മലയാളസിനിമയുടെ തീരാനഷ്ടങ്ങളിലൊന്നായിരുന്നു നടി മോനിഷയുടെ അപ്രതീക്ഷിത മരണം. സിനിമയില്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വാഹനാപകടത്തിന്റെ രൂപത്തില്‍ നടിയെ മരണം കവര്‍ന്നെടുത്തത്. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള് എന്ന റെക്കോഡ് ഇപ്പോഴും മോനിഷയ്ക്കു സ്വന്തമാണ്. മരിക്കുന്നതിനു മുമ്പ് മോനിഷ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. ആ സമയങ്ങളില്‍ കത്തിനിന്ന നായികമാരില്‍ ഒരാളു കൂടിയായിരുന്നു മോനിഷ. മോനിഷ മരിച്ച രണ്ടു വര്‍ഷത്തിനു ശേഷം മോഹന്‍ലാലിനും മണിയന്‍പിള്ള രാജുവിനും ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത മിന്നാരത്തിന്റെ ഷൂട്ടിങ് മദ്രാസില്‍ നടക്കുന്ന സമയം. ചിത്രത്തില്‍ മണിയന്‍പിള്ള രാജുവും ഉണ്ടായിരുന്നു. മദ്രാസില്‍ എത്തിയാല്‍ രാജു സ്ഥിരം തമസിക്കുന്നതു പാംഗ്രോ ഹോട്ടലിലെ 504ാം നമ്പര്‍ മുറിയിലായിരുന്നു. അന്ന് ആ റൂം ഒഴിവില്ലാത്തതിനാല്‍ 505ലാണു താമസിച്ചത്. വെളുപ്പിനെ ഷൂട്ട് ഉള്ളതുകൊണ്ടു രാജു നേരത്തെ ഉറങ്ങാന്‍ കിടന്നു.…
Read MoreTag: MONISHA
എന്നെ അഭിനയം പഠിപ്പിച്ചത് ഹരിഹരന് സാറാണ്; ഞാനും മോനിഷയും രണ്ട് മരക്കഷണങ്ങള്‍ മാത്രമായിരുന്നു ആ സമയത്ത്; ആ സിനിമയില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് മനസ്സു തുറന്ന് വിനീത്…
സൂപ്പര്‍സ്റ്റാര്‍ പദവിയില്ലെങ്കിലും മലയാള സിനിമയിലെ എണ്ണപ്പെട്ട നടന്മാരിലൊരാളാണ് വിനീത്. എണ്‍പതുകളിലെ പ്രണയ നായകനായി വിലസിയ വിനീത് മോനിഷയ്ക്കൊപ്പമാണ് ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ളത്. ഒരു ആക്ടര്‍ എന്ന നിലയില്‍ തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകന് ഹരിഹരന് ആണെന്നും അദ്ദേഹമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നും വിനീത് പറയുന്നു. ‘ഹരിഹരന് സാര്‍ അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന് സാറിന്റെ എട്ടു സിനിമകളില്‍ അഭിനയിച്ചു. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്പമാക്കിയത് ഹരിഹരന് സാറാണ്. ഫാസില്‍ സാറും, ഭരതേട്ടനും, പത്മരാജന് സാറും, കമല്‍ സാറും, അരവിന്ദന് സാറും എന്നിലെ നടനെ കൂടുതല്‍ മികച്ച രീതിയില്‍ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര്‍ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്കൂള്‍ കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്’. വിനീത് ഓര്‍മകള്‍ പങ്കുവെക്കുന്നു.
Read Moreഅന്നു മുതല്‍ ജ്യോതിഷത്തില്‍ വിശ്വാസമില്ലാതായി ! ജ്യോത്സ്യന്മാരെയൊന്നും വിശ്വാസമില്ലാതായതിന്റെ കാരണം തുറന്നു പറഞ്ഞ് എം ജി ശ്രീകുമാര്‍…
വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് മോനിഷ. മോനിഷയുടെ അകാല മരണം മലയാളികളെ ഒട്ടൊന്നുമല്ല തളര്‍ത്തിയത്.. ആ മരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രമുഖ ഗായകന് എം.ജി. ശ്രീകുമാര്‍. തനിക്ക് ജ്യോതിഷത്തിലോ ജ്യോതിഷികളിലോ വിശ്വാസമില്ലെന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്. ഇതൊക്കെ സാമാധാനത്തിനു വേണ്ടി ചെയ്യുന്നതാണെന്നും, വരാനുള്ളത് വരുമെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു. നിരവധി അനുഭവങ്ങള്‍ ജീവിതത്തില്‍ തനിക്കുണ്ടായിട്ടുണ്ടെന്നും, അന്തരിച്ച നടി മോനിഷയുടെ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം തന്നെ ഉദാഹരണമെന്നും എംജി ശ്രീകുമാര്‍ പറയുന്നു. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെയായിരുന്നു പ്രവചനം. എന്നാല്‍ പ്രവചനം നടന്ന് രണ്ടാഴ്ച കഴിയും മുമ്പു തന്നെ അവള് പോയി. നമുക്ക് ഒന്നും തന്നെ നമ്മുടെ ലൈഫിനെ പറ്റി പ്രവചിക്കാന്‍ കഴിയില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.
Read Moreമോനിഷ തന്റെ മരണത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നോ ? ഓജോ ബോര്‍ഡ് നോക്കി അന്ന് മോനിഷ അങ്ങനെ പറഞ്ഞത് എന്തിനായിരുന്നു? 25 വര്‍ഷങ്ങള്‍ക്കു ശേഷവും അവശേഷിക്കുന്ന ചോദ്യം
മലയാളികളുടെ മനസില്‍ എല്ലാക്കാലവും ഒരു നൊമ്പരമായി അവശേഷിക്കുന്നതാണ് മോനിഷയുടെ വിയോഗം. മോനിഷയുടെ ജീവിതത്തിന് തിരശീല വീണിട്ട് 25 വര്‍ഷമായെങ്കിലും ആ നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളും ഇപ്പോഴും ആരാധകരുടെ മനസിനെ നിര്‍മലമാക്കുന്നു. ആദ്യ സിനിമയിലൂടെത്തന്നെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നര്‍ത്തകി കൂടിയായിരുന്നു മോനിഷ. ഷൂട്ടിംഗിന് പോകുമ്പോള്‍ ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു കാറപകടത്തിലായിരുന്നു മോനിഷ മരിച്ചത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ ശ്രീദേവി ഉണ്ണിയും മോനിഷയും ഓജോ ബോര്‍ഡ് നോക്കിയിരുന്നു. അമ്മ മരിച്ചു കഴിഞ്ഞാല്‍ ഞാനിങ്ങനെ വിളിച്ചാല്‍ വരുമോ എന്ന് മോനിഷ ചോദിച്ചു. താന്‍ പെട്ടെന്നു മരിച്ചുപോയാലും അമ്മ വിളിച്ചാല്‍ ഏത് ലോകത്തു നിന്നും താന്‍ വരുമെന്നും മോനിഷ പറഞ്ഞതായി ശ്രീദേവി ഉണ്ണി പറയുന്നു. മകള്‍ ജീവിച്ചിരുന്ന 21 വര്‍ഷം സ്വയം മറന്ന് അവള്‍ക്ക് ചുറ്റും സുരക്ഷയുടെ വലയം തീര്‍ക്കുകയായിരുന്നുവെന്ന അമ്മ പറയുന്നു. സിനിമാ ലോകത്തില്‍ അവളെ ആരും…
Read More