ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്കെതിരേ ഭാര്യ ഹസിന് ജഹാന് സുപ്രീംകോടതിയില്‍. ഷമിക്കെതിരേ ലോക്കല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനുള്ള സ്റ്റേ നീക്കംചെയ്യണമെന്ന ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരേയാണ് ഇപ്പോള്‍ ഹസിന് സുപ്രീംകോടതിയെ സമീപിച്ചത്. ഷമിക്കെതിരേ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കൊല്‍ക്കത്തയിലെ സെഷന്‍സ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഷമിക്ക് വിവാഹേതര ബന്ധങ്ങളുണ്ടെന്നും ബി.സി.സി.ഐ. യാത്രകളില്‍ ബി.സി.സി.ഐ. അനുവദിക്കുന്ന ഹോട്ടല്‍ മുറികളില്‍വെച്ച് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നും ഹസിന് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നു. ഇത് ഇപ്പോഴും തുടരുന്നു. ഇതുസംബന്ധിച്ച് ചോദ്യം ചെയ്തപ്പോള്‍ ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ ഉപദ്രവിച്ചെന്നും ഹര്‍ജിയിലുണ്ട്. ഷമി നിരന്തരമായി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2019 ഓഗസ്റ്റ് 19-ന് അലിപ്പോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഷമി 2019 സെപ്റ്റംബര്‍…
Read More