ഇതാണ് മാതൃകാ പോലീസ് ! തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയെ ചോദ്യം ചെയ്തത് വെറും ഒരു തവണ; തെളിവു നല്‍കിയ തീയറ്റര്‍ ഉടമയെ ചോദ്യം ചെയ്തത് 10 തവണ

മലപ്പുറം: വാദിയ്ക്കു തല്ലും പ്രതിയ്ക്കു തലോടലും ഇപ്പോള്‍ കേരളാ പോലീസിന്റെ നയമാണിത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ് എടപ്പാളില്‍ നടന്ന തീയേറ്റര്‍ പീഡനത്തില്‍ തെളിവു നല്‍കിയ തീയേറ്റര്‍ ഉടമ സതീഷിനെതിരെയുള്ള നടപടി. കുട്ടിയെ പീഡിപ്പിച്ച പ്രതി മൊയ്തീന്‍കുട്ടിയെ ഒരു ദിവസം മാത്രം ചോദ്യം ചെയ്തപ്പോള്‍ തെളിവുകള്‍ ചൈല്‍ഡ് ലൈന് കൈമാറിയ ശാരദ തീയേറ്റര്‍ ഉടമയെ ചോദ്യം ചെയ്തത് പത്തിലേറെ തവണ. മൊഴിയെടുക്കാനെന്നെന്നും മറ്റും പറഞ്ഞ് പല തവണ സതീഷിനെ പോലീസ് വിളിച്ചുവരുത്തി.ഓരോ തവണയും പോലീസിന്റെ ഭാഗത്തുനിന്നും വളരെ മോശമായ പെരുമാറ്റമാണ് ഉണ്ടായതെന്ന് സതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ എന്നു കരുതി പരമാവധി സഹകരിക്കുമെന്നും സതീഷ് പറഞ്ഞിരുന്നു. പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, പോലീസില്‍ വിവരം ധരിപ്പിക്കുന്നതില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പോലീസ് ഇന്ന് സതീഷിനെ വിളിച്ചുവരുത്തി അറസ്റ്റു ചെയ്തത്.…

Read More

വാടക വീടന്വേഷിച്ചു എത്തിയ യുവതിയെ വളച്ചെടുത്തു; അമ്മയെ മാത്രം പോരായെന്ന് തോന്നിയപ്പോള്‍ കണ്ണു പതിഞ്ഞത് പത്തു വയസുകാരിയില്‍; യുവതിയുടെ മൂത്ത പെണ്‍മക്കളെ മൊയ്തീന്‍കുട്ടി ചൂഷണത്തിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നു…

മലപ്പുറം: എടപ്പാളിലെ സിനിമാ തീയറ്ററില്‍ വച്ച് പത്തു വയസുകാരിയെ ലൈംഗികചൂഷണം ചെയ്ത കേസിലെ പ്രതി തൃത്താല കാങ്കുന്നത്ത് മൊയ്തീന്‍കുട്ടി (60)യെയും ഒത്താശ ചെയ്ത കുട്ടിയുടെ അമ്മയെയും പൊലീസ് റിമാന്‍ഡു ചെയ്തു. ഗള്‍ഫ് പണം കൊണ്ട് കണ്ണടച്ചു തുറക്കും വേഗത്തില്‍ സമ്പന്നനായ മൊയ്തീന്‍ കുട്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്നവരാണ് പെണ്‍കുട്ടിയും അമ്മയും. ഈയൊരു പരിചയം വച്ച് യുവതിയെ വളച്ചെടുത്ത മൊയ്തീന്‍ കുട്ടി അവരെ മടുത്തപ്പോള്‍ പത്തു വയസുകാരി മകളില്‍ കൈവയ്ക്കുകയായിരുന്നു. കേസില്‍ പണമെറിഞ്ഞ് രക്ഷപ്പെടാനും വിദേശത്തേക്ക് കടക്കാനും ശ്രമിച്ചെങ്കിലും നാട്ടിലെ സ്വത്തുക്കള്‍ കൈവിട്ടു പോകുമെന്നായപ്പോള്‍ ആ തീരുമാനത്തില്‍ നിന്നും അയാള്‍ പിന്മാറുകയായിരുന്നു. ദുബായിലും അബുദാബിയിലും തുടങ്ങിയ സ്വര്‍ണക്കടകള്‍ പച്ചപിടിച്ചതോടെയാണ് മൊയ്തീന്‍ കുട്ടി ബിസിനസ് നാട്ടിലേക്കും കൂടി വ്യാപിപ്പിക്കുന്നത്.കുടുംബ സമേതം ഏറെക്കാലമായി അബുദാബിയിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് നാട്ടിലേക്ക് താമസം മാറ്റിയത്. ഇയാളുടെ മക്കളില്‍ ഒരാള്‍ അബുദാബിയില്‍ ഉന്നത സ്ഥാനത്ത്…

Read More