ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ. എംപിമാരുടെ ഫണ്ട് വിനിയോഗക്കണക്ക് പുറത്ത്. കേരളത്തില്‍ നിന്നുള്ള ഒരൊറ്റ ലോക്‌സഭാംഗത്തിനും എംപി ഫണ്ട് പൂര്‍ണമായി വിനിയോഗിക്കാന്‍ സാധിച്ചില്ലെന്നു രേഖകള്‍ പറയുന്നു. കഴിഞ്ഞ 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്താകെ 35 എം.പിമാര്‍ക്കുമാത്രമാണ് ഇതിനു സാധിച്ചത്. പൂര്‍ണമായി എം.പി. ഫണ്ട് വിനിയോഗിച്ചവരുടെ പട്ടികയില്‍ ദക്ഷണേന്ത്യയില്‍നിന്ന് ഒരു ലോക്സഭാംഗവും ഇല്ലെന്നതാണ് വിചിത്രം. പതിനാറാം ലോക്സഭ 2014 ല്‍ രൂപീകരിച്ചശേഷമുള്ള കണക്കാണ് സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ പ്രസിദ്ധീകരിച്ചത്. ആകെ അഞ്ച് കോടി രൂപയാണ് രണ്ടു ഘട്ടങ്ങളിലായി ഒരംഗത്തിനു പ്രദേശിക വികസന ഫണ്ട് എന്ന നിലയില്‍ ലഭിക്കുക. പൂര്‍ണമായി പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച അംഗങ്ങളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ല. ബംഗാളില്‍നിന്നുള്ള എം.പിമാരാണ് ഫണ്ട് വിനിയോഗിക്കുന്നതില്‍ മുന്നില്‍. ബംഗാളില്‍നിന്നുള്ള ഒന്‍പത് എം.പിമാര്‍ നൂറു ശതമാനം പദ്ധതി വിഹിതവും വിനിയോഗിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള…
Read MoreTag: modi
നോട്ട് നിരോധനത്തില്‍ കത്തിച്ചുകളഞ്ഞതും ഉപേക്ഷിച്ചതും കോടികളുടെ കള്ളനോട്ടുകള്‍, 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് പറഞ്ഞ് നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവര്‍ വായിച്ചറിയാന്‍
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം വന്‍ പരാജയമായിരുന്നോ? ബുദ്ധിജീവികള്‍ തീരുമാനം വന്‍ ഫ്‌ളോപ്പാണെന്ന് പറയുമ്പോള്‍ സാമ്പത്തിക വിദഗ്ധരില്‍ പലര്‍ക്കും മറിച്ചൊരു അഭിപ്രായമാണ്. 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയത് ഉയര്‍ത്തിക്കാണിച്ചാണ് നോട്ട് നിരോധനം പാഴ്‌വേലയായിരുന്നുവെന്ന് ഇക്കൂട്ടര്‍ സമര്‍ഥിക്കുന്നു. എന്നാല്‍ ആരും കാണാത്ത, അല്ലെങ്കില്‍ മനപൂര്‍വം അവഗണിച്ച ഒരു വസ്തുതയുണ്ട്. കണക്കില്ലാത്ത കള്ളപ്പണത്തെ മാത്രം നോട്ടമിട്ടായിരുന്നില്ല നോട്ട് നിരോധിക്കല്‍. പാക്കിസ്ഥാനില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ ഇന്ത്യന്‍ കറന്‍സിയാണ് ഇന്ത്യയിലേക്ക് ഒഴുകിയിരുന്നത്. ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകള്‍. വലിയതോതില്‍ ഈ കള്ളനോട്ടുകള്‍ കേരളത്തിലേക്ക് വരെ ഒഴുകിയെത്തി. മലബാറിലും പെരുമ്പാവൂരിലും പണ്ട് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത് വാര്‍ത്തയേ ആയിരുന്നില്ല. ഇത്തരത്തില്‍ കള്ളനോട്ടുകള്‍ വ്യാപിച്ച സമയത്ത് അതിനെ പ്രതിരോധിക്കാന്‍ സുരക്ഷ ഏജന്‍സികള്‍ പോലും പരാജയപ്പെട്ടിരുന്നു. നോട്ട് നിരോധനം ഇത്തരം കള്ളനോട്ട് മാഫിയയെ പ്രതികൂലമായി ബധിച്ചു. അത് എങ്ങനെയാണെന്ന് നോക്കാം. ഒരാളുടെ…
Read Moreഅമിത്ഷാ പറഞ്ഞത് പച്ചക്കള്ളം! നരേന്ദ്രമോദിയേക്കാള്‍ വിദേശയാത്ര നടത്തിയത് മന്‍മോഹന്‍സിംഗെന്ന വാദം പൊളിയുന്നു; വിദേശയാത്രകളുടെ കണക്കുകള്‍ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങള്‍; യാത്രകളില്‍ മുമ്പന്‍ മോദി തന്നെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാള്‍ വിദേശയാത്ര നടത്തിയത് മന്‍മോഹന്‍സിംഗാണെന്ന അമിത്ഷായുടെ വാദം പൊളിയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. മൂന്നു വര്‍ഷത്തിനിടെ മോദി 48 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇവയില്‍ പലതും ഒന്നിലേറെ തവണയും സന്ദര്‍ശിച്ചു. എന്നാല്‍ 10 വര്‍ഷത്തിനിടെ മന്‍മോഹന്‍സിംഗ് സന്ദര്‍ശിച്ചത് 42 രാജ്യങ്ങള്‍ മാത്രമാണ്. പ്രധാനമന്ത്രിയായി മോദി അധികാരമേറ്റിട്ട് 37 മാസം പിന്നിട്ടുകഴിഞ്ഞു. ഇതിനിടെ 48 രാജ്യങ്ങളില്‍ പോയി. ഈ കാലയളവില്‍ മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ചതാകട്ടെ വെറും 18 രാജ്യങ്ങളും. പത്തു വര്‍ഷം കൊണ്ട് സന്ദര്‍ശിച്ച രാജ്യങ്ങളുടെ കണക്കും മോദി ഇതുവരെ സന്ദര്‍ശിച്ചവയേക്കാള്‍ കുറവാണ്. 144 ദിവസം മോദി വിദേശത്തായിരുന്നു. അതായത് അധികാരത്തിലേറി 13% ദിവസം വിദേശത്താണ് നമ്മുടെ പ്രധാനമന്ത്രി ചെലവഴിച്ചത്. അതേസമയം പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍സിംഗ് 96 ദിവസം വിദേശത്ത് ചെലവഴിച്ചു. മോദിയുടെ വിദേശ സന്ദര്‍ശനങ്ങളും അതു രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ചെലവും എതിര്‍പാര്‍ട്ടികള്‍…
Read Moreആ കുടയും ചൂടിയുള്ള ഫോട്ടോയുണ്ടല്ലോ അതു സൂപ്പറാ, പ്രശംസയ്ക്ക് പത്രപ്രവര്‍ത്തകയുടെ മറുചോദ്യം കേട്ട് മോദി അമ്പരന്നു, പിന്നെ ചറപറാ ട്രോളുകള്‍, റഷ്യയില്‍ സംഭവിച്ചത് ഇതൊക്കെ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെ ചെന്നാലും താരമാണ്. അത് ഇങ്ങ് കേരളത്തിലായാലും അങ്ങ് റഷ്യയില്‍ ആണെങ്കിലും അങ്ങനെ തന്നെ. റഷ്യന്‍ സന്ദര്‍ശനത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായി കൊണ്ടിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തക മോദിയെ ഇന്റര്‍വ്യു ചെയ്യാനെത്തിയപ്പോഴായിരുന്നു രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. റഷ്യയിലെ നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി(എന്‍ബിസി)യുടെ ജോര്‍ണലിസ്റ്റായ മെഗിന്‍ കെല്ലിയാണ് കഥാനായിക. ആള് സുന്ദരിയാണെങ്കിലും തലയിലൊന്നും ഇല്ലെന്ന് അവര്‍ തെളിയിക്കുകയും ചെയ്തു. മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിനുമായി സെന്‍റ് പീറ്റേഴ്‌സ്ബര്‍ഗിലെ കോണ്‍സ്റ്റാന്‍റിന്‍ കൊട്ടാരത്തില്‍ നടന്ന പാര്‍ട്ടിയില്‍ മെഗിന്‍ കെല്ലിയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പങ്കെടുത്തിരുന്നു. അപ്പോള്‍ മുതല്‍ ട്വിറ്ററിലൂടെ മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മെഗിനെ പിന്തുടരുന്നവര്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ മെഗിന്‍ ഉടനൊന്നും ചോദ്യം ചോദിക്കാന്‍ തയ്യാറായില്ല. തന്നെ പിന്തുടരുന്നവരുടെ ആവശ്യം നിറവേറ്റാന്‍ മോദി തന്നെ തുടക്കമിടേണ്ടി വന്നു. മെഗിന്‍ ട്വിറ്ററില്‍…
Read Moreഡല്‍ഹി മുനിസിപ്പാലിറ്റി തൂത്തുവാരി ബിജെപി, മുസ്‌ലീം ഭൂരിപക്ഷ കേന്ദ്രങ്ങളിലും താമര, ആംആദ്മിക്ക് വന്‍തിരിച്ചടി, തിരിച്ചുവരവിന്റെ ലക്ഷണം കാണിക്കാതെ കോണ്‍ഗ്രസ്, മോദി പ്രഭാവം ബിജെപിയെ തുണച്ചപ്പോള്‍ കേജരിവാളിന് പുനര്‍വിചിന്തനത്തിന്റെ നാളുകള്‍
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അശ്വമേധം. മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ആധിപത്യം ബിജെപിക്കുണ്ട്. അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടായത്. കോണ്‍ഗ്രസിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ആപ്പ്. അവസാന റിപ്പോര്‍ട്ടുകളില്‍ 182 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 41 ഇടത്ത് കോണ്‍ഗ്രസും 31 ഇടത്ത് ആംആദ്മിയും 6ഇടത്ത് മറ്റുള്ളവരും ലീഡ് ചെയ്യുന്നു. അഭിപ്രായ സര്‍വേകളില്‍ പറയുന്നതിലും വലിയ നേട്ടത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളിലും ബിജെപി വന്‍ വിജയമാണ് നേടിയിരിക്കുന്നത്. ആദ്യമായിട്ടാണ് ആം ആദ്മി പാര്‍ട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ മത്സരിക്കുന്നത്. രണ്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കേജരിവാള്‍ സര്‍ക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്. ബിജെപി ഭരണത്തിലിരിക്കുന്ന കോര്‍പറേഷനുകള്‍ ആണെങ്കില്‍ കൂടിയും മികച്ച…
Read Moreശശികലയെ ഒതുക്കിയതിനു പിന്നില്‍ ബിജെപിയുടെ ബുദ്ധി! ലക്ഷ്യം പത്തുവര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുക, പനീര്‍സെല്‍വത്തെ മുന്‍നിര്‍ത്തിയുള്ള അമിത് ഷായുടെ കളികള്‍ ഇങ്ങനെ
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഘടകങ്ങള്‍ തമ്മില്‍ ലയിക്കുന്നതു സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ നാളെ ഉണ്ടായേക്കും. ഇരുവിഭാഗങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ ചെന്നൈയില്‍ നടത്താനിരിക്കുന്ന നീക്കുപോക്കുചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടാകുക. അതിനു മുന്നോടിയായി ഇരുവിഭാഗങ്ങളും ഇന്ന് ചെന്നൈയില്‍ യോഗം ചേരുന്നുണ്ട്. അതേസമയം തമിഴ്‌നാട്ടിലെ പുതിയ സംഭവവികാസങ്ങള്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. തമിഴ്‌നാട് രാഷ്ട്രീയ ചിത്രത്തില്‍നിന്നു ശശികലയെയും കുടുംബത്തെയും ഒഴിവാക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നത്. ജയലളിതയുടെ മരണത്തോടെ ഉളവായിരിക്കുന്ന രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. സര്‍വപ്രതാപിയായി ജയലളിത വാഴുന്ന കാലത്ത് ബിജെപി അവിടെ നിഷ്പ്രഭമായിരുന്നു. ഇനി അത്തരമൊരു പ്രാമാണിത്തം ശശികലയും കുടുംബവും തുടരാന്‍ അനുവദിച്ചാല്‍ ബിജെപിക്ക് തമിഴ് ജനതയുടെ മനസില്‍ സ്ഥാനം നേടാനാവില്ല. അത്തരമൊരു ഏകാധിപത്യശൈലി സ്ഥാപിച്ചെടുക്കാന്‍ ചുരുങ്ങിയ സമയത്ത് ശശികല ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് അനുവദിച്ചാല്‍ സമീപകാലത്തൊന്നും തമിഴ്‌നാട്ടില്‍ ബിജെപിക്കു ഭരിക്കാനാവില്ലെന്നാണ് വിലയിരുത്തല്‍. എഡിഎംകെയെ…
Read Moreലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാര്?! ടൈം മാഗസിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയ്ക്ക് ലഭിച്ചത് പൂജ്യം ശതമാനം വോട്ട്
എതിരാളികളെ തറപറ്റിച്ചുകൊണ്ട് ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലവനായി അധികാരമേറ്റ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിക്ക് മറ്റൊരു തെരഞ്ഞടുപ്പില്‍ ഒരു വോട്ടുപോലും കിട്ടിയില്ല എന്നു പറയുമ്പോള്‍ അതിശയകരമായി തോന്നാം. അതേത് തെരഞ്ഞെടുപ്പ് എന്നല്ലേ. ലോകത്തെ ഏറ്റവും സ്വാധാനം ചെലുത്തിയ വ്യക്തികളെ കണ്ടെത്താന്‍ ടൈം മാഗസിന്‍ വായനക്കാര്‍ക്ക് വേണ്ടി നടത്തിയ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലാണ് ഒരു ശതമാനം പോലും വോട്ടുകള്‍ നേടാനാവാതെ നരേന്ദ്രമോദി പരാജയപ്പെട്ടത്. മോദിയെ പോലെ തന്നെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്കയ്ക്കും 0% വോട്ടാണ് ലഭിച്ചത്. ഫിലിപ്പീന്‍സ് പ്രസിഡന്റ് രോഡ്രിഗ്രോ ഡ്യൂട്ടര്‍ട്ടാണ് 5% യെസ് വോട്ടുകള്‍ നേടി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തെത്തിയത് കനേഡിയന്‍ പ്രസിഡണ്ട് ജസ്റ്റിന്‍ ട്രൂഡോ ആണ്. പോപ്പ് ഫ്രാന്‍സിസ്, ബില്‍ ഗേറ്റ്സ്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും ട്രൂഡോക്കൊപ്പമുണ്ട്. മോദിയോടും ഇവാങ്ക ട്രംപിനും ഒപ്പം 0% വോട്ട് നേടിയ മറ്റ് പ്രമുഖരാണ് മൈക്രോസോഫ്റ്റ് സിഇഒ…
Read Moreഅതേ, മോദി തന്നെ കേമന്‍, നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം ഏറ്റവും ശക്തനായ പ്രധാനമന്ത്രി മോദി മാത്രമെന്ന് രാമചന്ദ്രഗുഹ
ഒടുവില്‍ രാമചന്ദ്ര ഗുഹ സമ്മതിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം രാജ്യം കണ്ട ഏറ്റവും വിജയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്. മോദിയുടെ വ്യക്തിപ്രഭാവവും ആകര്‍ഷകത്വവും ജാതിയുടെയും ഭാഷയുടെയും അതിരുകള്‍ ലംഘിച്ചതായി ചരിത്രകാരനായ അദേഹം വെളിപ്പെടുത്തി. 66 വയസിലും ജാതിയുടെയും, ഭാഷയുടെയും അതിരുകള്‍ ഭേദിച്ച നേതാക്കളാണ് നെഹ്‌റുവും, ഇന്ദിര ഗാന്ധിയും. ആ നിരയിലേക്ക് മോദിയും വളര്‍ന്നിരിക്കുന്നു. മോദിയുടെ ആധികാരികതയും സമസ്ത ഇന്ത്യാ ദര്‍ശനവും അദ്ദേഹത്തെ നെഹ്‌റുവിന്റെയും ഇന്ദിരയുടെയും തലത്തിലേക്ക് ഉയര്‍ത്തുന്നു. ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയിച്ച മൂന്നാമത്തെ പ്രധാനമന്ത്രി എന്ന നിലയിലേക്കു മോദി എത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജനസ്വാധീനത്തിന്റെ കാര്യത്തില്‍ നെഹ്‌റുവിനും ഇന്ദിരയ്ക്കും ഒപ്പം വയ്ക്കാന്‍ കഴിയുന്ന ഏകവ്യക്തി അദ്ദേഹമാണ്. സ്ത്രീകള്‍ക്കെതിരായ വിവേചനവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ തര്‍ക്കമില്ലാത്ത രണ്ടു വസ്തുതകളെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തെയും, പ്രഭാഷണ മികവിനെയും അദ്ദേഹം അനുമോദിച്ചു. ഇന്ത്യന്‍…
Read More