സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നു ! സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടര്‍; പരിശോധനാ ചിലവ് കുത്തനെ കുറയും…

കേരളത്തില്‍ കോവിഡ് രൂക്ഷമായതോടെ ഇവിടെ നിന്നുള്ള സഞ്ചാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാനാണ് സംസ്ഥാനത്തിന്റെ പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന് ടെന്‍ഡര്‍ നല്‍കി. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതല്‍ പേര്‍ക്ക് സൌകര്യമായിരിക്കും. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍…

Read More