രാജ്യത്ത് പണം ക്രെഡിറ്റ് ആയി നല്‍കുന്ന നിരവധി സ്ഥാപനങ്ങളുണ്ടെങ്കിലും ചെറുപ്പക്കാര്‍ക്ക് പ്രിയം ഇത്തരം ലോണ്‍ ലഭിക്കുന്ന മൊബൈല്‍ ആപ്പുകളാണ്. ആധാറിന്റെ ഡിജിറ്റല്‍ പകര്‍പ്പും സെല്‍ഫിയും മാത്രമാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്ക് വേണ്ടത്. കൊടുത്താല്‍ 1000 മുതല്‍ ലക്ഷങ്ങള്‍ വരെ ഇത്തരത്തില്‍ വായ്പയായി ലഭിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഒട്ടേറെ മൊബൈല്‍ ആപ്പുകളാണ് ഇത്തരത്തില്‍ കെണിയൊരുക്കിയിരിക്കുന്നത്. പണം കൃത്യമായി കിട്ടുമെങ്കിലും തിരിച്ചടവു മുടങ്ങിയാല്‍ ഇവരുടെ വിധം മാറും. പിന്നെ ഭീഷണയായിരിക്കും.അംഗീകൃതമാണോ എന്നു നോക്കാതെ കൊള്ളപ്പലിശയ്ക്കു കടമെടുത്തവര്‍ തിരിച്ചടവു മുടങ്ങുമ്പോള്‍ നേരിടുന്നതു ഭീഷണി. വീട്ടുകാര്‍ അറിയാതെ വായ്പയെടുത്ത കൗമാരക്കാരും ചെറുപ്പക്കാരുമാണ് ഇരകളിലേറെയും മുംബൈയും മറ്റും ആസ്ഥാനമായ സ്ഥാപനങ്ങളുടെ ഒട്ടേറെ മൊബൈല്‍ ആപ്പുകളുണ്ട്. ഈ സ്ഥാപനങ്ങളില്‍ പലതിനും സംസ്ഥാനത്ത് ഓഫിസുകളില്ല. എന്നാല്‍, തിരിച്ചടവു മുടങ്ങിയാല്‍ സമ്മര്‍ദവുമായി എത്തുന്നതു നാട്ടുകാരായ യുവാക്കളാണ്. അടുത്ത ഘട്ടത്തില്‍ പണം ചോദിക്കാന്‍ എത്തുന്നതു വേറേ ആളുകളാകും…
Read More