ഇതരസംസ്ഥാനത്തൊഴിലാളികളുടെ പണവും മൊബൈല്‍ഫോണും കവര്‍ന്ന് ജീവിക്കുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. പൂനൂര് പുതിയോട്ടില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന് (23) ആണ് താമരശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്. കവര്‍ച്ച നടത്താനുപയോഗിച്ച ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഹമ്മദിനെ പിടികൂടിയത്. സ്പെഷ്യല്‍ സ്ക്വാഡ് എസ്.ഐ.മാരായ രാജീവ് ബാബു, വി.കെ. സുരേഷ്, ബിജു പൂക്കോട്ട്, താമരശ്ശേരി സ്റ്റേഷന് എസ്.ഐ.മാരായ വി.എസ്. ശ്രീജിത്ത്, വി.കെ. റസാഖ്, എ. ശ്രീകുമാര്‍, എസ്.സി.പി.ഒ.മാരായ പി.പി. ഷിനോജ്, പി.കെ. ലിനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. താമരശ്ശേരി, കൊടുവള്ളി, പൂനൂര്, ഓമശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് നിരവധി ഇതരസംസ്ഥാനത്തൊഴിലാളികളെ മുഹമ്മദ് കവര്‍ച്ചയ്ക്കിരയാക്കിയതായി പോലീസ് പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നായി പത്തോളം ബൈക്ക് മോഷണക്കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡിലായിരുന്ന മുഹമ്മദ് ജാമ്യത്തിലിറങ്ങിയതിനു ശേഷമായിരുന്നു പുതിയ ബിസിനസ് ആരംഭിച്ചത്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ കൂടുന്ന ബസ് സ്റ്റാന്‍ഡ്…
Read More