മലയാള സിനിമയില്‍ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്. മലയാളത്തിലെ ആദ്യ നൂറ് കോടി പടമായും പുലിമുരുകന് മാറിയിരുന്നു. ചിത്രത്തിന് വമ്പന്‍ താരനിരയാണ് അണിനിരന്നത്. മോഹന്‍ലാലിന്റെ നായികയായി എത്തിയത് പ്രശസ്ത നടി കമാലിനി മുഖര്‍ജി ആയിരുന്നു. എന്നാല്‍ പുലിമുരുകനില്‍ മുരുകന്റെ ഭാര്യയായ മൈനയുടെ വേഷം ചെയ്യാന്‍ നടി അനുശ്രീയേ ആയിരുന്നു ആദ്യം സംവിധായകനും എഴുത്തുകാരനും മനസ്സില്‍ കരുതിയിരുന്നത്. എന്നാല്‍ എന്തോ കാരണം കൊണ്ട് അനുശ്രീക്ക് ആ വേഷം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അതോടെ അവസാന നിമിഷം കമാലിനി എത്തുകയായിരുന്നു. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന്റെ നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ആയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണന് ആണ്. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന് ഒരുക്കിയ സംഘടന രംഗങ്ങളായിരുന്നു.
Read MoreTag: MOHANLAL
ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് പൗരുഷം ഉള്ളയാള്‍ ലാലേട്ടന് ! ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകള്‍ വൈറല്‍…
മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. നിവിന്‍ പോളിയുടെ നായിക ആയി ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തില്‍ കൂടിയാണ് നടി മലയാള സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ടോവീനോ തോമസ് ചിത്രത്തിലെ നായികയായി ഐശ്വര്യ മലയാളികളെ ഞെട്ടിച്ചു. താരത്തിന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടതും യുവാക്കള്‍ക്ക് ഇടയിലും സിനിമാ പ്രേമികള്‍ക്ക് ഇടയിലും ഒരുപോലെ തരംഗമാവുകയും ചെയ്ത ചിത്രം കൂടിയാണ് മായാനദി. വളരെ പെട്ടെന്ന് തന്നെ മായാനദിയിലെ അപര്‍ണ എന്ന കഥാപാത്രം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഒരുപക്ഷേ താരത്തിന്റെ കരിയറിലെ തന്നെ ഒരിക്കലും മാറ്റി നിര്‍ത്താന്‍ കഴിയാത്ത അല്ലെങ്കില്‍ കരിയറില്‍ വഴിത്തിരിവായി എന്ന് പറയാന്‍ കഴിയുന്ന ഒരു കഥാപാത്രം തന്നെയാണ് മായാനദിയിലേത്. അതേസമയം എംബിബിഎസ് പഠനകാലത്ത് അഭിനയ മോഹം തലയ്ക്ക് പിടിച്ച് മോഡലായും പിന്നീട് അവിടെ…
Read Moreഅടുത്തു വന്നാല്‍ പകരും എന്ന് പറഞ്ഞിട്ടും ലാലേട്ടന് അത് കാര്യമാക്കിയില്ല ! ആ സംഭവം തുറന്നു പറഞ്ഞ് ശാരി…
ഒരു കാലത്ത് പൂച്ചക്കണ്ണുമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തില്‍ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടി. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങളെ താരം മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ശാരിയുടെ ആദ്യ നായകന് മോഹന്‍ലാല്‍ ആയിരുന്നു. സോളമനും സോഫിയയുമായി ഇരുവരും തകര്‍ത്തഭിനയിച്ച പടം കൂടിയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. പിന്നീട് മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ചോക്ലേറ്റ് എന്ന ചിത്രത്തില്‍ കൂടി ആണ് തിരികയെത്തുന്നത്. ജനഗണ മന എന്ന ചിത്രം ആണ് താരത്തിന്റേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങിയ സിനിമ.ഇപ്പോഴിതാ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശാരി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ……
Read Moreമോന്സണ് കേസില്‍ മോഹന്‍ലാലിനെ ഇ.ഡി ചോദ്യം ചെയ്യും ! കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും മൊഴിയെടുക്കും…
പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് മോഹന്‍ലാലിന് ഇ.ഡി. (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. മോന്സണ് കേസിനു പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇ.ഡി.ക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. മോന്സണ് കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ക്കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കേണ്ടത് അനിവാര്യമാണെന്നാണ് സൂചന. മോന്സണ് കേസില്‍ ഐ.ജി. ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
Read Moreഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു ! എന്റെ മരണം നിത്യാ മേനോനടക്കം ഉള്ളവര്‍ക്ക് സമര്‍പ്പിക്കുന്നു…കുറിപ്പുമായി സന്തോഷ് വര്‍ക്കി
അടുത്തിടെ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ആറാട്ടിനു ശേഷമാണ് സന്തോഷ് വര്‍ക്കി എന്ന യുവാവിനെ കേരളക്കര ശ്രദ്ധിക്കുന്നത്. ലാലേട്ടന്റെ കടുത്ത ആരാധകനായ സന്തോഷ് അന്ന് സിനിമയെക്കുറിച്ച് പറഞ്ഞത് ‘ആറാട്ടില്‍ ലാലേട്ടന് ആറാടുകയാണ്’ എന്നാണ്. ഇത് സോഷ്യല്‍ മീഡിയയില്‍ വന്‍ഹിറ്റായി. അതിനുശേഷം സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ചാനലുകളുമെല്ലാം സന്തോഷ് വര്‍ക്കിയുടെ പിറകെയായിരുന്നു. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന കാരണം പല സ്ഥലങ്ങളിലും താന്‍ അപമാനിക്കപ്പെട്ടു എന്ന് സന്തോഷ് പറഞ്ഞിരുന്നു. ലാലേട്ടന് പോലും തന്നെ അപമാനിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റ്. ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട, എന്റെ അച്ഛന് വളരെ അധികം ഗുരുതര രോഗാവസ്ഥയില്‍ ഇരുന്നിട്ട് പോലും അച്ഛനെ കാണാന്‍ സഹോദരങ്ങള്‍ അനുവദിച്ചില്ലെന്നും നടി നിത്യാ മേനോനടക്കം…
Read Moreകിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഇനിയെങ്കിലും സിനിമയില്‍ നിന്ന് രാജിവെക്കണം ! ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്ന് രാജി വെക്കേണ്ട സമയം അതിക്രമിച്ചെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. കിളവന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ നിന്നും സ്വയം രാജിവെച്ച് പോകണം എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. ഒരു ഓണ്‍ലൈന്‍ ന്യൂസ് ചാനലിന് നല്കിയ ഫോണ്‍ കാള്‍ അഭിമുഖത്തില്‍ ആണ് ശാന്തിവിള ദിനേശിന്റെ പ്രതികരണം. ഒന്നുകില്‍ ഇവര്‍ അഭിനയം നിര്‍ത്തണം, അല്ലെങ്കില്‍ ഹിന്ദിയില്‍ അമിതാഭ് ബച്ചന് ഒക്കെ ചെയ്യുന്നത് പോലെ അച്ഛന് വേഷങ്ങളും സ്വന്തം പ്രായത്തിനു അനുസരിച്ചുള്ള വേഷങ്ങളും ചെയ്യണമെന്നും ശാന്തിവിള ദിനേശ് പറയുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെ കൂടെ ഉള്ള ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവര്‍ അവരെ വിറ്റ് എടുക്കുകയാണ് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അവര്‍ക്കു ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അത്കൊണ്ട് എല്ലാം തീരുന്നതിനു മുന്നേ അവരെ പരമാവധി വിറ്റു കോടികള്‍…
Read Moreസ്റ്റാർഡം കാണിക്കാത്ത മോഹൻലാൽ; പ്രഭാസ് അങ്ങനെയല്ലെന്ന് ഗണേഷ് കുമാർ
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെക്കുറിച്ചും തെന്നിന്ത്യൻ നടൻ പ്രഭാസിനെക്കുറിച്ചും നടനും എംഎൽഎയുമായ ഗണേശ് കുമാർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രഭാസിനെ കാണാനുള്ള ആഗ്രഹം പ്രകടപ്പിച്ചപ്പോൾ ഉണ്ടായ അനുഭവവും മോഹൻലാലിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവവും പങ്കുവച്ചുകൊണ്ടാണ് സ്റ്റാർഡം നടന്മാരിൽ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുന്നത് എന്ന് പറഞ്ഞിരിക്കുന്നത്.സിനിമയിൽ ഹിന്ദിയിലെയും തമിഴിലെയുമൊക്കെ നടന്മാരുണ്ടല്ലോ? സഹായികളൊക്കെയായിട്ട് വലിയൊരു സൈന്യവുമായാണ് അവർ വരുന്നത്. ഒരു സഹായിയുമില്ലാതെ മോഹൻലാൽ എന്ന മഹാനടൻ കുഞ്ഞാലി മരക്കാരുടെ വേഷമിട്ട്… ഷൂസ് ഊരിയിട്ട് ഹവായി ചപ്പലുമിട്ട് ഷൂട്ടിംഗ് സെറ്റിൽ പ്ലാസ്റ്റിക്ക് കസേരയിലാണ് ഇരുന്നത്. ഇതു കാണുന്ന അന്യഭാഷാ നടന്മാർക്ക് വലിയ അദ്ഭുതമാണ്. അദ്ദേഹത്തിന്റെ കാരവാൻ തൊട്ടപ്പുറത്ത് കിടക്കുമ്പോഴാണ് ഇന്നസെന്റ് ചേട്ടനടക്കം ഞങ്ങളുടെ അടുത്തേക്കു വന്നിരുന്ന് തമാശ പറഞ്ഞിരുന്നത്. അതിൽ വളരെ നന്നായി സഹകരിച്ച ആളാണ് സുനിൽ ഷെട്ടി. അദ്ദേഹം വളരെ സിമ്പിളായിട്ട് ഞങ്ങളോട് ഇടപെട്ടു- ഗണേശ് കുമാർ…
Read Moreആസ്വദിച്ച് പൊതിച്ചോറുണ്ട് മോഹന്‍ലാല്‍ ! ഒപ്പം നല്ല ഉഗ്രന്‍ കിഴി പൊറോട്ടയും;വീഡിയോ കാണാം…
മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച കാര്യമാണ് പൊതിച്ചോറ്. വാഴയില വെട്ടി, ചെറുതീയില്‍ വാട്ടിയെടുത്ത് അതില്‍ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോള്‍ത്തന്നെ ഉയരുന്ന മണം പറഞ്ഞറിയിക്കാനാവില്ല. അക്കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ വയറു പകുതി നിറയും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ ഊണിന് പൊതിച്ചോറു കഴിക്കുന്ന വീഡിയോ വൈറലാകുകയാണ്. കൊച്ചിയിലുള്ള ഒരു സ്വകാര്യ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാന്‍ മോഹന്‍ലാല്‍ എത്തിയത്. സുഹൃത്ത് സമീര്‍ ഹംസ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഭക്ഷണം ആസ്വദിക്കുന്ന മോഹന്‍ലാലിനെ കാണാം…
Read Moreഓരോ നിമിഷവും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം ! മോഹന്‍ലാലിനെക്കുറിച്ച് ലിയോണ ലിഷോയിയും ശാന്തി പ്രിയയും പറയുന്നതിങ്ങനെ…
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍. സഹപ്രവര്‍ത്തകരോടും ആരാധകരോടുമെല്ലാം വളരെ നല്ല ബന്ധം കാത്തുസൂക്ഷിക്കാനും താരം ശ്രദ്ധ പുലര്‍ത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഈ താരരാജാവ് തന്റെ ആരാധകര്‍ക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് എല്ലാം തന്റെ സഹപ്രവര്‍ത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയു ഫോണിലൂടെയുമാണ് താരം തന്റെ സഹപ്രവര്‍ത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. മോഹന്‍ ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ലാല്‍ സമയം കണ്ടെത്താറുണ്ട്. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നടന് തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നത്. കൂടാതെ പാചക വീഡിയോയുമായും ഇടയ്ക്ക് മോഹന്‍ലാല്‍ എത്താറുണ്ട്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ്…
Read Moreആറാം തമ്പുരാന് ആദ്യം പ്ലാന്‍ ചെയ്തത് മറ്റൊരു നടനെ വച്ച് ! അന്ന് അത് സംഭവിച്ചിരുന്നുവെങ്കില്‍ മലയാള സിനിമയുടെ ഗതി തന്നെ മാറിയിരുന്നേനെ…
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-ഷാജി കൈലാസ് സഖ്യത്തിന്റേത്. ഇരുവരും ഒന്നിച്ചു ചേര്‍ന്നപ്പോഴുണ്ടായ ചിത്രങ്ങളെല്ലാം മലയാളികളെ ത്രസിപ്പിക്കുന്നതായിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വന്നതോടെ സിനിമാപ്രേമികള്‍ ആകെ ആവേശഭരിതരാണ്. 1997ല്‍ പുറത്തിറിങ്ങിയ ആറാം തമ്പുരാന് മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രങ്ങളിലൊന്നാണ്. ഇരുനൂറ് ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ആറാം തമ്പുരാന് ചന്ദ്രലേഖയുടെ റെക്കോര്‍ഡ് മറികടന്നിരുന്നു. കണിമംഗലം കോവിലകത്തെ ജഗന്നാഥന് എന്ന ശക്തമായ കഥാപാത്രമായി മോഹന്‍ലാല്‍ തിളങ്ങിയപ്പോള്‍ മഞ്ജു വാര്യര്‍ ഉണ്ണിമായ ആയി മികച്ച പ്രകടനം കാഴ്ച്ചവച്ചു. സായികുമാര്‍, നരേന്ദ്രപ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണന്, കൊച്ചിന് ഹനീഫ, ചിത്ര തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ അണിനിരന്നു. രവീന്ദ്രന് മാസ്റ്റര്‍ സംഗീതം നല്കിയ ചിത്രത്തിലെ പാട്ടുകള്‍ മലയാളികള്‍ ഇന്നും മൂളുന്നു. എന്നാല്‍ ആറാം തമ്പുരാന് എന്ന ചിത്രം ആദ്യം പ്ലാന്‍ ചെയ്യുന്നത് മോഹന്‍ലാലിനെ നായകനാക്കി ആയിരുന്നില്ല എന്ന് ഷാജി…
Read More