ആലുവ: നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ ആത്മഹത്യയും തുടർന്നു നടന്ന കോൺഗ്രസ് സമരവും ആലുവ ഈസ്റ്റ് പോലീസിനെ കൂടുതൽ ഊരാക്കുടുക്കിലാക്കിയിരിക്കുന്നു. മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച സിഐയെ സസ്പെൻഡ് ചെയ്തിനു തൊട്ടു പിന്നാലെ കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുത്ത മൂന്ന് പ്രവർത്തകർക്കെതിരേ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ തീവ്രവാദ ബന്ധം ആരോപിച്ച രണ്ട് ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുത്തു. പ്രിൻസിപ്പൽ എസ്ഐ ആർ. വിനോദ്, ഗ്രേഡ് എഎസ്ഐ രാജേഷ് എന്നിവരെയാണ് ഡിഐജി ഇന്നലെ സസ്പെൻഡ് ചെയ്തത്. നേരത്തെ സസ്പെൻഷനിലായ സിഐ സി.എൽ. സുധീർ വകുപ്പുതല അന്വേഷണം നേരിടുന്നതിനിടയിൽ മറ്റു രണ്ട് ഉദ്യോഗസ്ഥർക്കെതിരേ കൂടി നടപടിയുണ്ടായത് പോലീസിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പ്രതികൾക്കെതിരേ തീവ്രവാദ ബന്ധം ആരോപിച്ചത് വിവാദമായ പശ്ചാത്തലത്തിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കു നൽകിയ പരാതിയെ തുടർന്ന് ഡിഐജി കോറി സഞ്ജയ് കുമാർ ഗുരുഡാണ് സസ്പെൻഷൻ നടപടിയെടുത്തത്. റിമാൻഡ് റിപ്പോർട്ട് തയാറാക്കിയ പോലീസ് വീഴ്ച്ച…
Read MoreTag: mofiya case
മോഫിയയുടെ മരണം; പലതിനും പാഠമാണ്… പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നു…
നവംബർ 22 തിങ്കളാഴ്ച രാവിലെ 10 മണി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കുടുംബ വിഷയത്തിൽ സ്റ്റേഷൻ ഓഫീസർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച നടക്കുകയാണ്. പരാതിക്കാരിയും എതിർകക്ഷികളും തമ്മിൽ രമ്യതയിലെത്താനായില്ല. പ്രാണനായി പ്രണയിച്ച് വരണമാല്യം ചാർത്തിയ പ്രിയതമൻ മുഖത്ത് നോക്കി മനോരോഗിയെന്ന് മുദ്രകുത്തിയപ്പോൾ പരാതിക്കാരിയായ ഒരു പാവം പെൺകുട്ടിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നതോടെ അവളുടെ രോഷം അണപൊട്ടി. നീതിതേടിയെത്തി നിരാശയായി മടങ്ങാൻ ഒരുങ്ങിയപ്പോൾ പോലീസ് ഓഫീസറുടെ മുന്നിൽവച്ച് വഞ്ചനയുടെ ആ കപടമുഖമടച്ച് ഒരടി കൊടുത്തിട്ടാണ് അവൾ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഒടുവിൽ, സർവ സങ്കടങ്ങളും സങ്കൽപ്പങ്ങളും ഉള്ളിലൊതുക്കി അവൾ സ്വയം മരണക്കുരുക്ക് തീർത്ത് കിടപ്പുമുറിയിൽ തൂങ്ങിയാടി. പക്ഷേ, ഈ പകവീട്ടൽ പലർക്കും ഒരു പാഠമായി മാറുകയായിരുന്നു….! മോഹങ്ങൾ ഉള്ളിലൊതുക്കിയ മോഫിയ മൂന്നാം വർഷ നിയമ വിദ്യാർഥിനി. ക്യാമ്പസിലെ കിലുക്കാംപെട്ടി.…
Read Moreമോഫിയ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ; വകുപ്പുതല അന്വേഷണവും; സിഐയ്ക്കെതിരേയുള്ള ആരോപണം ചെറുതല്ല
തിരുവനന്തപുരം: നവവധുവായ നിയമവിദ്യാര്‍ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ ആലുവ സിഐ സി.എല്‍. സുധീറിനെ സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറാണ് അന്വേഷിക്കുക. സിഐയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഭർതൃവീട്ടിലെ പീഡനം സംബന്ധിച്ചു മോഫിയ നൽകിയ പരാതിയിൽ കേസെടുക്കാൻ വൈകിയതിനു പുറമെ ഒത്തുതീർപ്പിനു പോലീസ് സ്റ്റേഷനിലേക്കു വിളി പ്പിച്ച് ഇരയെ അവഹേളിച്ചെന്നുമാണ് സിഐക്കെതിരേയുള്ള ആരോപണം. കഴിഞ്ഞ തിങ്കളാഴ്ച സ്റ്റേഷനിൽനിന്നു വീട്ടിലെത്തിയ ഉടൻ മോഫിയ ജീവനൊടുക്കു കയായിരുന്നു. പ്രതിഷേധത്തെ തുടർന്നു സിഐയെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു.
Read Moreതെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്;മോഫിയയുടെ വീട്ടുകാരെ വിളിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പിങ്ങനെ…
കൊച്ചി: തെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്. മൊഫിയ പര്‍വീണിന്റെ ആലുവയിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഫിയയുടെ അച്ഛനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ മോഫിയയുടെ കുടുംബത്തിനൊപ്പമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പി. രാജീവ് കൂട്ടിച്ചേർത്തു. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ അച്ഛൻ ദിൽഷാദ് മാധ്യമങ്ങളോട് പറഞ്ഞു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു.
Read Moreലൈംഗിക വീഡിയോ കണ്ട് അനുകരിക്കണം, ടാറ്റു ചെയ്യാൻ നിർബന്ധിച്ചത്…സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമ; മൊഫിയ നേരിട്ടത് കൊടിയ പീഡനം
കൊച്ചി: ആലുവയിലെ ഭർതൃവീട്ടിൽ മൊഫിയ പര്‍വീൺ നേരിട്ടത് കൊടിയ പീഡനം. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ട്. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തുകയും ചെയ്തു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു.
Read Moreമൊഫിയ പര്‍വീണിന്റെ ആത്മഹത്യ; ഒളിവിൽ കഴിഞ്ഞ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ; മൊഫിയയുടെ ആത്മഹത്യാകുറുപ്പിൽ എഴുതിയ കാര്യങ്ങൾ ഞെട്ടിക്കുന്നത്
കൊച്ചി: ആലുവയില്‍ ഭര്‍തൃപീഡനം മൂലം അഭിഭാഷക വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് മുഹമ്മദ് സുഹൈലും അച്ഛനും അമ്മയുമാണ് കസ്റ്റഡിയിലായത്. ഇന്ന് പുലർച്ചെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കോതമംഗലത്തെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. ഭർതൃവീട്ടുകാരുമായി ചില തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് യുവതിയെ തൂങ്ങി മരിച്ചത്. ഭർത്താവിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് യുവതി ആലുവ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പോലീസ് സ്റ്റേഷനിൽ ഭർതൃവീട്ടുകാരെ വിളിച്ചുവരുത്തി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് മൊഫിയ ജീവനൊടുക്കിയത്. ഭർതൃവീട്ടുകാർക്കും സിഐക്കുമെതിരെ നടപടി എടുക്കണമെന്ന് മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവർക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. എൽഎൽബി വിദ്യാർഥിനിയാണ് മൊഫിയ.
Read More