എടിഎം ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണിയുമായി എസ്ബിഐ ! എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കും മുമ്പ് ബാലന്‍സ് നോക്കിയില്ലെങ്കില്‍ പണികിട്ടും…

ഇനി മുതല്‍ എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനു മുമ്പ് അക്കൗണ്ട് ബാലന്‍സ് നോക്കുന്നത് നന്നായിരിക്കും. അല്ലെങങ്കില്‍ അക്കൗണ്ടില്‍ നിന്ന് പണം പോകുമെന്നത് എട്ടരത്തരം. പണം പിന്‍വലിക്കല്‍ നയത്തില്‍ എസ്ബിഐ വരുത്തിയ പുതിയ ഭേദഗതി ഉപയോക്താക്കളെ വെട്ടിലാക്കാന്‍ പോന്നതാണ്. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക എടിഎം വഴി പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാനാണ് തീരുമാനം. ഉപഭോക്താക്കളുടെ സുരക്ഷയെ കരുതിയാണ് പുതിയ ഭേദഗതി എന്നാണ് എസ്ബിഐ പറയുന്നത്. എന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നഷ്ടമാവും. അക്കൗണ്ടില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഓരോ ഇടപാടിനും 20 രൂപയും ഒപ്പം ജിഎസ്ടിയും ഉപഭോക്താവ് നല്‍കേണ്ടി വരും. പുതിയ നയം മാറ്റത്തിനൊപ്പം അക്കൗണ്ടില്‍ എത്ര പണം ഉണ്ടെന്ന് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ അറിയാനുള്ള സൗകര്യവും എസ്ബിഐ ഒരുക്കിയിട്ടുണ്ട്. ബാലന്‍സ് (balance) എന്ന് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്നും…

Read More