വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയന്റ് അധിക സമ്മർദത്തിലാക്കുന്നതായി കാണുന്നു. കൈ പെരുപ്പുള്ള പലർക്കും രോഗം വർധിക്കുന്നതിന് ഇത് ഇടയാക്കും. മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് കൂടുതൽ നല്ലത്. സെർവൈക്കൽ സ്പോണ്ടിലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയവയുള്ളവർ പ്രത്യേകിച്ചും അങ്ങനെതന്നെ ശീലിക്കണം. പവർ വ്യത്യാസമറിയാതെമൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന്റെ നിലവിലുള്ള പവറിന് വ്യത്യാസം വരുത്തുന്നതാണ്. എന്നാൽ അതൊന്നും തിരിച്ചറിയാതെ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണട തന്നെ തുടർന്നും ഉപയോഗിക്കുന്നതിലൂടെ കാഴ്ചവൈകല്യം കാര്യമായി വർധിക്കുകയും തലവേദനയും അനുബന്ധപ്രശ്നങ്ങളും കൂടുകയും ചെയ്യും. തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അരമണിക്കൂറിലൊരിക്കൽ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണടച്ചിരിക്കുകയോ ചെയ്യണം. നേത്രസംബന്ധമായ പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കാവുന്ന വിധത്തിലും ചെവികൾക്ക് പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കുന്ന വിധത്തിലുമുള്ള എണ്ണയാണ് തലയിൽ തേച്ചുകുളിക്കാൻ ഉപയോഗിക്കേണ്ടത്. കണ്ണിൽ ആയുർവേദ തുള്ളി മരുന്നുകൾ…
Read MoreTag: mobile use
മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ; ശരിയായി ഇരുന്ന് മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ
വളരെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതാണ് മൊബൈൽഫോൺ. മൊബൈൽ ഫോൺ കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിവേകം അനിവാര്യംതന്നെ. പണ്ടെങ്ങുമില്ലാത്തവിധം മൊബൈൽ ഫോൺ ഉപയോഗം ഇപ്പോൾ വർധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ നെറ്റ്വർക്ക് കവറേജ് കുറവായിരിക്കുക, എങ്ങനെയൊക്കെ ഉപയോഗിക്കുന്നു, എത്രനേരം ഉപയോഗിക്കുന്നു എന്നുതുടങ്ങി മൊബൈൽ ഫോണിന്റെ വലുപ്പം പോലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കണ്ണിനും ചെവിക്കും കഴുത്തിനും മനസിനുംഓൺലൈൻ ക്ലാസുകൾ കാരണം കുട്ടികളിൽ മൊബൈൽ ഫോൺ ഉപയോഗം വർധിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഇമേജിന് പ്രകാശം കൂട്ടുന്നതും ക്ലാസുകളും ട്രെയിനിംഗുകളും മീറ്റിംഗുകളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്പോൾ റീചാർജ് ചെയ്യുന്നതിനായി ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ പ്ലഗ് ചെയ്യുന്നതും ഇയർഫോണോ ഹെഡ് ഫോണോ ഉപയോഗിക്കുന്നതും അവയുടെ വോളിയം കൂട്ടിവച്ച് കേൾക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസിനു പോലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രകാശം കുറച്ച് ഉപയോഗിക്കാംപരമാവധി ഫോണിന്റെ പ്രകാശം കുറച്ച് ഉപയോഗിച്ചും ഇയർഫോണും…
Read More