കുറ്റവാളിയുടെ മകള്‍ അങ്ങനെ പഠിച്ച് ഡോക്ടറാകേണ്ട ! തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി

എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പാള്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, കോളേജ് അധികാരിയായ പ്രിന്‍സിപ്പാളിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.പ്രിന്‍സിപ്പാള്‍ ഡോ താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. എടപ്പാളിലെ ഒരു പ്രമുഖ തീയ്യേറ്ററിലുണ്ടായ ബാലപീഡനത്തില്‍ മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് കോളജില്‍ പെണ്‍കുട്ടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതര്‍ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു.…

Read More

മൊയ്തീന്‍ കുട്ടിയുമായി തനിക്കുള്ളത് പ്രണയമെന്ന് യുവതി; വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിട്ടും ബന്ധം തുടര്‍ന്നു; കുട്ടിയെ പീഡിപ്പിച്ചില്ലെന്ന് ആണയിട്ട മൊയ്തീന്റെ വായടഞ്ഞത് പീഡനദൃശ്യങ്ങള്‍ കാട്ടിക്കൊടുത്തപ്പോള്‍…

എടപ്പാള്‍: സിനിമാ തീയറ്ററില്‍ ബാലികയെ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിയും ബാലികയുടെ മാതാവും തമ്മില്‍ അടുപ്പത്തിലായത് വളരെ നാളുകള്‍ക്ക് മുമ്പ്. പ്രവാസ ജീവിതത്തിന്റെ ഇടവേളയില്‍ നാട്ടിലെത്തിയതോടെയാണ് യുവതി മൊയ്തീന്റെ ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കാനെത്തുന്നത്. ഇങ്ങനെയാണ് ഇവര്‍ പരിചയപ്പെടുന്നതും അടുക്കുന്നതും.തന്നെ മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു എന്ന പരാതി യുവതിക്കില്ല. അതിന് അവര്‍ പറയുന്ന കാരണം തങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്നാണ്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ അവര്‍ സമ്മതിക്കുകയും ചെയ്തു. കഴിഞ്ഞമാസം 18-ന് മലപ്പുറം ജില്ലയിലെ ബന്ധുവീട്ടില്‍ നിന്ന് തൃത്താലയിലേക്ക് കൊണ്ടുപോകാന്‍ സ്ത്രീ മൊയ്തീന്‍കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നുവത്രെ. യാത്രയ്ക്കിടെയാണ് എടപ്പാളിലെ തിയേറ്ററില്‍ കയറി സിനിമ കാണാമെന്ന് ഇരുവരും തീരുമാനിച്ചത്. മൊയ്തീന്‍ കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇരുവരുടെയും വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. യുവതിയുടെ അവിഹിത ബന്ധം കുടുംബത്തിലെ പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്തു. യുവതിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച മൊയ്തീന്‍ കുട്ടി ബാലികയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്.എന്നാല്‍ സിസിടിവിയില്‍…

Read More