പത്തനംതിട്ട: മണിമലയാറ്റിൽ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ എന്ന യുവാവ് മുങ്ങി മരിച്ച സംഭവത്തിൽ പോലീസും അന്വേഷണം തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കാനിരിക്കവേയാണ് പോലീസും കേസെടുത്ത് അന്വേഷിക്കുന്നത്. സംഭവത്തിൽ ആസ്വഭാവിക മരണത്തിനു നേരത്തെ കീഴ്വായ്പൂര് പോലീസ് കേസെടുത്തിരുന്നു.നേരത്തെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്കു വേണ്ടി തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി തയാറാക്കിയ റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു. മുന്നൊരുക്കമില്ലാതെആവശ്യമായ മുന്നൊരുക്കങ്ങൾ കൂടാതെയാണ് മോക്ഡ്രിൽ നടത്തിയതെന്നാണ് സബ് കളക്ടറുടെ നിഗമനം.പ്രളയകാല രക്ഷാപ്രവർത്തനം അനുകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ദുരന്തനിവാരണ അഥോറിറ്റി മോക്ഡ്രിൽ നടത്തിയത്. മല്ലപ്പള്ളി താലൂക്കുതല പരിപാടി മണിമലയാറ്റിൽ നടത്തണമെന്ന നിർദേശം ഉണ്ടായി.എന്നാൽ, ബന്ധപ്പെട്ട വകുപ്പുകൾ യോജിച്ചല്ല നീങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. നടപടിക്കു സാധ്യത ഇല്ലമോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ തത്കാലം ആർക്കെതിരെയും നടപടി ഉണ്ടാകില്ല. മണിമലയാർ…
Read MoreTag: mock drill
മൃഗശാലയിലെത്തുമ്പോള്‍ സിംഹം കൂട് തുറന്ന് പുറത്ത് ചാടിയാല്‍ എന്തു ചെയ്യും ? മൃഗശാലാജീവനക്കാരന്റെ പ്രവൃത്തികണ്ട് ‘താനെന്ത് തേങ്ങയാടോ കാണിക്കുന്നത്’ എന്ന മുഖഭാവവുമായി സിംഹങ്ങള്‍;വീഡിയോ വൈറലാവുന്നു…
ജപ്പാനിലെ ഒരു മൃഗശാലയില്‍ നടന്ന മോക്ഡ്രില്ലാണ് ഇപ്പോള്‍ സംസാരവിഷയം. മൃഗശാലയില്‍ നിന്ന് സിംഹം പുറത്തു ചാടുന്ന അവസ്ഥ ഉണ്ടായാല്‍ എങ്ങനെ അതിനെ നേരിടണം എന്നും, എന്ത് തയ്യാറെടുപ്പുകളാണ് നടത്തേണ്ടതെന്നും മനസിലാക്കാനായിരുന്നു മോക് ഡ്രില്‍. എന്നാല്‍ മോക് ഡ്രില്ലിന് വേണ്ടി സിംഹത്തെ കൂട് തുറന്ന് പുറത്തിറക്കാന്‍ കഴിയാത്ത് കൊണ്ട് ഒരു മനുഷ്യനെ സിംഹത്തിന്റെ പോലെയുളള വസ്ത്രം ധരിപ്പിക്കുകയായിരുന്നു ചെയ്തത്. ഒരു പ്രാദേശിക ചാനല്‍ പകര്‍ത്തിയ ഈ മോക് ഡ്രില്ലിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.മൃഗശാലയ്ക്ക് ചുറ്റും സിംഹത്തിന്റെ വസ്ത്രം അണിഞ്ഞ് മൃശാലയിലെ ജീവനക്കാരനാണ് ഓടുന്നത്. ശനിയാഴ്ച ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത വീഡിയോ 50 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്. വീഡിയോ ഇത്രയും പേരെ രസിപ്പിക്കാന്‍ കാരണം മറ്റൊന്നുമല്ല, മൃഗശാലയിലെ ജീവനക്കാര്‍ ചുറ്റിലും ഓടുന്ന സമയം ഇതിന് കാഴ്ചക്കാരായി നില്‍ക്കുകയാണ് രണ്ട് സിംഹങ്ങള്‍. Tobe Zoo in Aichi…
Read More