എസ്. മഞ്ജുളാദേവി എന്റെ ലാലുവിനും ഒരു എട്ടു വയസ് മതിയായിരുന്നു. എങ്കിൽ ഇതുപോലെ എന്റെ തൊട്ടടുത്ത് ഉണ്ടാകുമായിരുന്നു അല്ലേ ഏപ്പോഴും. വർഷങ്ങൾക്കു മുന്‍പ് എട്ടു വയസുള്ള കുട്ടിയെ ചൂണ്ടി ഇങ്ങനെ പറഞ്ഞത് സാക്ഷാൽ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയാണ്. സ്നേഹവും വാത്സല്യവും തിങ്ങിവിങ്ങി നിറയുന്ന ആ അമ്മയുടെ മകനു മലയാളത്തിന്റെ മഹാതാരത്തിനു ഇന്നു അറുപതാം പിറന്നാൾ. 1960 മേയ് 21നാണ് മോഹൻലാലിന്റെ ജനനം. ഇടവ ത്തിലെ രേവതി നക്ഷത്രത്തിൽ ജനിച്ച മോഹൻലാലിന്റെ നക്ഷത്ര പ്രകാരമുള്ള പിറന്നാൾ ചൊവ്വാഴ്ചയായിരുന്നു. അഭിനയിച്ചും കാമറയ്ക്കു മുന്നിൽ പലപ്പോഴും അഭിനയിക്കാതെയും വെള്ളിത്തിരയിലും അരങ്ങുകളിലും അത്ഭുതങ്ങൾ തീർക്കുന്ന നടനാണ് മോഹൻലാൽ. ആക്ടിംഗും അണ്ടർ ആക്ടിംഗും നടത്തി പ്രേക്ഷക ലക്ഷങ്ങളെ ശരിക്കുമങ്ങ് വിസ്മയിപ്പിക്കുന്ന നടൻ. മംഗലശേരി നീലകണ്ഠനായും ജഗനാഥനായും മുന്നിൽ വന്നു മീശപിരിക്കുന്പോൾ ആരും കൊതിക്കുന്ന പുരുഷനായി മാറും ഈ നടൻ. ആടിത്തളർന്ന വാനപ്രസ്ഥത്തിലെ തീരെ ദുർബലനായ…
Read MoreTag: mohanlal birthday
മലയാളത്തിന്റെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസയുമായി വീരേന്ദര്‍ സെവാഗും; മോളിവുഡിലെ രാജാവിന് പിറന്നാള്‍ ആശംസകള്‍ എന്ന് വീരുവിന്റെ ട്വീറ്റ്; ‘വീരൂ നിങ്ങള്‍ തങ്കപ്പനല്ല പൊന്നപ്പനാണ്’ എന്ന് ഫാന്‍സുകാര്‍
ക്രിക്കറ്റ് മൈതാനത്തും പുറത്തും ഒരുപോലെ താരമായ വ്യക്തിയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ വീരേന്ദര്‍ സെവാഗ്. സമകാലീനമായ സാമൂഹിക വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്നതാണ് മറ്റു ക്രിക്കറ്റ് താരങ്ങളില്‍ നിന്നും സെവാഗിനെ വ്യത്യസ്ഥനാക്കുന്നത്. സെവാഗിന്റെ ട്വീറ്റുകള്‍ വളരെ വേഗമാണ് വൈറലാവുന്നത്. ഇന്ന് സെവാഗ് ചെയ്ത ട്വീറ്റുകളില്‍ ഒന്ന് ഏറ്റുപിടിച്ചിരിക്കുന്നത് മലയാളികളാണ്. അനവധി മലയാളികളാണ് വീരുവിന്റെ ഇന്നത്തെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്ന്നുകൊണ്ടുള്ളതായിരുന്നു ഈ ട്വീറ്റ്. മലയാള സിനിമയുടെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്” എന്നായിരുന്നു ലാലിന് സേവാഗിന്റെ പിറന്നാള്‍ സന്ദേശം. ഈ ട്വീറ്റിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്. സേവാഗിന്റെ ട്വീറ്റിന് മോഹന്‍ലാല്‍ ആരാധകരുടെ മറുപടികളും രസകരമാണ്. സേവാഗ് മാത്രമല്ല സച്ചിനും മോഹന്‍ലാലിന് ആശംസ നേരുമെന്ന് ഒരു ആരാധകന് പറയുന്നു. നിങ്ങള്‍ ലോക ക്രിക്കറ്റിലെ വീരുവാണെകില്. ലാലേട്ടന് ലോക…
Read More