ഒട്ടുമിക്ക എക്സിറ്റ് പോളുകളും ബിഹാറില്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചിട്ടും നേട്ടമുണ്ടാക്കിയത് എന്‍ഡിഎ. സഖ്യത്തില്‍ നിതീഷ് കുമാറിന് കോട്ടം വന്നപ്പോള്‍ നേട്ടമായത് ബിജെപിയ്ക്കും. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിച്ചത് ക്ഷീണം ചെയ്തതാവട്ടെ നിതീഷിനും ജെഡിയുവിനും മാത്രവും. എക്സിറ്റ് പോളുകള്‍ മഹാസഖ്യത്തിന്റെ മുന്നേറ്റം പ്രവചിച്ചുവെങ്കിലും തെരഞ്ഞെടുപ്പിനു മുമ്പു നടത്തിയ ചില സര്‍വേകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്നുമായിരുന്നു പ്രവചിച്ചത്. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ ഫലം. 70 സീറ്റില്‍ വിജയം ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിന് എത്തിയത്. ആ ലക്ഷ്യം അവര്‍ കൈവരിക്കുകയും ചെയ്തു. നിതീഷിനോടെതിര്‍പ്പുള്ള ചിരാഗ് പാസ്വാന്റെ എല്‍ജെപി വിരലില്‍ എണ്ണാവുന്ന സീറ്റുകളില്‍ മാത്രമേ ബിജെപിയ്ക്കെതിരേ മത്സരിച്ചുള്ളൂ. മാത്രമല്ല നരേന്ദ്രമോദിയോടും ബിജെപിയോടും എതിര്‍പ്പൊന്നുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി പാര്‍ട്ടികളില്‍ ഒന്നാമനായാലും നിതീഷ് തന്നെയാകും മുഖ്യനെന്ന് ബിജെപി മുമ്പേ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര…
Read More