കൊട്ടാരക്കരയില്‍ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം സിനിമാസ്റ്റൈലില്‍ തട്ടിയെടുത്ത കേസില്‍ മൂന്നുപേര്‍ പിടിയില്‍. ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഫ്രാഞ്ചൈസി ജീവനക്കാരനെ സ്കോര്‍പിയോ വാന്‍ കൊണ്ട് ഇടിച്ചിട്ട് 13.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റു ചെയ്തത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ബിനീഷ് ഭവനില്‍ ബിനീഷ് കുമാര്‍, ശാസ്താമുകള്‍ ചരിവുള്ള വീട്ടില്‍ മുജീബ്, സഹോദരന് മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 27ന് വൈകിട്ട് 6 30ന് പട്ടാഴി വിരുത്തിയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമണ്‍ കളപ്പില തെക്കേതില്‍ ഗോകുല്‍ സഞ്ചരിക്കുന്ന ബൈക്ക് സ്കോര്‍പിയോ കൊണ്ട് ഇടിച്ചിട്ട ശേഷം 13.6 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് കേസ്. സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള മോഷണമാണ് ബിനീഷും സുഹൃത്തുക്കളും ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതിയായ ബിനീഷ് ബഷീര്‍ അഡ്വാന്‍സ്…
Read MoreTag: money
കടം വാങ്ങിയും ജോലി വാഗ്ദാനം ചെയ്തും തട്ടിപ്പ് ! രാഹുലിനെതിരേ ഉയരുന്നത് കോടികളുടെ തിരിമറി
കൊടുമണ്‍: റിമാന്‍ഡിലായ എസ്എന്‍ഡിപി പ്രാദേശിക നേതാവിനെതിരേ ഉയരുന്നത് ഗുരുതര സാമ്പത്തിക ആരോപണങ്ങള്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ ഒളിവിലായിരുന്ന കൊടുമണ്‍ അങ്ങാടിക്കല്‍ തെക്ക് എസ്എന്‍ഡിപി യോഗം 171-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് രാഹുല്‍ ചന്ദ്രനെ കന്യാകുമാരിയിലെ ഒരുലോഡ്ജില്‍ നിന്നാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ തിങ്കളാഴ്ച അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊടുമണ്‍ സ്റ്റേഷനില്‍ ആറു പരാതികളാണ് രാഹുല്‍ ചന്ദ്രനെതിരേ ലഭിച്ചത്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഇയാള്‍ ശാഖായോഗാംഗങ്ങളില് നിന്ന് പണം തട്ടിയത്. 171-ാം നമ്പര്‍ ശാഖയ്ക്ക് കീഴിലുള്ള അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വിഎച്ച്എസ്എസില്‍ ജോലി വാഗ്ദാനം ചെയ്തും ഇയാള്‍ പണം കൈപ്പറ്റിയതായി പറയുന്നു. ബിസിനസ് ആവശ്യത്തിനെന്നും പറഞ്ഞാണ് പലരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളത്. പലിശ എല്ലാ മാസവും തരുമെന്നും എപ്പോള്‍ ആവശ്യപ്പട്ടാലും മുതല്‍ മടക്കി നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് കൈപ്പറ്റിയത്. പണം ആവശ്യപ്പെട്ട് തിരികെ കിട്ടാതെ വന്നപ്പോള്‍…
Read Moreവെള്ളം ചോദിച്ചെത്തിയവര് വീട്ടമ്മയെ കത്തികാട്ടി സ്വര്‍ണവും പണവും തട്ടിയെടുത്തു !
നേമം: വീട്ടില്‍ വെള്ളം ചോദിച്ചെത്തിയ രണ്ടുപേര്‍ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന രണ്ട് പവന്റെ മാലയും കമ്മലും അലമാരിയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരും രൂപയും മോഷ്ടിച്ചു. ശാന്തിവിള കുരുമി റോഡില്‍ കരടിയോട് ഇടവഴിയില്‍ രമ്യ ഉണ്ണികൃഷ്ണ(36)ന്റെ വീട്ടിലെത്തിയ സംഘമാണ് കഴുത്തില്‍ കത്തി വച്ച് മോഷണം നടത്തിയത്. ഇന്നലെ വൈകീട്ട് ആറുമണിക്ക് ശേഷമാണ് സംഭവം. വീട്ടിലെത്തിയ രണ്ട് യുവാക്കള്‍ പുറത്ത് നിന്ന രമ്യയോട് തണുത്ത വെള്ളം ചോദിച്ചു. അകത്ത് കയറിയ രമ്യയെ പുറകില്‍ നിന്നുമെത്തിയ യുവാക്കള്‍ കഴുത്തില്‍ കത്തി വെച്ച ശേഷം ശബ്ദമുണ്ടാക്കിയാല് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന മാലയും കമ്മലും ഊരി വാങ്ങുകയായിരുന്നു. പിന്നീട് മുറിക്കുള്ളില്‍ നിന്നും അലമാരിയില്‍ സൂക്ഷിച്ചിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. തീയറ്റര്‍ ജീവനക്കാരനായ രമ്യയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അമ്മയും രമ്യയുടെ മകനും സംഭവസമയത്തിന് കുറച്ച് സമയം മുമ്പേ…
Read Moreപ്രിയ മേരിച്ചേടത്തി…പണം സ്വീകരിച്ച് എന്നോട് ക്ഷമിക്കണം ! മോഷ്ടിച്ച തുക വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നല്കിയ കള്ളന്റെ കത്തിലുള്ളത്…
വര്‍ഷങ്ങള്‍ക്കു മുമ്പ് മോഷ്ടിച്ച മാലയും മറ്റും തിരികെ നല്കുന്ന കള്ളന്മാരുടെ കഥ നമ്മള് കേട്ടിട്ടുണ്ട്. എന്നാലിവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷ്ടിച്ച വസ്തുവിന്റെ ഇന്നത്തെ മൂല്യം കണക്കാക്കി ഉടമയ്ക്ക് പണം തിരികെ നല്‍കിയിരിക്കുകയാണ് ഒരു കള്ളന്. പെരിക്കല്ലൂര്‍ സ്വദേശിനിയായ മേരിക്കാണ് കള്ളന് 2000 രൂപ അയച്ചു നല്‍കിയത്. പൈസയ്ക്കൊപ്പം ഒരു കത്തും ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരിയുടെ ഭര്‍ത്താവ് ജോസഫിനെ പറ്റിച്ച് 700 രൂപ വില വരുന്ന വസ്തു എടുത്തെന്നും അതിന് പ്രായശ്ചിത്തമായി അതിന്റെ ഇന്നത്തെ വില നല്‍കുന്നെന്നുമാണ് കുറിപ്പിലുളളത്. ” പ്രിയ മേരിച്ചേടത്തി, ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോസഫ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലവരുന്ന ഒരു സാധനം കൊണ്ടുപോയി. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും, ആ പൈസ ഞാന്‍ ഇതോടെ അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം. എന്ന്കുറ്റവാളി” .…
Read Moreതട്ടിപ്പുകേസില്‍ ഐ.ജി അടക്കമുള്ളവര്‍ക്ക് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ് ! പോലീസുകാര്‍ക്ക് ലഭിച്ച പണം മോന്‍സനില്‍ നിന്ന് കടം വാങ്ങിയത്…
മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പുകേസില്‍ ഐ.ജി: ജി. ലക്ഷ്മണ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്. മോന്സന് നടത്തിയ തട്ടിപ്പുകളില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതേസമയം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായുള്ള ആരോപണങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. മോന്സന് മാവുങ്കലിന്റെ വീടിനു പോലീസ് സംരക്ഷണം നല്കിയതു സ്വാഭാവിക നടപടിയാണെന്നും ന്യായീകരിച്ചു. മോന്സന് മാവുങ്കലിന്റെ തട്ടിപ്പുക്കേസില്‍ ഐ.ജി: ജി. ലക്ഷ്മണ് അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് സ്വദേശി എം.ടി. ഷെമീര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് അന്വേഷണ പുരോഗതി വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് അറിയിച്ചത്. തട്ടിപ്പ് ആരോപണങ്ങളില്‍ ഐ.ജി: ജി. ലക്ഷ്മണ്, മുന്‍ ഡി.ഐ.ജി: എസ്. സുരേന്ദ്രന്, സി.ഐ: എ. അനന്തലാല്‍, എസ്.ഐ: എ.ബി. വിബിന്, മുന്‍ സി.ഐ: പി.…
Read Moreതാമസം ഓലക്കുടിലിലാണെങ്കിലും ദിവസവും സംരക്ഷിക്കുന്നത് 87 തെരുവു നായ്ക്കളെ ! ഒരു ചാക്ക് അരി രണ്ടു ദിവസത്തേക്ക് തികച്ചില്ല; ലോക്ഡൗണ്‍ സുനിതയുടെയും നായ്ക്കളുടെയും ജീവിതം ദുരിതത്തിലാക്കി…
കോവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ പലരുടെയും ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തു. തൊഴിലും വരുമാനവുമില്ലാതെ നിരവധി ആളുകളാണ് പട്ടിണിയിലായത്. തെരുവില്‍ ഉപേക്ഷിച്ച നായ്ക്കളുടെ അഭയ കേന്ദ്രമായ സുനിതയുടെയും ഭര്‍ത്താവ് ഷിന്റോയുടെയും അവസ്ഥ കൂടുതല്‍ പരിതാപകരമാണ്. ഓലക്കുടിലിന് ചുറ്റും ടാര്‍പോളിന്‍ വിരിച്ച കൂടാരങ്ങളിലും കൂടുകളിലുമായി 87 തെരുവ് നായ്ക്കളെയാണ് ഇവര്‍ പോറ്റുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവയ്ക്കു തീറ്റ നല്കാന് ബുദ്ധിമുട്ടു നേരിടുന്നതായി പത്താംകല്ല് ബീച്ച് റോഡിലെ മാങ്ങാട്ട് വീട്ടില്‍ സുനിതയുടെയും ഷിന്റോയുടെയും പരാതി. ഒരു ചാക്ക് അരി രണ്ട് ദിവസത്തേക്ക് തികയില്ല. മാര്‍ക്കറ്റില്‍ മാംസ വില്പന ഇല്ലാതായതും തിരിച്ചടിയായി. തെരുവില്‍ കഴിയുന്ന നായ്ക്കളെ വീട്ടിലെത്തിച്ചു സംരക്ഷിക്കുകയാണ് ഇവരുടെ രീതി. വീടുകളില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ജര്‍മന്‍ ഷെപ്പേഡ് തുടങ്ങിയ ഇനത്തിലുള്ള നായ്ക്കളും കൂട്ടത്തിലുണ്ട്. പരിചയമുള്ള വെറ്ററിനറി ഡോക്ടര്‍മാര്‍ സൗജന്യമായി മരുന്നുകളും നിര്‍ദേശങ്ങളും നല്കി സഹായിക്കും. ഗുരുതര അസുഖം ബാധിച്ചാല്‍…
Read Moreഒന്നേകാല്‍ ലക്ഷം രൂപയും മൊബൈലും പ്ലാസ്റ്റിക് കവറിലാക്കി ഹോട്ടലിലെ അലമാരയില്‍ വെച്ചു പൂട്ടി; പ്രളയത്തില്‍ ഹോട്ടല്‍ തന്നെ ഒലിച്ചു പോയി; ഒടുവില്‍ ഏഴു മാസത്തിനു ശേഷം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കിട്ടിയതിങ്ങനെ…
ഉരുള്‍പൊട്ടലില്‍ നഷ്ടമായ വസ്തുക്കള്‍ ഏഴു മാസത്തിനു ശേഷം തിരിച്ചു കി്ട്ടുന്നതിനെ അദ്ഭുതം എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാന്‍. 1,30,000 രൂപയും മൊബൈല്‍ ഫോണും രേഖകളും അടക്കമുള്ള വസ്തുക്കളാണ് ദൈവം തിരികെ നല്കിയതുപോലെ ഉടമസ്ഥന് കിട്ടിയത്. പാതാറിലെ ചരിവുപറമ്പില്‍ നസീറിന്റെ പണവും ഫോണും ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുമാണ് കിട്ടിയത്. രണ്ടു കിലോമീറ്റര്‍ അകലെയുള്ള തോട് നന്നാക്കുമ്പോഴാണ് ഇവ ലഭിച്ചത്. പാതാറില്‍ കഴിഞ്ഞ ഓഗസ്റ്റ് എട്ടിന് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിയതാണ് നസീര്‍. പണം ഉള്‍പ്പെടെ എല്ലാം പ്ലാസ്റ്റിക് കവറിലാക്കി പാതാര്‍ അങ്ങാടിയിലെ ഹോട്ടലിലെ അലമാരയില്‍ വച്ചു. എന്നാല്‍ പ്രളയത്തില്‍ ഹോട്ടലിലെ അലമാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചുപോകുകയായിരുന്നു. ഒടുവില്‍ അടുത്തിടെ ഹോട്ടല്‍ നിന്ന സ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ അകലെ വെള്ളിമുറ്റത്ത് തോട് നന്നാക്കുമ്പോള്‍ നഷ്ടമായ വസ്തുക്കളെല്ലാം തിരികെ ലഭിക്കുകയായിരുന്നു. ആച്ചക്കോട്ടില്‍ ഉണ്ണിക്കാണ് ഇത് കിട്ടിയത്. ആധാര്‍ കാര്‍ഡില്‍ നിന്നു ആളെ മനസിലാക്കിയ…
Read More