മണിച്ചെയിന്‍ മോഡല്‍ തട്ടിപ്പിലൂടെ 100 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് ഫൈസലിനെ (40) യാണ് കൂത്തുപറമ്പ് ഇന്‍സ്പെക്ടര്‍ വി.എ.ബിനുമോഹനും സംഘവും അറസ്റ്റുചെയ്തത്. ഇല്ലാത്ത കമ്പനിയുടെ പേരില്‍ സംസ്ഥാനത്തുടനീളമുള്ള ആളുകളില്‍ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു. ഇയാളുടെ വാക്കു വിശ്വസിച്ച് നിരവധി ആളുകളാണ് പണം നിക്ഷേപിച്ചത്. ഒരു ലക്ഷം രൂപ മുതല്‍ ഒന്നരക്കോടി വരെ നിക്ഷേപിച്ചവര്‍ക്കാണ് പണം നഷ്ടമായത്. നാണക്കേട് മൂലം പലരും ഇനിയും പരാതിയുമായി രംഗത്ത് വന്നിട്ടില്ല. സംസ്ഥാനത്തും പുറത്തും സ്ഥാപനങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍ ആളുകളെ ചേര്‍ത്താണ് ഇയാള്‍ കോടികള്‍ അടിച്ചുമാറ്റിയത്. പിടിയിലാകുമെന്ന് മനസ്സിലായതോടെ തിരുവനന്തപുരം വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ആസ്ഥാനമായി മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന പേരില്‍ കമ്പനിയുണ്ടെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു പണം…
Read More