പ്രധാനമന്ത്രി നരേന്ദ്രമോദി എവിടെ സന്ദര്‍ശനത്തിനു പോയാലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായ എന്തെങ്കിലുമൊക്കെ അബദ്ധം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അമേരിക്കയിലാണ് മോദി ഏറ്റവും പുതിയതായി സന്ദര്‍ശനം നടത്തുന്നത്. യു.എസ് സന്ദര്‍ശനത്തിനിടെ വൈറ്റ്ഹൗസില്‍ കാറില്‍ വന്നിറങ്ങിയ മോദിയെ സ്വീകരിക്കാനെത്തിയ ഗാര്‍ഡിന് പറ്റിയ അബദ്ധത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ കാറെത്തിയതും ഡോര്‍ തുറക്കാനായി രണ്ട് ഗാര്‍ഡുമാര്‍ മുമ്പോട്ടെത്തി. ഓരോരുത്തരും കാറിന്റെ ഇരുവശത്തെയും ഡോര്‍ തുറന്നു. എന്നാല്‍ കാറിന്റെ ഇടതുവശത്തെ ഡോര്‍ തുറന്ന ഗാര്‍ഡ് ശരിക്കും ചമ്മി. സാധാരണ നേതാക്കള്‍ വിദേശപര്യടനങ്ങള്‍ നടത്തുമ്പോള്‍ ഭാര്യമാരെയും ഒപ്പം കൂട്ടാറുണ്ടല്ലോ. എന്നാല്‍ മോദിയുടെ കാര്യം വ്യത്യസ്തമാണെന്ന് ഗാര്ഡിനറയില്ലല്ലോ. മോദിയുടെ ഭാര്യയ്ക്കുവേണ്ടി ഡോര്‍ തുറക്കുന്ന ഗാര്‍ഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. ട്രംപ് -മോദി മീറ്റ് എന്ന ഹാഷ് ടാഗോടു കൂടിയാണ് വീഡിയോ വൈറലാകുന്നത്. മോദിയെയും കൊണ്ട് വൈറ്റ് ഹൗസില്‍ എത്തിയ കാറിന്റെ…
Read More