കണ്ണൂര്‍: ജയിലുകളില്‍ തടവുകാര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് തടയാന്‍ മൊബൈല്‍ ജാമര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനെ മറികടക്കാന്‍ തടവുകാര്‍ ഉപയോഗിക്കുന്ന തന്ത്രം കണ്ട് പോലീസിന്റെ വരെ കണ്ണു തള്ളിയിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷം മുന്‍പ് സ്ഥാപിച്ച മൊബൈല്‍ ജാമര്‍ തടവുകാര്‍ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമര്‍ പ്രവര്‍ത്തിച്ചത് ആറു മാസം മാത്രം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വ്യാപകമായപ്പോഴാണു 2007ല്‍ ജാമര്‍ സ്ഥാപിച്ചത്. ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകള്‍ വിവിധ ബ്ലോക്കുകള്‍ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാര്‍ ശ്രമിച്ചത്. എന്നാല്‍ കേബിളുകള്‍ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങള്‍ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാല്‍ ജാമര്‍ കേടാക്കാന്‍ കഴിയുമെന്നു മനസിലാക്കിയ തടവുകാര്‍ അതിനുള്ള ശ്രമം തുടങ്ങി. ഉപ്പിട്ടാല്‍ ജാമര്‍ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദഗ്ധരില്‍…
Read More