ലോകത്ത് ഏറ്റവുമധികം അംഗീകാരം നേടിയവയില്‍ ഏറ്റവും ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട വാക്‌സിനാണ് അമേരിക്കന്‍ കമ്പനിയായ മൊഡേണയുടേത്. എന്നാല്‍ മോഡേണയുടെ പ്രസിഡന്റ് ഇപ്പോള്‍ പറയുന്ന വാക്കുകള്‍ ലോകത്താകമാനമുള്ള മനുഷ്യരെയാകെ ഭയചകിതരാക്കാന്‍ പോന്നവയാണ്. വാക്‌സിനുകള്‍ കൊണ്ടൊന്നും കൊറോണയെ പൂര്‍ണമായും തടയാനാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. അനുനിമിഷം മ്യൂട്ടേഷനു വിധേയമാകുന്നതിനാലാണിത്. ഇനിയും വര്‍ഷങ്ങളോളം ഈ ദുരന്തം ഭൂമിയില്‍ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം ഒരു കോണ്‍ഫറന്‍സ് കോളില്‍ വ്യക്തമാക്കി. അതേസമയം, മൊഡേണയുടെ വാക്‌സിന് ഈയിടെ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ അതി തീവ്ര ഇനത്തില്‍ പെട്ട വൈറസുകളെ നേരിടാനുള്ള കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ നിലവിലുള്ളിടത്തോളം കാലം അതിന് ജനിതകമാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും മൊഡേണയുടെ പ്രസിഡണ്ട് ഡോ. സ്റ്റീഫന്‍ ഹോഗെ വ്യക്തമാക്കി. അതുകൊണ്ടുതന്നെ വ്യാപനം തടയുക എന്നതിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, രോഗബാധ അധികനാള്‍ നിലനില്‍ക്കാതെ നോക്കുകയും വേണം. വൈറസിന്റെ ജനിതകമാറ്റങ്ങള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി…
Read More