ഇന്ത്യ ലോകകപ്പ് സെമിയില്‍ കടന്നതോടെ കളിക്കാരെല്ലാം അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. എന്നാല്‍ ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് ഷമി തന്നെ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച് യുവതി ഇന്‍സ്റ്റഗ്രാമിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. സോഫിയ എന്ന് പേരുള്ള യുവതിയാണ് താരത്തിനെതിരേ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 1.4 ദശലക്ഷം പേര്‍ പിന്തുടരുന്ന ഷമിയെന്തിനാണ് തന്റെ പിന്നാലെ നടക്കുന്നതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാമോയെന്നാണ് യുവതി കുറിച്ചിരിക്കുന്നത്. ഷമിയുടെ ഔദ്യോഗിക ഇന്‍സ്റ്റാമ്രാം പേജില്‍ നിന്നും താരം യുവതിക്കയച്ച ആശംസ യുവതി തന്റെ പേജില്‍ ഇട്ടിട്ടുണ്ട്. താരം തന്നെ സന്ദേശങ്ങള്‍ കൊണ്ടു നിരന്തരം ശല്യപ്പെടുത്തുന്നു എന്നാണ് യുവതിയുടെ പരാതി. സ്ത്രീവിഷയത്തില്‍ ഷമി വാര്‍ത്തകളില്‍ നിറയുന്നത് ഇതാദ്യമല്ല. ഷമിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുന്‍ഭാര്യ ഹസീന്‍ ജഹാന്‍ രംഗത്ത് വന്നിരുന്നു. സ്ത്രീകളുമായി ഷമി നടത്തിയെന്ന് ആരോപിക്കുന്ന അനേകം സന്ദേശങ്ങളുടെ പകര്‍പ്പും അവര്‍ പുറത്തുവിട്ടിരുന്നു. ഭാര്യയുമായുള്ള ബന്ധം തകരാറിലായ ഷമി പിന്നീട്…
Read MoreTag: mohammed shami
ഇതുപോലെ നാണംകെട്ടവനെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല ! ടിക്‌ടോക്കില്‍ ഷമി പിന്തുടരുന്നത് സ്ത്രീകളെ മാത്രമെന്ന് ഭാര്യ ഹസിന്‍ ജഹാന്‍; തെളിവുകളും പുറത്തുവിട്ടു…
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒഴിച്ചു കൂടാനാവാത്ത താരമാണ് മുഹമ്മദ് ഷമി. എന്നാല്‍ ഷമിയുടെ കുടുംബജീവിതം കഴിഞ്ഞ കുറേ നാളുകളായി അസ്വസ്ഥമാണ്. ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങള്‍ പല വിവാദത്തിനും വഴിവെച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഷമി ടിക് ടോക്ക് അക്കൗണ്ടില്‍ പിന്തുടരുന്നത് പെണ്‍കുട്ടികളെ മാത്രമാണെന്നും ഷമി നാണം കെട്ടവനാണെന്നുമാണ് ഹസിന്റെ അവകാശവാദം. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹസിന്‍ ഷമിക്കെതിരെ രംഗത്തു വന്നത്. ഈയിടെയാണ് ഷമി ടിക് ടോക്കില്‍ അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’ പോസ്റ്റിലൂടെ ഹസിന്‍ പറയുന്നു.
Read Moreജീവിക്കാന്‍ പണം വേണം ! ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക്; ചിത്രത്തില്‍ ഹസിന്‍ ചെയ്യുന്ന വേഷം…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡിലേക്ക്. ഷമിക്കെതിരെ കോഴ ആരോപണങ്ങളും വധശ്രമവും പരസ്ത്രീബന്ധവും ആരോപിച്ചു രംഗത്തു വന്ന ഹസിന്‍ ജഹാന്‍ അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ‘ഫത്‌വ’ എന്ന ചിത്രത്തിലേക്കാണു ഹസിന്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷമാകും ഹസിന്റേത്. ‘എനിക്കും കുഞ്ഞിനും ജീവിക്കാന്‍ പണം വേണം. നിയമപോരാട്ടം തുടരുകയും വേണം. അതിനാലാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്’ മുന്‍ മോഡലായ ഹസിന്‍ പറഞ്ഞു. ഷമിക്കെതിരായ ആരോപണങ്ങളുമായി ഈ വര്‍ഷമാദ്യമാണു ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്. പരസ്ത്രീ ബന്ധത്തിന്റെയും മറ്റും തെളിവുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോഴ ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ബിസിസിഐ അന്വേഷണം നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
Read Moreഷമി ഒരു നല്ല മനുഷ്യന്‍ ! അയാള്‍ക്ക് ഒരിക്കലും ഭാര്യയെയും രാജ്യത്തെയും വഞ്ചിക്കാനാവില്ല;മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി എംഎസ് ധോണി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ആരോപണം കൊടുമ്പിരി കൊള്ളുമ്പോള്‍ ഷമിയെ പിന്തുണച്ച് എംഎസ് ധോണി. ഷമിയുടെ വ്യക്തിപരമായ കാര്യമായതിനാല്‍ അതില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും ഷമി നല്ലൊരു മനുഷ്യനാണെന്നും ധോനി പറയുന്നു.’എന്റെ അറിവില്‍ ഷമി നല്ലൊരു മനുഷ്യനാണ്. ഭാര്യയേയും രാജ്യത്തേയും വഞ്ചിക്കാന്‍ അവന് കഴിയില്ല. അതിനെല്ലാമുപരി ഇത് ഷമിയുടെ വ്യക്തിപരമായ കാര്യമാണ്. അതില്‍ ഇടപെടുന്നത് ശരയില്ല.’ ധോനി വ്യക്തമാക്കി. പ്രാദേശിക ദിനപത്രമായ ജന്‍സത്തയോടായിരുന്നു ധോനിയുടെ പ്രതികരണം. ഷമിയുടെ കരിയറിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് ഷമിയുമായുള്ള കരാര്‍ പുതുക്കുന്നത് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് മാറ്റിവെച്ചിരുന്നു. കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്‌റ്റേഷനിലാണ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഹസിന്‍ പരാതി നല്‍കിയത്. ഷമിയും കുടുംബവും രണ്ടു കൊല്ലമായി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. ഷമിയെ വിവാഹം…
Read Moreഷമി അന്താരാഷ്ട്ര സെക്‌സ് റാക്കറ്റിലെ കണ്ണി; താരം വാതുവെപ്പിലും സജീവം; ക്രിക്കറ്റ് താരം ഷമിയ്‌ക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഇങ്ങനെ…
ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍.. ഷമിക്ക് അന്താരാഷ്ട്ര പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികളുമായും അവര്‍ നടത്തുന്ന വാതുവെയ്പ്പ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഭാര്യ ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. ഒരു പാകിസ്താന്‍കാരിയുമായി ബന്ധമുണ്ടായിരുന്ന ഷമി അവരെ വിവാഹം കഴിക്കുമെന്ന ഘട്ടത്തിലാണ് ഹസീന്‍ ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതെന്ന് സക്കീര്‍ ആരോപിച്ചു. ഷമി തന്നെ വഞ്ചിക്കുന്നെന്നും വധശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനത്തിന് ഇരയാക്കുന്നതായും ആരോപിച്ച് ബുധനാഴ്ചയാണ് ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് വന്നത്. പല പെണ്ണുങ്ങളുമായി താരത്തിന് ബന്ധം ആരോപിക്കപ്പെടുന്ന ഫേസ്ബുക്ക്, വാട്സ് ആപ്പ് ചാറ്റും പോസ്റ്റുമെല്ലാം കാണിക്കുകയും ചെയ്തു. ഷമിക്ക് പാകിസ്താന്‍കാരിയുമായി ബന്ധമുണ്ടെന്നും അവരെ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തിരുന്നതായും ഇതാണ് പൊട്ടിത്തെറിയിലേക്ക് നീണ്ടതെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞു. പാകിസ്താന്‍കാരിയെ ഷമിക്ക് പരിചയപ്പെടുത്തിക്കൊടുത്തത് മമൂദ് ഭായി എന്ന മാഞ്ചസ്റ്ററുകാരനാണ്. അന്താരാഷ്ട്ര…
Read More