവ്രമായ തലത്തിലും രഹസ്യമായ സൗഹൃദങ്ങളും ആശയവിനിമയങ്ങളും) നടത്തുന്നുമുണ്ട്. അതൊന്നും ലോക് ഡൗണില്‍ സാധ്യമല്ല. ഇക്കാര്യം നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുകയാണ് കുല്‍സിതനില്‍. തിരക്കഥാകൃത്തായ അഭയ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഷാജു പി. ഉണ്ണിയാണ്. ക്യാമറ ജിക്കു ജേക്കബ് പീറ്ററും സംഗീതം ശങ്കര്‍ ശര്‍മയുമാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രം ഇതിനോടകം പതിനായിരക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.
Read Moreഫോണ്‍വിളിയ്ക്ക് ഇനിയും ‘വലിയ വില’ കൊടുക്കേണ്ടി വരും ! മൊബൈല്‍ സേവന നിരക്കുകള്‍ ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ടെലികോം കമ്പനികള്‍…
രാജ്യത്തെ ജനങ്ങളുടെ മേല്‍ വെള്ളിടിയായി ടെലികോം കമ്പനികളുടെ പ്രഖ്യാപനം. ടെലികോം സേവനനിരക്കുകള്‍ ഇനിയും ഉയര്‍ത്താതെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് കമ്പനികള്‍ പറയുന്നു. എജിആര്‍ കുടിശ്ശികയുടെ പേരില്‍ ഏറ്റവുമധികം പ്രതിസന്ധി നേരിടുന്ന കമ്പനിയാണ് വൊഡഫോണ്‍-ഐഡിയ. സര്‍ക്കാര്‍ സഹായത്തോടെ കമ്പനിയെ ഇപ്പോള്‍ രക്ഷിച്ചെടുത്താലും ഉയര്‍ന്ന കടബാധ്യതയുള്ള കമ്പനിക്ക് ആറുമാസത്തിലധികം മുന്നോട്ട് പോകാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വരുമാനം ഉയര്‍ത്തുകയല്ലാതെ മറ്റ് വഴികളില്ലെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ടെലികോം കമ്പനികളെ സഹായിക്കാന്‍ പ്രത്യേകനിധി തയ്യാറാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതില്‍നിന്ന് വായ്പയെടുത്ത് എ.ജി.ആര്. കുടിശ്ശിക തീര്‍ക്കാനാണ് ആലോചന. സ്പെക്ട്രം യൂസേജ് ചാര്‍ജും ലൈസന്‍സ് ഫീയും അടയ്ക്കുന്നതിനുള്ള സമയം നീട്ടിനല്‍കുന്നതാണ് ചര്‍ച്ചയിലുള്ള മറ്റൊരുവഴി. ധനമന്ത്രിയെയും ടെലികോം സെക്രട്ടറിയെയും കണ്ട് ചര്‍ച്ച നടത്തിയ ടെലികോം കമ്പനി മേധാവികള്‍ നല്കിയ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. ടെലികോം കമ്പനികള്‍ എല്ലാരീതിയിലും ലഭിക്കുന്ന വരുമാനം (എ.ജി.ആര്) തിട്ടപ്പെടുത്തി അതിന്റെ…
Read More