ചായക്കടയിലേക്ക് ആളുകള്‍ പോകുന്നത് എന്തിനെന്ന് ചോദിച്ചാല്‍ ചായകുടിക്കാന്‍ എന്നതാവും ഏവരുടെയും ഉത്തരം. എന്നാല്‍ കാണ്‍പൂരിലെ ഷാര്‍ദ നഗര്‍ തെരുവോരത്തുള്ള ഒരു ചായക്കടക്കാരനെത്തേടി ആളുകള്‍ വരുന്നത് ചായകുടിക്കാന്‍ മാത്രമല്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ് ഇദ്ദേഹത്തെക്കുറിച്ച് ട്വീറ്റ് ചെയ്തതും ഈ പ്രത്യേകതകള്‍ കൊണ്ടു തന്നെയാണ്. മുഹമ്മദ് മഹ്ബൂബ് മാലിക്ക് എന്ന വ്യത്യസ്ഥനായ ഈ ചായക്കടക്കാരന് ഇന്ന് രാജ്യമാകെ താരമായിരിക്കുകയാണ്. ചായക്കടയിലെ വരുമാനത്തിന്റെ 80 ശതമാനവും ഉപയോഗിച്ചു കഴിഞ്ഞ മൂന്നു വര്‍ഷമായി 40 പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്ന മാലിക്ക് രാജ്യത്തിന്റെയാകെ ആദരവ് പിടിച്ചു പറ്റുകയാണ്. ആറു സഹോദരങ്ങളുള്ള വീട്ടില്‍ ജനിച്ച മാലിക്കിന്റെ വീട്ടിലെ ഏക വരുമാനക്കാരന് പിതാവായിരുന്നു. പിതാവിന്റെ തുച്ഛ വരുമാനം കൊണ്ട് എല്ലാവരുടെയും വയര്‍ നിറയ്ക്കാന്‍ തന്നെ തികയുന്നുണ്ടായിരുന്നില്ല. അപ്പോ പിന്നെ വിദ്യാഭ്യാസത്തിന്റെ കാര്യം പറയണോ. വലിയ ബുദ്ധിമുട്ടുകള്‍ സഹിച്ചു പത്താം ക്ലാസ് വരെ പഠിക്കാനേ…
Read More