ന്യൂഡല്‍ഹി: മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യം വിളിച്ചോതാന്‍ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ചതിനാണ് മോദി മമ്മൂട്ടിയോട് നന്ദി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മോദി നന്ദി പറഞ്ഞത്. നന്ദി മമ്മൂക്കാ. സാഹോദര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവര്‍ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ രാജ്യത്തിന് ആവശ്യമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Read MoreTag: modi
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം തേടി ട്രംപ് ! യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും; മികച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് മോദി…
കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മലേറിയയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ലഭ്യമാക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ഥിച്ചതായി ട്രംപ് പ്രതികരിച്ചു. ‘മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഹൈഡ്രോക്ലോറോക്വിന്‍ വേണമെന്ന യുഎസിന്റെ ആവശ്യം ഇന്ത്യ ഗൗരവമായി പരിഗണിക്കും’ ട്രംപ് വ്യക്തമാക്കി. കൊറോണ വൈറസ് ടാസ്ക് ഫോഴ്സുമായി ബന്ധപ്പെട്ടു വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണു ട്രംപ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ മലേറിയ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. ട്രംപുമായി നടത്തിയത് മികച്ച ചര്‍ച്ചയാണെന്നും കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ- യുഎസ് സഖ്യത്തിന്റെ മുഴുവന്‍ കരുത്തും അണിനിരത്താനാണു തീരുമാനം. യുഎസില്‍ ആളുകള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അര്‍പ്പിക്കുന്നതായും രോഗമുള്ളവര്‍ എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്ക് പ്രകാരം ഞായറാഴ്ച വരെ 3,11,637 കോവിഡ് കേസുകളാണു…
Read Moreജനത കര്‍ഫ്യൂ എന്നതിനു പകരം ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകും; കൂടുതല്‍ മദ്യവും കരുതും; മോദിയെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി…
ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ പരിഹസിക്കുന്ന തിരക്കിലാണ് കുറച്ച് പ്രബുദ്ധ മലയാളി ട്രോളന്മാര്. കൊറോണയുടെ ഭീകരത മനസ്സിലാക്കാതെ ട്രോളുകള്‍ തയ്യാറാക്കാന്‍ തിരക്കുകൂട്ടുന്ന ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു. ട്വിറ്ററിലൂടെയാണ് പൂക്കുട്ടിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍പൂക്കുട്ടി രംഗത്തെത്തിയത്. ‘പ്രിയ പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ.’ പൂക്കുട്ടി പറയുന്നു. കോവിഡ്19 ബാധ തടയുന്നതിനായി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’ നടപ്പാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീട്ടില്‍ത്തന്നെ തുടരണം…
Read Moreമുഖ സൗന്ദര്യത്തിന് മോദി ടിപ്സ്; വർഷങ്ങളായി എല്ലാവരും എന്നോട് ചോദിക്കുന്നു മുഖകാന്തിയുടെ രഹസ്യമെന്തെന്ന്; ഒടുവിൽ സൗന്ദര്യരഹസ്യം കുട്ടികളോട് വെളിപ്പെടുത്തി നരേന്ദ്രമോദി
ന്യൂഡൽഹി: നിരന്തരം വിയർപ്പ് തുടച്ചുകളയുന്നതാണു തന്റെ സൗന്ദര്യരഹസ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ കുട്ടികൾക്കുള്ള ധീരതാ അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തശേഷം കുട്ടികളോടു സംവദിക്കുന്പോഴാണ് മോദി തന്റെ സൗന്ദര്യരഹസ്യം വെളിപ്പെടുത്തിയത്. പലരും എന്നോടു വർഷങ്ങൾക്കു മുന്‍പുതന്നെ, താങ്കളുടെ മുഖത്തിന് എങ്ങനെയാണ് ഇത്രയും തിളക്കം ലഭിച്ചതെന്നു ചോദിച്ചിട്ടുണ്ട്. എനിക്കതിന് ഒരൊറ്റ ഉത്തരമേ ഉള്ളു. ഞാൻ കഠിനാധ്വാനിയാണ്. അതുകൊണ്ടുതന്നെ നന്നായി വിയർക്കാറുണ്ട്. ആ വിയർപ്പ് നിരന്തരമായി തുടയ്ക്കുന്നതു മുഖത്തിന് ഒരു മസാജ് ചെയ്യുന്ന ഫലം ചെയ്യും. അതു മുഖത്തിന് തിളക്കം നൽകും- പ്രധാനമന്ത്രി കുട്ടികളോടു പറഞ്ഞു. ദിവസത്തിൽ നാലു തവണയെങ്കിലും കുട്ടികൾ നന്നായി വിയർക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസിലാക്കണം. കഠിനമായി അധ്വാനിക്കുകയും അതു തുടരുകയും ചെയ്യണം. ജീവിതത്തിൽ എത്ര പുരസ്കാരങ്ങൾ ലഭിച്ചാലും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കുട്ടികളോടു പ്രധാനമന്ത്രി പറഞ്ഞു.
Read Moreനിര്‍മ്മലാ സീതാരാമനെ പുകഴ്ത്തിയതോടെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവരുടെയെല്ലാം ഭാവം മാറി ! പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച ദിവ്യാ സ്പന്ദന രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി സിനിമാലോകത്ത് സജീവമാകുന്നു…
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയത്തില്‍ നിന്നും പതിയെ പിന്‍വലിഞ്ഞ മുന്‍ എംപിയും നടിയുമായ ദിവ്യ സ്പന്ദന വീണ്ടും സിനിമാ ലോകത്ത് സജീവമാകുന്നു. ദിവ്യ സ്പന്ദന അഭിനയിച്ച ദില്‍ കാ രാജ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെയായിരുന്നു പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഹെഡായിരുന്ന ദിവ്യ സ്പന്ദന സമൂഹ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷയായത്. ബിജെപിയുടെ നിരന്തര വിമര്‍ശകയായിരുന്ന ദിവ്യ രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായി ചുമതലയേറ്റ നിര്‍മ്മല സീതാരാമനെ പുകഴ്ത്തിക്കൊണ്ട് പോസ്റ്റ് ഇട്ടിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചു. തൊട്ട് പിന്നാലെയായിരുന്നു ദിവ്യയുടെ ട്വിറ്ററില്‍ നിന്നുള്ള ഒളിച്ചോട്ടം. സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ അദ്ധ്യക്ഷ എന്ന വിശേഷണം ട്വിറ്ററില്‍ നിന്ന് ദിവ്യ സ്പന്ദന നീക്കം ചെയ്യുകയും ചെയ്തിരുന്നു. 2003ല്‍ സിനിമയില്‍ സജീവമായ ദിവ്യ കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിലുള്ള നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍…
Read Moreകോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട ! അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാം; തരൂരിനെതിരേ തുറന്നടിച്ച് മുരളീധരന്…
മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്ന് കെ.മുരളീധരന് എംപി. ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തുപറ്റി എന്ന് അദ്ഭുതപ്പെടുകയാണ്. കര്‍ശന നടപടി ആവശ്യപ്പെടും. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ഒരുപക്ഷേ പഠിച്ചിട്ടേ പറയാന്‍ കഴിയൂ എന്നുണ്ടാവാം. പാര്‍ലമെന്റിലിരുന്ന് നേരിട്ടു കേട്ട തനിക്ക് അതിന്റെ ആവശ്യമില്ല. മോദി വിരുദ്ധ പ്രചാരണം നടത്തിയാണ് തിരുവനന്തപുരത്ത് ഉള്‍പ്പെടെ ജയിച്ചത്. യുപിഎ ഭരിച്ച പത്തുവര്‍ഷവും ബിജെപിക്കാര്‍ മന്‍മോഹന്‍സിംഗിനെപ്പോലും വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്ന് ഓര്‍ക്കണം. ഒഴിവുള്ള എല്ലാ നിയമസഭാ സീറ്റിലും സെപ്റ്റംബര്‍ 23നുതന്നെ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണം ബിജെപിയാണെന്നും മുരളീധരന് ആരോപിച്ചു. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് തിരുവനന്തപുരത്ത് പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന…
Read Moreനെഹ്റുവിന്റെ സംഭാവനകള്‍ രാജ്യം എന്നെന്നും ചര്‍ച്ച ചെയ്യും ! നെഹ്റുവിന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ അദ്ദേഹത്തിന്റെ ചരമ ദിനത്തില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നേരേന്ദ്ര മോദി. നെഹ്റുവിന് ആദരമര്‍പ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ രാജ്യം എന്നും ഓര്‍ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. നെഹ്റുവിന്റെ 55ാം ചരമദിനത്തില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ നിരവധി നേതാക്കളാണ് അദ്ദേഹത്തെ അനുസ്മരിച്ചത്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍, യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് തുടങ്ങിയവരെല്ലാം നെഹ്റുവിനെ അനുസ്മരിച്ചു.
Read Moreഅധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടത്തുമെന്ന് യുഡിഎഫ് ! കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്ന് ചെന്നിത്തല
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് യുഡിഎഫ്. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം വാഗ്ദാനം നല്കി. തെരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്നും അവര്‍ നല്കിയ വിജയമാണിതെന്നും ചെന്നിത്തല പറഞ്ഞു. അമ്പേ പരാജയപ്പെട്ട ഇടതു പക്ഷത്തിന് കേരളത്തില്‍ അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും ഇടതുപക്ഷം ജനമനസുകളില്‍ നിന്ന് തൂത്തെറിയപ്പെട്ടെന്നും ചെന്നിത്തല തുറന്നടിച്ചു. കേന്ദ്രത്തിലെ മോദി ഭരണവും കേരളത്തിലെ പിണറായി ഭരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. രണ്ടു കൂട്ടരും മതന്യൂനപക്ഷ- പിന്നോക്ക-ആദിവാസി വിഭാഗങ്ങളെ പീഡിപ്പിക്കുന്നതിലും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിലും പരസ്പരം മത്സരിക്കുകയായിരുന്നു- ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ മതന്യൂനപക്ഷ-പിന്നോക്ക-ആദിവാസി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreരാജ്യത്ത് കൊടുങ്കാറ്റായി മോദി തരംഗം ! മോദി-അമിത്ഷാ സഖ്യത്തിന്റെ തന്ത്രങ്ങള്‍ക്ക് മറുപടിയില്ലാതെ എതിരാളികള്‍ ! രാഹുല്‍ തരംഗത്തില്‍ കേരളത്തില്‍ കടപുഴകി സിപിഎം
രാജ്യത്തെമ്പാടും മോദി തരംഗം. മോദി-അമിത്ഷാ കൂട്ടുകെട്ടിന് പറ്റിയ എതിരാളികള്‍ രാജ്യത്ത് ഇല്ലെന്ന് തെളിയിക്കുന്ന ഫലങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2014നേക്കാള്‍ വലിയ ഭൂരിപക്ഷത്തിലേക്കാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയുടെ പോക്ക.് കഴിഞ്ഞ തവണ 336 സീറ്റ് നേടിയ എന്‍ഡിഎ ഇത്തവണ 350ലേറെ സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി ഒറ്റയ്ക്ക് തന്നെ മുന്നൂറിലേറെ സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് കഴിഞ്ഞ തവണ 282 സീറ്റുകളില്‍ വിജയിച്ച സാഹചര്യത്തിലാണിത്. കേരളത്തില്‍ രാഹുല്‍ ഗാന്ധി തരംഗത്തില്‍ സിപിഎം തകര്‍ന്നടിയുകയും ചെയ്തു. ആകെയുള്ള 20 സീറ്റുകളില്‍ 19ഉം യുഡിഎഫിനൊപ്പം നിന്നു. ആലപ്പുഴയില്‍ മാത്രമാണ് സിപിഎമ്മിന് ആശ്വസിക്കാനുള്ളത്. എന്നാല്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൊലിഞ്ഞു. തിരുവനന്തപുരം,പത്തനംതിട്ട,തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ പ്രകടനം പ്രകടനം നടത്താനായെങ്കിലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ എക്സിറ്റ് പോളുകളെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ…
Read Moreട്രോളി…ട്രോളി കുമ്മനത്തെയും മോദിയെയും ബിജെപിയെയും ജയിപ്പിക്കരുത്; സൈബര്‍ പോരാളികള്‍ക്ക് ഇടതു നേതാക്കളുടെ കര്‍ശന നിര്‍ദ്ദേശം…
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ശക്തിപ്രാപിച്ചതോടെ എങ്ങും ട്രോളുകളുടെ ബഹളമാണ്. തിരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ രസകരമായ ട്രോളുകളാണ് വന്നു കൊണ്ടിരിക്കുന്നത്. സമീപകാലത്ത് ഏറ്റവുമധികം ട്രോളിനുവിധേയമായ വ്യക്തികളിലൊരാളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്. ഇടതുപക്ഷ സൈബര്‍ പോരാളികളാണ് കുമ്മനത്തെ ട്രോളാന്‍ മുന്‍പന്തിയില്‍ നിന്നിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ട്രോളി ട്രോളി കുമ്മനത്തെയും ബിജെപിയെയും വിജയിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ് ഇടതു ട്രോളന്മാര്ക്ക് ഇടതു നേതാക്കന്മാര് നല്‍കിയിരിക്കുന്നത്. ചിരിയും ചിന്തയും ഒരുപോലെ പങ്കു വെയ്ക്കാന്‍ കഴിയുന്ന ആധുനിക കാലത്തെ ഏറ്റവും വലിയ വിമര്‍ശനമാണെങ്കിലും ട്രോളുകളില്‍ നിന്നും നരേന്ദ്രമോഡിയേയും കുമ്മനത്തെയും ഒഴിവാക്കാന്‍ ഇടതു സോഷ്യല്‍മീഡിയാ വിഭാഗത്തിന്റെ നിര്‍ദേശം. ഇതിലൂടെ അവര്‍ക്ക് കിട്ടുന്ന പ്രചാരമാണ് പ്രശ്നം. കുമ്മനത്തേയും മോദിയേയും സോഷ്യല്‍ മീഡിയയില്‍ ട്രോളുന്നത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വരുമെന്ന ഭയം സിപിഎമ്മിനുണ്ട്. ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം തിരുവനന്തപുരത്ത് മത്സരിക്കാന്‍…
Read More