ഇന്ത്യക്കാര്‍ക്കിത് സിമ്മുകള്‍ ഉപേക്ഷിക്കും കാലം ! ഇന്ത്യക്കാര്‍ ആറു കോടി സിമ്മുകള്‍ ഉപേക്ഷിക്കാനൊരുങ്ങുന്നു; തിരഞ്ഞെടുപ്പു കഴിയുംവരെ നിരക്കുകൂട്ടില്ല…

ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനം ആളുകളും മൊബൈലില്‍ രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണ്. ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്ന ഫോണുകള്‍ക്കെല്ലാം ഡ്യുവല്‍ സിം സ്ലോട്ടുകളും ഉണ്ട്. എന്നാല്‍ അടുത്ത ആറു മാസത്തിനുള്ളില്‍ ഇന്ത്യയിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവു വരാന്‍ പോകുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഏകദേശം ആറുകോടി കണക്ഷനുകള്‍ ഇല്ലാതാകുമെന്നാണ് വിവരം. ഡേറ്റ ഉപയോഗിക്കാന്‍ ഒരു സിം, കോളിന് ഒന്ന് എന്നിങ്ങനെ തിരുകിയിരിക്കുന്ന ഇരട്ട സിമ്മുകളില്‍ ഒന്നിനെ ഉപയോക്താക്കള്‍ ഊരിയെറിഞ്ഞു തുടങ്ങിയെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ അതിന്റെ പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വിവിധ മൊബൈല്‍ സേവനദാതാക്കള്‍ തമ്മില്‍ നിലനിന്നിരുന്ന താരിഫ് വ്യത്യാസം ഇല്ലാതായിരിക്കുന്നുവെന്നും ഇതിനാല്‍ ഇരട്ട സിം ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് പല ഉപയോക്താക്കളും എത്തുകയാണെന്നുമാണ് പറയുന്നത്. ഭാരതി എയര്‍ടെല്ലും വോഡഫോണ്‍-ഐഡിയയും അവതരിപ്പിച്ച പുതിയ പ്ലാനുകള്‍ റിലയന്‍സ് ജിയോയോട് കിടപിടിക്കുന്നതാണെന്നാണ് ടെലികോം വിപണി വിശകലന വിദഗ്ധര്‍ പറയുന്നത്. ഇതിനാല്‍ തന്നെ ഇവരില്‍…

Read More