ഉത്തര്‍പ്രദേശിലെ സര്‍വകലാശാലകളിലും കോളജുകളിലും മൊബൈല്‍ ഫോണ്‍ നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മൊബൈല്‍ ഫോണിന് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കി. സര്‍വകലാശാലയുടെയും കോളേജുകളുടെയും ഉള്ളില്‍ മൊബൈല്‍ ഫോണുകള്‍ എടുക്കാനോ ഉപയോഗിക്കാനോ ഇനി അനുവാദമില്ല. അധ്യാപകര്‍ക്കും ബാധകമാണ് പുതിയ നിയമം. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അധ്യാപനം ഉറപ്പുവരുത്തുന്നതിനായാണ് മൊബൈല്‍ ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. കോളേജ് സമയങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടുതല്‍ സമയം മൊബൈല്‍ ഫോണുകളില്‍ ചെലവഴിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് ഫോണ്‍ നിരോധിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നേരത്തെ മന്ത്രിസഭാ യോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക യോഗങ്ങളില്‍ മൊബൈല്‍ ഫോണ് ഉപയോഗിക്കുന്നത് യോഗി ആദിത്യനാഥ് വിലക്കിയിരുന്നു.
Read More