റിയാസ് കുട്ടമശേരി അഞ്ചൽ സിഐ ആയിരിക്കുമ്പോൾ കോളിളക്കം സൃഷ്ടിച്ച ഉത്ര വധക്കേസിൽ അലംഭാവം കാട്ടിയതിന് വകുപ്പുതല അന്വേഷണം നേരിട്ടു കൊണ്ടിരിക്കുന്നയാളാണ് ഈ കേസിൽ ആരോപണ വിധേയനായ സിഐ സി.എൽ.സുധീർ. വിശദമായ പരാതി നൽകിയിട്ടും ഗൗരവത്തോടുള്ള അന്വേഷണം നടത്തിയില്ലെന്ന ഉത്രയുടെ മാതാപിതാക്കളുടെ പരാതിയെത്തുടർന്ന് കൊല്ലം എസ്പി കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയും അവർ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും ചെയ്തിതിരുന്നു. ഇതു കൂടാതെ അഞ്ചലിൽ തന്നെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ മൃതദേഹങ്ങൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ സംഭവവും വിവാദമായിരുന്നു. ഇതിനെയെല്ലാം തുടർന്നാണ് സിഐ സുധീറിനെ എറണാകുളം റൂറലിലേക്ക് സ്ഥലം മാറ്റിയത്. ഇഴയുന്ന വകുപ്പ്തല അന്വേഷണം രാഷ്ട്രീയ പ്രതിഷേധങ്ങൾക്കൊടുവിൽ സിഐ സുധീറിനെതിരേ വകുപ്പുതല നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി സിറ്റി ഈസ്റ്റ് ട്രാഫിക് അസിസ്റ്റന്റ്…
Read MoreTag: mofiya parampara
മോഫിയയുടെ മരണം; പലതിനും പാഠമാണ്… പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നു…
നവംബർ 22 തിങ്കളാഴ്ച രാവിലെ 10 മണി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒരു കുടുംബ വിഷയത്തിൽ സ്റ്റേഷൻ ഓഫീസർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച നടക്കുകയാണ്. പരാതിക്കാരിയും എതിർകക്ഷികളും തമ്മിൽ രമ്യതയിലെത്താനായില്ല. പ്രാണനായി പ്രണയിച്ച് വരണമാല്യം ചാർത്തിയ പ്രിയതമൻ മുഖത്ത് നോക്കി മനോരോഗിയെന്ന് മുദ്രകുത്തിയപ്പോൾ പരാതിക്കാരിയായ ഒരു പാവം പെൺകുട്ടിക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. പീഡനങ്ങളുടെ പെരുമഴ തീർത്ത വേട്ടക്കാരോടൊപ്പം നിയമപാലകനും കൂട്ടുചേർന്നതോടെ അവളുടെ രോഷം അണപൊട്ടി. നീതിതേടിയെത്തി നിരാശയായി മടങ്ങാൻ ഒരുങ്ങിയപ്പോൾ പോലീസ് ഓഫീസറുടെ മുന്നിൽവച്ച് വഞ്ചനയുടെ ആ കപടമുഖമടച്ച് ഒരടി കൊടുത്തിട്ടാണ് അവൾ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്. ഒടുവിൽ, സർവ സങ്കടങ്ങളും സങ്കൽപ്പങ്ങളും ഉള്ളിലൊതുക്കി അവൾ സ്വയം മരണക്കുരുക്ക് തീർത്ത് കിടപ്പുമുറിയിൽ തൂങ്ങിയാടി. പക്ഷേ, ഈ പകവീട്ടൽ പലർക്കും ഒരു പാഠമായി മാറുകയായിരുന്നു….! മോഹങ്ങൾ ഉള്ളിലൊതുക്കിയ മോഫിയ മൂന്നാം വർഷ നിയമ വിദ്യാർഥിനി. ക്യാമ്പസിലെ കിലുക്കാംപെട്ടി.…
Read More