കൊച്ചി: ഒഎല്‍എക്സില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കാനുള്ള പരസ്യം കണ്ട് ഫോണ്‍ വാങ്ങാനെത്തി കവര്‍ച്ച നടത്തിയ കേസില്‍ പ്രതി മുമ്പും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയ ആളെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഒക്കല്‍ സ്രാമ്പിക്കല്വീട്ടില് ഹാദില്‍ ഷായാണ് (27) പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. കാക്കനാട് സ്വദേശിയുടെ കൈയില്‍നിന്ന് പാലാരിവട്ടം പൈപ്പ്ലൈന് ജംഗ്ഷനില്‍ വച്ച് 45,000 രൂപ വിലവരുന്ന ആപ്പിള്‍ ഐ ഫോണ്‍ തട്ടിപ്പറിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നു. തൃക്കാക്കര സ്വദേശിയുടെ കൈയില്‍നിന്ന് സമാനരീതിയില്‍ മൊബൈല്‍ കവര്‍ന്ന കേസിലെയും പ്രതിയാണ് ഇയാള്‍. ഹാദില്‍ ഇത്തരത്തില്‍ കൂടുതല്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പെരുമ്പാവൂര്‍ പോലീസ് ഹാദില്‍ ഷായ്ക്കെതിരേ കാപ്പപ്രകാരമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
Read MoreTag: mobile phone
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം ! പൊട്ടിത്തെറിച്ചത് മൂന്നു വര്‍ഷം മുമ്പ് വാങ്ങിയ ഫോണ്‍…
തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ്. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ അനുജന് മൂന്നു വര്‍ഷം മുന്‍പു പാലക്കാട്ടുനിന്നു വാങ്ങി നല്‍കിയ ഫോണാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെ ചെന്നു തന്നെ ബാറ്ററി മാറ്റിയിരുന്നു. ഏറെ നേരം വീഡിയോ കണ്ടു ഫോണ്‍ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണു പോലീസ് നിഗമനം. മറ്റു വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെയും സൗമ്യയുടെയും മകള്‍ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. സംഭവം നടക്കുന്ന സമയം കുട്ടിയും മുത്തശ്ശിയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശി…
Read More3000 രൂപയ്ക്ക് മോഷണമുതല്‍ വിറ്റശേഷം കടയുടമയുടെ 40000 രൂപയുടെ മൊബൈലുമായി മുങ്ങി !
മോഷ്ടിച്ചെടുത്ത ബാറ്ററി വില്‍ക്കാനെത്തി കടയുടമയുടെ മൊബൈല്‍ മോഷ്ടിച്ച് കടന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. മാള ടൗണില്‍ ബാറ്ററി കട നടത്തുന്ന കോന്നൂര്‍ നങ്ങിണി വീട്ടില്‍ ജയിംസ് എന്നയാളുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പരാതിയെ തുടര്‍ന്ന് പറവൂര്‍ സ്വദേശി കുന്നില്‍മണപാടം വീട്ടില്‍ അതുല്‍ (23) നെ മാള എസ്.ഐ: വി.വി. വിമല്‍ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. രണ്ട് പഴയ ബാറ്ററികളുമായി കടയിലെത്തിയ പ്രതികള്‍ 3,000 രൂപയ്ക്ക് ബാറ്ററി ജയിംസിന് വില്‍ക്കുകയായിരുന്നു. കടയില്‍ നിന്ന് തിരികെ ഇറങ്ങുന്ന സമയം മേശയ്ക്ക് മുകളില്‍ വച്ചിരുന്ന ഉടമയുടെ നാല്‍പ്പതിനായിരം വില വരുന്ന ഫോണ്‍ മോഷ്ടിക്കുകയായിരുന്നു. പിന്നീട് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സി.സി.ടി.വി കാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതി പിടിയിലായതറിഞ്ഞതോടെ രണ്ടാം പ്രതി ഒളിവില്‍ പോയി. വില്‍പ്പന നടത്തിയ ബാറ്ററി അങ്കമാലിയിലെ…
Read Moreഅന്നേരത്തെ കലിപ്പില്‍ തെളിവുകള്‍ അടങ്ങിയ ഫോണ്‍ മഞ്ജു പുഴയില്‍ എറിഞ്ഞു കളഞ്ഞു ? മഞ്ജു വാര്യര്‍ ഇക്കാര്യം സ്ഥിരീകരിച്ചാല്‍ കേസ് ആകെ വഴിമാറും…
നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായേക്കാവുന്നു മൊഴിയുമായി ദൃക്‌സാക്ഷി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരമായ സാക്ഷിമൊഴിയാണ് പുറത്തു വന്നത്. അതേസമയം കേസില്‍ നിര്‍ണായകമാകേണ്ട തെളിവ് നടി മഞ്ജു നശിപ്പിച്ചെന്നുമാണ് മൊഴിയില്‍ വ്യക്തമാക്കുന്നത്. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളുണ്ടായിരുന്ന ഫോണ്‍ ഭാര്യ മഞ്ജു വാരിയര്‍ ആലുവാപ്പുഴയിലേക്കു വലിച്ചെറിഞ്ഞതായാണ് ഒരു സാക്ഷി മൊഴി നല്‍കിയിരിക്കുന്നത്. മൊഴികളുടെ വസ്തുത ബോധ്യപ്പെടാന്‍ അന്വേഷണ സംഘം മഞ്ജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഫോണ്‍ പുഴയിലെറിഞ്ഞ സംഭവം സ്ഥിരീകരിക്കാന്‍ മഞ്ജു വാര്യറും തയാറായാല്‍ അതു കേസന്വേഷണത്തില്‍ വഴിത്തിരിവാകും. പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഈ ഫോണിലുണ്ടായിരുന്നതായും ഇവ കണ്ട മഞ്ജു വാരിയര്‍ അപ്പോള്‍ തോന്നിയ ദേഷ്യത്തില്‍ ഫോണ്‍ വീടിനു സമീപത്തെ പുഴയിലേക്ക് എറിഞ്ഞെന്നുമാണു സാക്ഷിമൊഴി. തുടര്‍ന്ന്…
Read Moreനല്ല ഗുരുത്വം ഉള്ള പിള്ളേരുടെ ഗുരു ദക്ഷിണ ! ക്ലാസില്‍ മൊബൈല്‍ ഫോണ്‍ വിലക്കിയതിന് അധ്യാപകനെ കൂട്ടംകൂടി ‘പഞ്ഞിക്കിട്ട്’ ശിഷ്യന്മാര്‍…
ക്ലാസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടി മര്‍ദ്ദിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയും മറ്റു രണ്ട് വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് അധ്യാപകന്റെ പരാതി. കമ്പ്യൂട്ടര്‍ അധ്യാപകനായ സയ്യദ് വാസിഖ് അലിക്കാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ക്ലാസില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചതോടെ കറുത്ത തുണികൊണ്ട് അധ്യാപകന്റെ മുഖം മൂടിയ ശേഷമായിരുന്നു മര്‍ദനം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും മറ്റു രണ്ടു വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞ ശേഷം അവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. തിരിച്ചറിയാത്ത മറ്റു രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. കുറ്റക്കാരായ മറ്റു വിദ്യാര്‍ത്ഥികളെ…
Read Moreജീവനക്കാരിയുടെ ബാത്ത്‌റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്‌ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…
കോട്ടാറില്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്‌ലറ്റില്‍ ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്‌ലറ്റില്‍ പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.…
Read Moreരാവിലെ കുളികഴിഞ്ഞ് റൂമിലെത്തിയ യുവതി കണ്ടത് തറയില്‍ കിടക്കുന്ന ഫോണ്‍ ! പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താനായി 27കാരന്‍ സ്വീകരിച്ചത് ഇതുവരെ ആരും പയറ്റാത്ത മാര്‍ഗം; ഒടുവില്‍ സംഭവിച്ചത്…
യുവതികളുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ വെയിറ്റര്‍ക്ക് വെയിറ്റര്‍ക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ച് കോടതി. പ്രതിയായ ഫിലിപ്പിനോ യുവാവിനെ ശിക്ഷാ കാലാവധി കഴിഞ്ഞാലുടന്‍ നാടുകടത്തും. അല്‍ മുറാഖാബാദിലെ അപ്പാര്‍ട്ട്‌മെന്റിലെ വിവിധ ഇടങ്ങളിലായി ഈ 27കാരന്‍ ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌നത രഹസ്യമായി പകര്‍ത്തിയതായി കണ്ടെത്തി. യുവതി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയ അറസ്റ്റു ചെയ്തത്. പരാതിക്കാരി മൂന്നു വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരിയാണ്. അപ്പാര്‍ട്ട്‌മെന്റില്‍ ഏഴുമുറികളാണുള്ളത്. അഞ്ച് പൊതു ടോയിലറ്റുകളും ഒരു അടുക്കളയുമാണ് അപ്പാര്‍ട്ട്‌മെന്റിലുള്ളത്. രാവിലെ അഞ്ചിന് കുളികഴിഞ്ഞ് യൂണിഫോം ധരിക്കുന്നതിനായി മുറിയിലെത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ തറയില്‍ കണ്ടതെന്ന് പരാതിക്കാരി പറയുന്നത്. ഫോണ്‍ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയിലായിരുന്നു. ഈ സമയം യുവാവ് എത്തി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ഫോണ്‍ പരിശോധിച്ച പെണ്‍കുട്ടി അതില്‍ കണ്ടത് തന്റെ റൂമിലുള്ള പെണ്‍കുട്ടികള്‍ കുളിക്കുന്ന വീഡിയോ ദൃശ്യങ്ങളായിരുന്നു.…
Read Moreഅമ്മയെക്കൊന്നിട്ട് ജയിലില്‍ പോയ അച്ഛന്‍ ! തൊണ്ടി മുതലായി പിടിച്ച ഫോണ്‍ തിരിച്ചു തരാമോയെന്ന് പോലീസുകാരോട് ചോദിച്ച് നിസഹായനായ ഒമ്പതുകാരന്‍; ഒടുവില്‍ പയ്യന് പോലീസിന്റെ വക പുത്തന്‍ മൊബൈല്‍ ഫോണ്‍ സമ്മാനം…
അമ്മയെക്കൊന്ന് അച്ഛന്‍ ജയിലില്‍ പോയപ്പോള്‍ നിസഹായനായിത്തീര്‍ന്ന ഒമ്പതു വയസുകാരന് സാന്ത്വനമേകി പോലീസുകാര്‍. തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിയില്‍ കഴിഞ്ഞ മാസം നടന്ന കൊലപാതകത്തില്‍ അമ്മയെ നഷ്ടപ്പെടുകയും അച്ഛന്‍ പ്രതിയായി ജയിലില്‍ കഴിയുകയും ചെയ്യുന്ന കുട്ടിയെ തേടിയാണു പൊലീസിന്റെ സഹായഹസ്തമെത്തിയത്. മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പൊലീസ് ഉദ്യോഗസ്ഥ എം.ജി. ഷാലിക്കൊപ്പം തൃശൂരിലേക്കു പോകുമ്പോഴാണു തൊണ്ടിമുതലായി ഏറ്റെടുത്ത ഫോണ്‍ തിരിച്ചുതരാമോ എന്നു കുട്ടി ചോദിച്ചത്. ജയിലില്‍ കഴിയുന്ന അച്ഛന്റെ ഫോണ്‍ തിരികെത്തരണമെന്ന് ഒമ്പതു വയസ്സുകാരന്‍ പറഞ്ഞപ്പോള്‍ ആ പൊലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചൊന്നു പിടഞ്ഞു. അവന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത് ആ ഫോണിലായിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥര്‍ പുത്തന്‍ ഫോണുമായി ആ കുട്ടിയെ തേടിയെത്തി. ഇരുള്‍ മൂടി നിന്ന അവന്റെ ജീവിതത്തിലേക്കൊരു വെളിച്ചമായി ആ സമ്മാനം. ഇതു സംബന്ധിച്ച് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്.…
Read Moreഓര്‍ഡര്‍ ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക് വന്നത് 8000ത്തിന്റെ മൊബൈല്‍ ഫോണ്‍ ! തിരിച്ചയയ്ക്കാനൊരുങ്ങിയപ്പോള്‍ സത്യസന്ധതയ്ക്കുള്ള സമ്മാനമായി അതേ മൊബൈല്‍ നല്‍കി ആമസോണ്‍;നിനച്ചിരിക്കാതെ മൊബൈല്‍ കിട്ടിയതിന്റെ ആഹ്ലാദത്തില്‍ മലപ്പുറം സ്വദേശി…
ഓണ്‍ലൈനില്‍ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്ത മലപ്പുറം എടരിക്കോട് സ്വദേശി നാഷിദിന് പാര്‍സല്‍ വന്നത് മൊബൈല്‍ ഫോണ്‍. ഓണ്‍ലൈനില്‍ 1400 രൂപയുടെ പവര്‍ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോഴാണ് 8000 രൂപയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയത്. സഹോദരി നാസ്മിന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തിരുന്നത് നാഷിദിന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു. ഫോണില്‍ ചാര്‍ജ് കുറയുന്ന പ്രശ്‌നം നേരിട്ടതോടെയാണ് നാഷിദ് പവര്‍ ബാങ്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഈ മാസം 10ന് ഓണ്‍ലൈനില്‍ പണമടച്ച് ഓര്‍ഡറും നല്‍കി. 15ന് വന്ന പാഴ്‌സല്‍ തുറന്ന് നോക്കിയപ്പോഴാണ് നാഷിദ് ശരിക്കും ഞെട്ടിയത്. 8000 രൂപ വില വരുന്ന മൊബൈല്‍ ഫോണായിരുന്നു കിട്ടിയത്. പവര്‍ ബാങ്കിന് പകരം ഫോണ്‍ ലഭിച്ച കാര്യം നാഷിദ് ആമസോണ്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ആദ്യം കമ്പനിയില്‍ നിന്നും ഉണ്ടായത് തെറ്റുപറ്റിയതിലുള്ള ക്ഷമാപണം ആയിരുന്നു. ഫോണ്‍ തിരിച്ചയക്കുന്ന കാര്യം സൂചിപ്പിച്ചപ്പോള്‍ സത്യസന്ധതയ്ക്കും മാന്യതയ്ക്കുമുള്ള സമ്മാനമായി ഫോണ്‍ ഉപയോഗിച്ചുകൊള്ളാനായിരുന്നു മറുപടി.…
Read Moreവാട്‌സ് ആപ്പ് കൂട്ടായ്മ ഒരുക്കിയ കെണിയില്‍ കള്ളന്‍ വീണു ! ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം ഫോണ്‍ അടിച്ചു മാറ്റുന്ന കള്ളന്‍ കുടുക്കിയതിങ്ങനെ…
ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുന്ന കള്ളനെ ഒടുവില്‍ പിടികൂടി. ഒളവണ്ണ കമ്പിളിപ്പറമ്പ് വി.പി.ഹൗസില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്. നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മാത്രമാണ് ഇയാള്‍ മോഷണം നടത്താറ്. ഇത്തരത്തില്‍ ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ അടിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മാങ്കാവിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ ഗള്‍ഫ്ബസാറില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസബ എസ്‌ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. നഗരത്തിലെ മൊബൈല്‍ ഫോണ്‍ കച്ചവടക്കാരും പൊലീസും ചേര്‍ന്നുള്ള വാട്‌സാപ് ഗ്രൂപ്പാണ് ഫാരിസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പോയ പരാതി ലഭിച്ചാല്‍, ഫോണിന്റെ ഐഎംഇഐ നമ്പര്‍ പൊലീസ് മൊബൈല്‍ ഫോണ്‍ കച്ചവടക്കാരുടെ ഗ്രൂപ്പില്‍ ഇടും. കച്ചവടക്കാരുടെ അടുത്തുകൊണ്ടുവരുന്ന ഫോണുകളുടെ ഐഎംഇഐ ഈ ഗ്രൂപ്പില്‍…
Read More