വിവാഹം കഴിഞ്ഞ സിനിമയില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുത്ത താരമാണ് സ്നേഹ. പ്രസവം കഴിഞ്ഞതോടെ സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു നടി. തിരിച്ചുവരവില്‍ ആദ്യമായി അഭിനയിച്ചതാകട്ടെ നമ്മുടെ ഫഹദിന്റെ കന്നി തമിഴ് ചിത്രം വേലൈക്കാരനിലും. മികച്ച അഭിപ്രായത്തോടെ സിനിമ ഓടുന്നതിനിടെയാണ് സിനിമയ്ക്കെതിരെ നടി സ്നേഹ പരസ്യമായി പ്രതികരിച്ചത്. സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ട് തടി കുറയ്ക്കുകയും, 18 ദവസം ഷൂട്ടിങ്ങിനായി നീക്കിവെയ്ക്കുകയും ചെയ്തിട്ടും അഞ്ചു മിനിറ്റ് മാത്രമാണ് സ്നേഹയുടെ സീനുകള്‍ ഉണ്ടായിരുന്നത്. ഇതിനെതിരെ സ്നേഹ പ്രതികരിക്കുകയും ചെയ്തു. പ്രസവാനന്തരം സിനിമയ്ക്കു വേണ്ടി ഏഴു കിലോ ഭാരമാണു താരം കുറച്ച്. മാത്രമല്ല 18 ദിവസത്തെ ഷൂട്ടും താരത്തിന് ഉണ്ടായിരുന്നതായും സ്നേഹ പറഞ്ഞിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ സ്നേഹയോട് പരസ്യമായി മാപ്പു ചോദിച്ച് ചിത്രത്തിന്റെ സംവിധായകന് മോഹന്‍രാജ രംഗത്തെത്തിയിരിക്കുകയാണ്. സ്നേഹയുടെ മാത്രമല്ല, എല്ലാ താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നെന്നും, സ്നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍…
Read More