2000ന്റെ കറന്‍സി ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു താത്പര്യം ഉണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര. നോട്ടു നിരോധനം കുറഞ്ഞ സമയം കൊണ്ടു നടപ്പാക്കേണ്ടതിനാല്‍ ചെറിയ നോട്ടുകള്‍ അച്ചടിക്കാന്‍ സമയമില്ലെന്നു ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പ്രധാനമന്ത്രി രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ അനുമതി നല്‍കിയതെന്ന് മിശ്ര പറഞ്ഞു. രണ്ടായിരത്തിന്റെ നോട്ടുകള്‍ പാവപ്പെട്ടവരുടേതല്ലെന്നായിരുന്നു മോദിയുടെ അഭിപ്രായമെന്ന്, എഎന്‍ഐയ്ക്കു നല്കിയ അഭിമുഖത്തില്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു. ഇടപാടു മൂല്യത്തേക്കാള്‍ പൂഴ്ത്തിവയ്പു മൂല്യമാണ് അതിനുള്ളത്. അതിനാല്‍ മടിയോടെയാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാന്‍ മോദി അനുമതി നല്‍കിയത്. നോട്ട് രാജ്യത്തിനു പുറത്ത് അച്ചടിക്കുന്നതിനോടും മോദിക്കു താത്പര്യമില്ലായിരുന്നു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്കു പകരം എത്രയും പെട്ടെന്നു പുതിയ നോട്ടുകള്‍ ഇറക്കാനായിരുന്നു തീരുമാനം. ചെറിയ നോട്ടുകള്‍ അച്ചടിച്ച് നിരോധിച്ച നോട്ടുകള്‍ക്കു പകരമെത്തിക്കാന്‍ ആവില്ലെന്നു ബോധ്യമായപ്പോഴാണ് രണ്ടായിരത്തിന്റെ നോട്ട് ഇറക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിക്കു മുന്നില്‍ വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനാണ് നോട്ടു…
Read MoreTag: modi
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മന് കി ബാത്തിന് എത്തിയ യുവതി പ്രസവിച്ചു ! യുവതി എത്തിയത് പ്രത്യേക ക്ഷണിതാവായി…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി മന് കി ബാത്തിന്റെ നൂറാം എപ്പിസോഡിനോടനുബന്ധിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ യുവതി പ്രസവിച്ചു. മന് കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഇവര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പ്രത്യേക ക്ഷണിതാവായി ഡല്‍ഹിയിലെത്തിയ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഡല്‍ഹിയിലെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. ലഖിംപൂര്‍ ഖേരിയിലെ സ്വയം സഹായ സംഘത്തിലെ അംഗമായ 24കാരിയായ പൂനം ദേവിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് രാവിലെ ഡല്‍ഹിയില്‍ നടക്കുന്ന മന് കി ബാത്ത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെയാണ് പൂനം ദേവി എത്തിയത്. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി വൈകീട്ട് 6.42 ഓടേയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ആദിത്യ എന്ന പേര്…
Read Moreജോണിക്ക് വച്ചകെണിയിൽ സേവ്യർ തന്നെ വീണു; പ്രധാനമന്ത്രിക്ക് വധഭീഷണി കത്തെഴുതിയയാള്‍ ഊമകത്തു സ്പെഷലിസ്റ്റ്; കത്തെഴുതാനുണ്ടായ കാരണം…
കൊച്ചി: അയല്‍ക്കാരനെ കുടുക്കുന്നതിനായി പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്ത് അയച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. കലൂരില്‍ കാറ്ററിംഗ് യൂണിറ്റ് നടത്തുന്ന കതൃക്കടവ് സ്വദേശി അഞ്ചാനിക്കല്‍ സേവ്യറാണ് (58) അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാണ് സേവ്യറെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കത്തിലെയും സേവ്യറിന്റെയും കൈയക്ഷരങ്ങള്‍ ഒന്നാണെന്ന ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ചതിനു പിന്നാലെയായിരുന്നു നടപടി. ഭീഷണിപ്പെടുത്തല്‍, പ്രകോപനമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമയ്ക്കലടക്കമുള്ള കുറ്റങ്ങള്‍ കൂടി ഇയാള്‍ക്കുമേല്‍ ചുമത്തിയേക്കും. ഊമക്കത്ത് എഴുതൽ പതിവാക്കിയ ആളാണ് സേവ്യറെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജീവ് ഗാന്ധിയുടേതിന് സമാനമായി നരേന്ദ്ര മോദിയെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കതൃക്കടവ് സ്വദേശി നടുമുറ്റത്ത് ജോണി ജോസഫിന്റെ പേരിലായിരുന്നു സേവ്യര്‍ ഭീഷണിക്കത്ത് എഴുതിയത്. ജോണിയും സേവ്യറും നേരത്തെ അയല്‍വാസികളായിരുന്നു. ആദ്യമെല്ലാം നല്ല സൗഹൃദത്തിലായിരുന്നു ഇവര്‍ സേവ്യര്‍ തന്റെ കാറ്ററിംഗ് യൂണിറ്റിലെ ഭക്ഷണമാലിന്യങ്ങള്‍ കാനയിലേക്ക് തള്ളാന്‍ തുടങ്ങിയതോടെ പരിസരവാസികള്‍…
Read Moreഗുജറാത്ത് നിയസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; സബർമതി നിയോജകമണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി നരേന്ദ്രമോദി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഗാന്ധിനഗർ, അഹമ്മദാബാദ് ഉൾപ്പെടെ മധ്യഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 833 സ്ഥാനാര്‍ത്ഥികൾ മത്സരരംഗത്തുണ്ട്. രണ്ടരക്കോടിയിലധികം വോട്ടര്‍മാര്‍ ഇന്നു വിധിയെഴുതും. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി തുടങ്ങിയവരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. പ്രധാനമന്ത്രി നരേന്ദ്ര മോദി റാണിപ് നിഷാൻ പബ്ലിക് സ്കൂളിലെ ബൂത്തിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സബർമതി നിയോജകമണ്ഡലത്തിലാണ് അദ്ദേഹത്തിന്റെ വോട്ട്. ഡിസംബര്‍ ഒന്നിനാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ആകെ 182 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ നടക്കും.
Read Moreചീറ്റകളെക്കാണാന് ആരെയും അനുവദിക്കരുത് ! എന്നെപ്പോലും കയറ്റി വിടരുത്; വാളണ്ടിയര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി മോദി…
നമീബിയയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റപ്പുലികളെ സന്ദര്‍ശിക്കാന്‍ ആര്‍ക്കും അനുവാദം കൊടുക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീറ്റകളുടെ സുരക്ഷ കണക്കിലെടുത്താണ് പ്രധാനമന്ത്രി ‘ചീറ്റ മിത്ര’ വളണ്ടിയര്‍മാരോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്. അവ ഇണങ്ങുന്നതുവരെ സുരക്ഷ കണക്കിലെടുത്ത് രാഷ്ട്രീയക്കാര്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഇവിടേക്ക് പ്രവേശനം അനുവദിക്കരുത്. താന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്ന് തീര്‍ത്തു പറയണമന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ചീറ്റകളെ സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ചോദിച്ചായിരുന്നു അദ്ദേഹം വളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. മൃഗങ്ങള്‍ മനുഷ്യര്‍ക്ക് ഭീഷണിയാണെന്ന് കരുതുന്നുണ്ടോയെന്ന മോദിയുടെ ചോദ്യത്തോട് മനുഷ്യരാണ് മൃഗങ്ങള്‍ക്ക് ഭീഷണിയെന്നായിരുന്നു വളണ്ടിയര്‍മാരുടെ മറുപടി. അതുകൊണ്ടു തന്നെ മൃഗങ്ങളെയല്ല മറിച്ച് മനുഷ്യരെയാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കേണ്ടെന്നും മോദി നിര്‍ദേശിച്ചു. ‘എന്നെപ്പോലുള്ള നേതാക്കളെ നിങ്ങള്‍ തടയണം. ഞാന്‍ വന്നാല്‍പ്പോലും അകത്തേക്ക് കടത്തിവിടില്ലെന്ന് പറയണം. എന്റെ പേര് പറഞ്ഞുവരുന്ന ബന്ധുക്കള്‍ക്ക് പോലും പ്രവേശനം…
Read Moreയുദ്ധത്തിനുള്ള യുഗമല്ലിത് ! പുടിനെ മുഖത്തുനോക്കി വിമര്‍ശിച്ച് മോദി; ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് മാധ്യമങ്ങള്‍
യുക്രൈന് വിഷയത്തില്‍ ‘ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന്’ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുഖ്യധാരാ അമേരിക്കന്‍ മാധ്യമങ്ങള്‍. സമര്‍ഖണ്ഡിലെ മോദി-പുടിന് സംഭാഷണം മുഖ്യധാരാ അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ രീതിയിലാണ് ഏറ്റെടുത്തത്. ”ഉക്രെയ്നിലെ റഷ്യയുടെ ആക്രമണത്തില്‍ പുടിനെ മോദി വിമര്‍ശിച്ചു,” ദി വാഷിങ്ടണ്‍ പോസ്റ്റിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. ”ഇന്നത്തെ യുഗം യുദ്ധത്തിനുള്ള കാലമല്ല, ഇതിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് ഫോണില്‍ സംസാരിച്ചിരുന്നു,” ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ പുടിന്റെ മറുപടി ഇങ്ങനെയായിരുന്നു…”യുക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള നിങ്ങളുടെ നിലപാടും നിങ്ങള്‍ നിരന്തരം പ്രകടിപ്പിക്കുന്ന ആശങ്കകളും എനിക്കറിയാം. യുക്രൈനിലെ നടപടികള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. നിര്‍ഭാഗ്യവശാല്‍, യുക്രൈന് നേതൃത്വം ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതായും യുദ്ധക്കളത്തില്‍ സൈനിക മാര്‍ഗങ്ങളിലൂടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രഖ്യാപിച്ചു. അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ എപ്പോഴും നിങ്ങളെ അറിയിക്കും,” മോദിയോടായി പുടിന്…
Read Moreകുതിച്ചു പാഞ്ഞ് റോഡ് മുറിച്ചു കടന്നത് 3000 മാനുകള്‍ ! വൈറല്‍ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി…
ആയിരക്കണക്കിന് മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ഗുജറാത്തിലെ ഭവ്നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് ‘മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് മോദി പങ്കുവെച്ചത്. മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍. പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.
Read Moreകുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണം; കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്ന അഭ്യർഥനയുമായി പ്രധാനമന്ത്രി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കുംഭമേള ചടങ്ങുകൾ പ്രതീകാത്മകമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർഥിച്ചു. ജുന അഖാരയിലെ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദേശിച്ചത്. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കുംഭമേളയ്ക്ക് വലിയ ജനക്കൂട്ടമെത്തുന്ന സാഹചര്യമൊഴിവാക്കണമെന്ന് സ്വാമി അവധേശാനന്ദ ഗിരി ആവശ്യപ്പെട്ടു. മേളവേദിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപ്രധാനമന്ത്രി നാളെ എത്തും, പത്തനംതിട്ടയില്‍ രാവിലെ 11 മുതല്‍ ഗതാഗത ക്രമീകരണം
പത്തനംതിട്ട: എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച നാളെ പത്തനംതിട്ടയില്‍ ഗതാഗത ക്രമീകരണം. നാളെ രണ്ടിനു പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്താണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം. പത്തനംതിട്ട ജില്ലയിലെയും സമീപ ജില്ലകളിലെയും എന്‍ഡിഎ സ്ഥാനാര്‍ഥികളെയാണ് യോഗത്തില്‍ പരിചയപ്പെടുത്തുന്നത്. നാളെ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി അറിയിച്ചു. പ്രധാനമന്ത്രി എത്തിച്ചേരുന്ന പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മുതല്‍ പരിപാടി നടക്കുന്ന പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വരെയുള്ള റൂട്ടില്‍ പരമാവധി യാത്രകള്‍ നാളഎ ഒഴിവാക്കാനാണ് നിര്‍ദേശം. സമ്മേളന നഗറിലേക്കുള്ള വാഹനങ്ങള്‍ 11 നു മുമ്പായി പോകുകയും നിശ്ചിത സ്ഥലങ്ങളില്‍ പാര്‍ക്കു ചെയ്യുകയും വേണം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ കോന്നി ടൗണ്‍ മുതല്‍ പൂങ്കാവ് വരെയുള്ള…
Read Moreജെസ്നക്കേസ് പ്രധാനമന്ത്രിയുടെ അടുത്ത് എത്തുമ്പോള്‍ പരിഹാരമാകുമോ ? ജെസ്ന മതപഠനകേന്ദ്രത്തില്‍ എത്തിയെങ്കില്‍ പിന്നില്‍ ആര്…
മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. ജെസ്നയുടെ തിരോധാനത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെണ്‍കുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു. ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായ പുരോഗതിയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് കെ ജി സൈമണ്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തുറന്നു പറയുന്നതില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ സൈമണ്‍ അടുത്തിടെ വിരമിക്കുകയും ചെയ്തതോടെ കേസന്വേഷണം ഏറെക്കുറെ വഴിമുട്ടിയ സാഹചര്യമാണുള്ളത്. 2018 മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. രണ്ട് വര്‍ഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു…
Read More