താന്‍ വിജയിക്കുമെന്ന് കരുതിയിരുന്ന പല ചിത്രങ്ങളും വന്‍ പരാജയത്തിലാണ് കലാശിച്ചതെന്ന് മോഹന്‍ലാല്‍. ചോയ്‌സ് സ്‌കൂളില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍ കേരള സംഘടിപ്പിച്ച ചടങ്ങിലാണ് മോഹന്‍ലാല്‍ കുട്ടികളോട് മനസ്സുതുറന്നത്. കുട്ടികളെ കാണുമ്പോള്‍ തന്റെ സ്‌കൂള്‍ കാലമാണ് ഓര്‍മ വരുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ”ഞാനൊരു ശരാശരി വിദ്യാര്‍ഥിയായിരുന്നു. വലിയ മാര്‍ക്കുകളോ അവകാശവാദങ്ങളോ ഇല്ലാത്ത സ്‌കൂള്‍ കാലം. പക്ഷേ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. പത്താം ക്ലാസിലും അതേ പുരസ്‌കാരം കിട്ടി. നിങ്ങളെല്ലാം നിങ്ങളുടെ മേഖലയില്‍ വിജയിച്ച കുട്ടികളാണ്. ആ വിജയികള്‍ക്ക് പഴയ ശരാശരി വിദ്യാര്‍ഥിയുടെ അഭിനന്ദനങ്ങള്‍”-മോഹന്‍ലാല്‍ പറഞ്ഞു. ”വിജയമാണ് നിങ്ങളെ ഇവിടെ എത്തിച്ചത്. എല്ലാ മനുഷ്യരുടെയും ലക്ഷ്യം വിജയം തന്നെയാണ്. തോല്‍ക്കണമെന്ന് വിചാരിച്ച് ആരും ഒരു കാര്യവും ചെയ്യാറില്ല. പക്ഷേ ഏത് ലഹരിയും മനുഷ്യന്റെ ബോധത്തെ നശിപ്പിക്കും എന്നതുപോലെ വിജയത്തിനൊപ്പം പരാജയവും ഏറ്റുവാങ്ങാനുള്ള മനസ്സുണ്ടാകണം.…
Read More