ഇപ്പം ശരിയാക്കിത്തരാം ! കോവിഡ് 19 രോഗം ഈസിയായി ചികിത്സിച്ച് ഭേദമാക്കാമെന്ന അവകാശവാദവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്…

കോവിഡ് 19 രോഗം അനായാസം ചികിത്സിച്ച് ഭേദമാക്കാമെന്ന വാദവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. മോഹനന്‍ വൈദ്യരുടെ അവകാശവാദത്തെത്തുടര്‍ന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തില്‍ വീണ്ടും റെയ്ഡ് നടത്തി. പൊലീസിന്റെയും ഡിഎംഒയുടെയും നേതൃത്വത്തില്‍ തൃശ്ശൂര്‍ രായിരത്ത് ഹെറിറ്റേജിലായിരുന്നു റെയ്ഡ് നടത്തിയത്.കൊവിഡ് 19-ന് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പ് ഈ നടപടി സ്വീകരിച്ചതും . എന്ത് ചികിത്സയാണ് മോഹനന്‍ വൈദ്യര്‍ ഇവിടെ നല്‍കുന്നതെന്ന വിവരങ്ങള്‍ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിക്കുകയായിരുന്നു. തൃശ്ശൂര്‍ പട്ടിക്കാട് പാണഞ്ചേരിയിലുള്ള റിസോര്‍ട്ടിലായിരുന്നു മോഹനന്‍ വൈദ്യര്‍ പരിശോധന നടത്തിക്കൊണ്ടിരുന്നത് . രായിരത്ത് ഹെറിറ്റേജ് ആയുര്‍ റിസോര്‍ട്ട് എന്നയിടത്തുള്ള സഞ്ജീവനി ആയുര്‍ സെന്ററില്‍ ഇന്ന് ചികിത്സയുണ്ടാകുമെന്നും, അതിനായി ബന്ധപ്പെടേണ്ട നമ്പറും മോഹനന്‍ വൈദ്യര്‍ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റെയ്ഡ്.

Read More

ഒന്നര വയസ്സുകാരി മരിച്ച സംഭവം ! മോഹനന്‍ വൈദ്യരുടെ ആശുപത്രി അടച്ചു പൂട്ടാനൊരുങ്ങി പഞ്ചായത്ത്; നടപടി ജില്ലാ മെഡിക്കല്‍ ഓഫീസറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്…

വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധേയനായ പാരമ്പര്യ വൈദ്യന്‍ മോഹനന്റെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാന്‍ കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നിര്‍ദ്ദേശം. മോഹനന്റെ ആശുപത്രിയില്‍ അശാസ്ത്രീയമായ ചികിത്സാ രീതികള്‍ നടക്കുന്നതായി നേരത്തെ ജില്ല മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നടപടി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പേ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്ന് കാണിച്ചാണ് പഞ്ചായത്തില്‍ നിന്നും നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ആശുപത്രിക്കെതിരെ ആയുര്‍വേദ മെഡിക്കല്‍ അസോസിഷേന്‍ പഞ്ചായത്തിന് പരാതി നല്‍കിയിരുന്നു. ആരോഗ്യ മന്ത്രി കെകെ ശൈലജയും മോഹനനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തിലായിരുന്നു ശൈലജ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹനന്റെ ചികിത്സയില്‍ ഒന്നര വയസുള്ള കുട്ടി മരിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹനന്‍ വൈദ്യര്‍ക്കെതിരേ വ്യാപകമായ പരാതികളാണ് സോഷ്യല്‍ മീഡിയയിലും മറ്റുമുയരുന്നത്. എന്നാല്‍ ഇയാളെ അനുകൂലിച്ചും ചിലര്‍ കമന്റിടുന്നുണ്ടെന്നതാണ് വിരോധാഭാസം.

Read More