ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയില്‍ ജോലി സമയത്ത് നഴ്സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ സര്‍ക്കുലര്‍ റദ്ദാക്കുകയും ചെയ്തു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടി ശ്വേതാ മേനോനും രംഗത്തു വന്നിരുന്നു. വിവാദ സര്‍ക്കുലര്‍ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് ശ്വേത വ്യക്തമാക്കിയത്. എന്നാല്‍ ശ്വേതയുടെ നിലപാടിനെ ചില ആളുകള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇത്തരത്തില്‍ തന്നെ പരിഹസിച്ച ആള്‍ക്ക് ശ്വേത നല്കിയ ചുട്ട മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മലയാളം ടിവി ഷോയില്‍ വന്നിരുന്ന് അനാവശ്യമായി ഇംഗ്ലീഷ് പറയുന്ന ആളാണ് ശ്വേതയെന്നും ഈ വിഷയത്തില്‍ വിവാദം ഉണ്ടാക്കുന്നത് പൊട്ടക്കിണറ്റിലെ തവളകളാണെന്നുമായിരുന്നു വിമര്‍ശനം. ജനിച്ചതും വളര്‍ന്നതും കേരളത്തിന് പുറത്തായിരുന്നുവെങ്കിലും കേരളത്തോടുള്ള ഇഷ്ടം കാരണം മലയാളം സ്വന്തമായി പഠിച്ചെടുത്തതാണെന്നായിരുന്നു ശ്വേതയുടെ മറുപടി. മലയാളി എന്ന നിലയില്‍ അഭിമാനിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി.…
Read MoreTag: mocking
ഐഎഎസുകാര്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാര് ! ഐഎഎസ് വെറും മത്സരപരീക്ഷ മാത്രമാണ്; ഐഎഎസുകാരെ പരിഹസിച്ച് മന്ത്രി സുധാകരന്…
ഐഎഎസ് ഉദ്യോഗസ്ഥരെ മണ്ടന്മാരെന്നു വിളിച്ച് മന്ത്രി ജി. സുധാകരന്. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാരാണ്, ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. ഐഎഎസ് ഒരു മത്സരപരീക്ഷമാത്രമാണ്, അവര്‍ ദൈവങ്ങള്‍ അല്ലെന്നും മന്ത്രി പറഞ്ഞു. നിയമം ലംഘിക്കുന്നത് എത്ര ഉന്നതനായാലും മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണവിധേയന്റെ സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിര്‍വഹണത്തിന് തടസമാകില്ല. ചിലരുടെ പെരുമാറ്റം പൊലീസിന്റെ നേട്ടങ്ങളെ കുറച്ച് കാണിക്കുന്നു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ല. അത്തരക്കാരെ പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെതിരായ നടപടിയില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരനാസ്ഥയും ഇല്ലെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്. ആര് തെറ്റു ചെയ്താലും ശിക്ഷ അനുഭവിക്കും. മൂന്നാര്‍ നടപടികളുടെ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് തനിക്കറിയില്ല. അന്ന് ശരി…
Read Moreനിന്റെയൊക്കെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത് ! ഭര്‍ത്താവ് കറുപ്പാണെന്നു കളിയാക്കിയവര്‍ക്ക് ഭാര്യയുടെ കിടിലന്‍ മറുപടി
ഭര്‍ത്താവ് കറുപ്പാണെന്ന് കളിയാക്കിയവരെ കണക്കിന് പരിഹസിച്ച് ഭാര്യ. കവിത ശരത്ത് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ നിറത്തെ കളിയാക്കിയവര്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുന്നത്. കവിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോ കണ്ട ചിലരാണ് ഭര്‍ത്താവിന് നിറം പോരെന്നും സൗന്ദര്യമില്ലെന്നും പരിഹസിച്ചത്. ഇതിനാണ് തക്കതായ മറുപടി കവിത നല്‍കിയിരിക്കുന്നത്. ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. ഈ ചിന്താഗതിയുള്ളവരുടെ മനസ് കുഷ്ടം പിടിച്ചിരിക്കുന്നത് കൊണ്ടാണ് സൗന്ദര്യം എന്താണ് മനസിലാക്കാത്തത്. എന്റെ ഭര്‍ത്താവ് കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാന്‍. കുടുംബത്തിന് വേണ്ടി അധ്വാനിക്കുന്ന ആണുങ്ങള് ചിലപ്പോള്‍ കറുത്തെന്നിരിക്കും. എന്ത് യോഗ്യതയാണ് നിങ്ങള്‍ക്ക് എന്റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍ എന്ന് കവിത ചോദിക്കുന്നു.
Read More