ഉയരം വെറും ഒന്നരയടി ! ലോകത്തിലെ ഏറ്റവും ചെറിയ സന്യാസിയായ നാരായണ്‍ നന്ദ്ഗിരി മഹാരാജിനെക്കുറിച്ചറിയാം…

ലോകത്തെ ഏറ്റവും ചെറിയ ഹിന്ദു സന്യാസിയെന്ന് കരുതുന്ന ആളാണ് 55 വയസ്സ് പ്രായമുള്ള നാരായണ്‍ നന്ദ് ഗിരി മഹാരാജ്. ഒന്നരയടി(18 ഇഞ്ച്) മാത്രം നീളമുള്ള ഈ സന്യാസി കുംഭമേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. 18 കിലോഗ്രാം മാത്രം ഭാരമുള്ള നന്ദ്ഗിരി മഹാരാജിന് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിക്കാത്തതിനാല്‍ അദ്ദേഹത്തിന്റെ ശിഷ്യനായ ഉമേഷാണ് അദ്ദേഹത്തിന് വേണ്ട ആവശ്യങ്ങളൊക്കെ ചെയ്തു കൊടുക്കുന്നത്. നീളമുള്ള പിരിക്കുന്ന രീതിയിലുള്ള മുടിയുള്ള ആളാണ് ഈ നാഗസാധു. ഇദ്ദേഹത്തിന്റെ കൈയ്യില്‍ എപ്പോഴും ഒരു ജപമാലയും ഉണ്ടാകും. വിദൂര സ്ഥലങ്ങളിലുള്ള ഗുഹകളിലൊക്കെ താമസിക്കുന്ന ഇവര്‍ കുംഭമേളക്ക് വേണ്ടി മാത്രമാണ് പുറത്തിറങ്ങാറ്. നാല് വ്യത്യസ്ഥ നഗരങ്ങളിലായി മൂന്ന് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയിലാണ് കുംഭമേള നടക്കാറ്. ഇദ്ദേഹത്തിന്റെ അടുത്ത് ആളുകള്‍ അനുഗ്രഹങ്ങള്‍ തേടി ആളുകള്‍ വരാറുണ്ടെന്നും അവര്‍ക്കൊക്കെ നല്ല അനുഭവങ്ങളുണ്ടാകുന്നുണ്ടെന്നും പലരും സെല്‍ഫി എടുക്കാറുണ്ടെന്നും ശിഷ്യന്‍ ഉമേഷ് പറയുന്നു.

Read More