മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡിജിറ്റല്‍ മാധ്യമ സ്ഥാപനം ‘ഓള്‍ട്ട് ന്യൂസിന്റെ’ സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (കലാപം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രകോപനം), 295 (മതവിഭാഗങ്ങളെ മോശമായി ചിത്രീകരിക്കല്‍) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും വേണ്ടത്ര തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും മജിസ്ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. സുബൈര്‍ 2018 ല്‍ നടത്തിയ ഏതാനും ട്വീറ്റുകളുമായി ബന്ധപ്പെട്ട പരാതിയിലാണു കേസ് റജിസ്റ്റര്‍ ചെയ്തതെന്നാണു വിവരം. എന്നാല്‍, 2020 ല്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിന്റെ അന്വേഷണത്തിനാണ് പോലീസ് വിളിച്ചതെന്നും ഈ കേസില്‍ ഡല്‍ഹി ഹൈക്കോടതി സംരക്ഷണം അനുവദിച്ചിട്ടുള്ളതാണെന്നും ഓള്‍ട്ട് ന്യൂസ് സ്ഥാപകാംഗമായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ഇത് പോക്സോ കേസാണെന്നാണ് വിവരം. അറസ്റ്റിനെ…
Read More