ഉത്തര്‍പ്രദേശില്‍ പണം തട്ടിയെടുത്ത് പരിഭ്രാന്തി സൃഷ്ടിച്ച് കുരങ്ങന്. ബൈക്കില്‍ വച്ചിരുന്ന പണമാണ് കുരങ്ങന് തട്ടിയെടുത്ത് മരത്തിനു മുകളിലേക്ക് കയറിയത്. ഏറെ പരിശ്രമത്തിന് ശേഷമാണ് ഒരു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗ് വീണ്ടെടുത്തത്. നോട്ടുകെട്ടിന് കേടുപാട് ഒന്നും സംഭവിക്കാതിരുന്നതിന്റെ ആശ്വാസത്തിലാണ് ബൈക്ക് യാത്രക്കാരന്. രാംപൂരിലെ ഷാഹാബാദിലാണ് സംഭവം. തീറാധാരത്തിന് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയ ഷറാഫത്ത് ഹുസൈന്റെ പണം അടങ്ങിയ ബാഗാണ് കുരങ്ങന് കൊണ്ടുപോയത്. ബാഗില്‍ ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ബൈക്ക് പാര്‍ക്ക് ചെയ്ത് കണക്കുകള്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം. തൊട്ടടുത്തെ ബെഞ്ചില്‍ ഇരുന്ന് കണക്കുകള്‍ പരിശോധിക്കുന്നതിനിടെ, ബൈക്കില്‍ വച്ചിരുന്ന ബാഗുമായി കുരങ്ങന് മരത്തിന്റെ മുകളിലേക്ക് പോകുകയായിരുന്നു. ബാഗില്‍ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാവുമെന്ന് കരുതി കുരങ്ങന് ബാഗുമായി മരത്തിന്റെ മുകളിലേക്ക് കയറി അപ്രത്യക്ഷമാവുകയായിരുന്നു. ഈസമയത്താണ് ബൈക്കില്‍ ബാഗ് ഉള്ള കാര്യം ഹുസൈന് ഓര്‍മ്മിച്ചത്. ഉടന്‍ തന്നെ ബാഗ് എടുക്കാന്‍ പോയപ്പോഴാണ്…
Read MoreTag: monkey
കൃഷി ചെയ്യാന്‍ സമ്മതിക്കുന്നില്ല ! ശ്രീലങ്കയില്‍ നിന്ന് ഒരു ലക്ഷം കുരങ്ങുകളെ ചൈനയിലേക്ക് കയറ്റി വിടും…
ചൈനയിലേക്ക് ഒരു ലക്ഷം കുരങ്ങന്മാരെ കയറ്റി അയയ്ക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. ശ്രീലങ്കയിലുള്ളതും വംശനാശ ഭീഷണി നേരിടുന്നതുമായ ടോഖ് മകാഖ്വെ വിഭാഗത്തില്‍പെടുന്ന കുരങ്ങന്മാരെയാണ് കയറ്റുമതി ചെയ്യുക. ചൈനയിലെ ആയിരം മൃഗശാലകളിലേക്ക് ഈയിനത്തില്‍പെട്ട കുരങ്ങുകളെ വേണമെന്ന് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പദ്ധതി. കര്‍ഷകര്‍ക്ക് ശല്യമായതോടെ സംരക്ഷിത വിഭാഗത്തില്‍പെടുന്ന കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വന്യജീവികളെ കൊന്നൊടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കിയിരുന്നു. ശ്രീലങ്കയില്‍ ടോഖ് മകാഖ്വെകളുടെ എണ്ണം 30 ലക്ഷം കടന്നെന്നും രാജ്യത്തെ കൃഷിക്ക് ഇവ ഭീഷണിയായതായുമാണ് ഗവണ്മെന്റ് പറയുന്നത്. ടോഖ് മകാഖ്വെകളുടെ വംശവര്‍ധനവ് തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടയിലാണ് ഇത്തരമൊരു ആവശ്യവുമായി ചൈന ശ്രീലങ്കയെ സമീപിക്കുന്നത്. ഇത്തരത്തിലുള്ള കയറ്റുമതികളെല്ലാം രാജ്യത്ത് നിരോധിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇത്തരമൊരു നടപടിക്ക് ശ്രീലങ്ക ഒരുങ്ങുന്നത്. ആദ്യപടി എന്നോണമാകും ഒരുലക്ഷം കുരങ്ങുകള്‍ രാജ്യം കടക്കുക. ശ്രീലങ്കയില്‍ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്ക് ടോഖ് മകാഖ്വെകള് ഭീഷണിയാണ്.…
Read Moreനാലുമാസം പ്രായമുള്ള കുഞ്ഞിനെ മൂന്നുനില കെട്ടിടത്തില്‍ നിന്ന് എറിഞ്ഞു കൊന്ന് കുരങ്ങന് ! ദാരുണ സംഭവം…
വെറും നാലു മാസം പ്രായമായ കുഞ്ഞിനെ കുരങ്ങന് മൂന്നുനില കെട്ടിടത്തിന്റെ മുകളില്‍നിന്ന് എറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുങ്ക ഗ്രാമത്തിലാണ് സംഭവം. വിഷയത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് നിര്‍ദേഷ് ഉപാധ്യായയും ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു കൂട്ടം കുരങ്ങന്മാര് അവിടേക്കു വന്നത്. കുരങ്ങന്മാരെ ഓടിക്കാന്‍ നിര്‍ദേഷ് പരമാവധി ശ്രമിച്ചെങ്കിലും കുരങ്ങന്മാര് ഇവര്‍ക്കു ചുറ്റും കൂടി. ദമ്പതികള്‍ കുഞ്ഞുമായി കോണിപ്പടി വഴി താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് അവരുടെ കയ്യില്‍നിന്നും നിലത്തു വീണു. കുഞ്ഞിനെ നിര്‍ദേഷ് എടുക്കാന്‍ നോക്കിയപ്പോഴേക്കും ഒരു കുരങ്ങന് കുട്ടിയെ നിലത്തു നിന്ന് എടുത്ത് താഴേക്ക് എറിയുകയായിരുന്നെന്നാണ് വിവരം. മൂന്നു നില കെട്ടിടത്തില്‍നിന്നു താഴെ…
Read Moreമുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നവജാതശിശുവിനെ കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയി ! വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു
മുത്തശ്ശിയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയി വാട്ടര്‍ടാങ്കില്‍ എറിഞ്ഞുകൊന്നു. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കുരങ്ങന്മാര് തട്ടിയെടുത്തത്. രണ്ടുമാസം പ്രായമുള്ള കേശവ് കുമാര്‍ എന്ന കുഞ്ഞാണ് മുങ്ങിമരിച്ചത്. ബാഗ്പത്തിലാണ് സംഭവം.മുത്തശ്ശിക്കൊപ്പമാണ് ടെറസിനോടു ചേര്‍ന്നുള്ള മുറിയില്‍ രാത്രി കുഞ്ഞ് ഉറങ്ങിക്കിടന്നത്. മുറിയുടെ വാതില്‍ അടച്ചിരുന്നില്ല. ഇതിലൂടെയാണു കുരങ്ങന്മാര് പ്രവേശിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ കുരങ്ങന്മാര് തട്ടിയെടുത്ത വിവരം മുത്തശ്ശി അറിഞ്ഞിരുന്നില്ല. കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം കുഞ്ഞിന്റെ മൃതശരീരം വാട്ടര്‍ ടാങ്കില്‍ പൊങ്ങിക്കിടക്കുന്നതായാണു കണ്ടത്. ബാഗ്പതിലെ ദമ്പതികളായ പ്രിന്‍സിന്റെയും കോമളിന്റെയും മകനാണ് കേശവ് കുമാര്‍. മുന്‍പും കുരങ്ങന്മാര് തങ്ങളുടെ ഏക മകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നെന്ന് ഇവര്‍ പറയുന്നു. ഇതു കണ്ട് ഓടിവന്ന ബന്ധുക്കളാണ് അന്നു കുട്ടിയെ രക്ഷിച്ചത്. ഇരുട്ടിന്റെ മറപറ്റി വീണ്ടും തങ്ങളുടെ മകനെ അന്വേഷിച്ചു കുരങ്ങന്മാര് വരുമെന്നു…
Read More250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവം ! രണ്ട് കുരങ്ങന്മാര് കസ്റ്റഡിയില്‍…
കുട്ടിക്കുരങ്ങനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതിന് പ്രതികാരമായി 250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ട് കുരങ്ങന്മാരെ വനംവകുപ്പ് പിടികൂടി. മഹാരാഷ്ട്രയിലെ മാജ്ലഗാവിലായിരുന്നു അമ്പരപ്പിച്ച ‘പ്രതികാരം’ നടന്നത്. നാഗ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ‘പ്രതികളെ’ പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കുരങ്ങന് മരിച്ചതില്‍ കലിപൂണ്ട വാനരപ്പട പിന്നീട് എവിടെ നായ്ക്കുട്ടികളെ കണ്ടാല്‍ പിടികൂടി കൊണ്ടുപോയി ഉയരത്തിലെത്തിച്ച് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
Read Moreകുട്ടിക്കുരങ്ങനെ നായ്ക്കള്‍ കൊന്നു ! പ്രതികാരമായി 250 നായ്ക്കുട്ടികളെ തട്ടിയെടുത്ത് എറിഞ്ഞു കൊന്ന് വാനരസംഘം…
പ്രതികാരബുദ്ധിയുള്ള ഏകജീവി വര്‍ഗം മനുഷ്യനാണെന്നു പറയാറുണ്ട്. എന്നാല്‍ മനുഷ്യരുമായി ഏറെ സാദൃശ്യമുള്ള മറ്റൊരു ജീവിവര്‍ഗമായ കുരങ്ങും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ലെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. നായ്ക്കൂട്ടം കുട്ടിക്കുരങ്ങനെ കടിച്ചു കൊന്നതിന് കുരങ്ങുകള്‍ പ്രതികാരം ചെയ്തത് കേട്ട് ഏവരും ഞെട്ടുകയാണ്. കുട്ടിക്കുരങ്ങിനെ കൊന്നതിനു പകരമായി ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെയാണ് കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയി എറിഞ്ഞു കൊന്നത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്ലഗോവിലാണ് കുരങ്ങന്മാരുടെ ഈ ക്രൂരപ്രതികാരം അരങ്ങേറുന്നത്. നായ്ക്കുട്ടികളെ തട്ടിയെടുത്ത് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളില്‍ എത്തിച്ച ശേഷം താഴേക്ക് എറിഞ്ഞു കൊല്ലുകയാണ് കുരങ്ങന്മാര് ചെയ്യുന്നത്. എന്തായാലും അതിക്രൂരം എന്നേ ഇതിനെ വിശേഷിപ്പിക്കാനാവൂ.
Read Moreഫോണ്‍ ഇങ്ങോട്ടു താടാ കുരങ്ങച്ചാ എന്ന് പിഞ്ചു കുഞ്ഞ് ! ഇത് കൊച്ചുകുട്ടികള്‍ക്ക് കളിക്കാനുള്ളതല്ലെന്ന് പറഞ്ഞ് തട്ടിപ്പറിച്ച് കുരങ്ങനും;വീഡിയോ വൈറല്‍…
കൊച്ചുകുഞ്ഞുങ്ങളും മൃഗങ്ങളും തമ്മില്‍ ഇടപഴകുന്ന വീഡിയോകള്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. സാധാരണ വീട്ടിലുള്ള വളര്‍ത്തു മൃഗങ്ങളുമായി കുട്ടികള്‍ ഇടപഴകുന്ന വീഡിയോകളാണ് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് ഒരു വമ്പന്‍ കുരങ്ങനുമായി വഴക്കിടുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു മൊബൈല്‍ ഫോണിന് വേണ്ടിയായിരുന്നു ഈ പിടിവലി. വീട്ടുമുറ്റത്ത് കട്ടിലിലിരുന്ന് കളിക്കുകയായിരുന്ന കുഞ്ഞിന്റെ അരികില്‍ കുരങ്ങന് വന്ന് ഇരിപ്പുറപ്പിച്ചു. തന്നോളം വലിപ്പമുള്ള കുരങ്ങനെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെയായിരുന്നു ഏതാനും മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഇരിപ്പ്. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ഫോണ്‍ കണ്ട് കൗതുകം തോന്നിയ കുരങ്ങന് സെക്കന്‍ഡുകള്‍കൊണ്ട് അത് തട്ടിപറിച്ചെടുത്തു. ഫോണിലെ വാള്‍പേപ്പര്‍ ചിത്രംകണ്ട് അതെന്താണെന്ന് കുരങ്ങന് ശ്രദ്ധയോടെ നോക്കുന്നത് വിഡിയോയില്‍ കാണാം. ഏതാനും സെക്കന്‍ഡുകള്‍ കുരങ്ങനെ ശ്രദ്ധിച്ചെങ്കിലും ഒടുവില്‍ ഫോണ്‍ തിരിച്ചുതരാന്‍ ഭാവമില്ല എന്ന് മനസ്സിലായതോടെ കുഞ്ഞിന്റെ വിധം മാറി. അപ്പോള്‍ തന്നെ…
Read Moreവളര്‍ത്തു നായയെ കുരങ്ങന് തട്ടിക്കൊണ്ടു പോയി ! നായക്കുട്ടിയെ രക്ഷിക്കാനായത് മൂന്നാം ദിവസം;വീഡിയോ കാണാം…
മനുഷ്യരെ തട്ടിക്കൊണ്ടു പോകുന്ന കഥകള്‍ നമ്മള് ധാരാളം കേട്ടിട്ടുണ്ടെങ്കിലും മൃഗങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊരു കാര്യം നടക്കുമോയെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ മലേഷ്യയില്‍ നിന്നും പുറത്തു വരുന്ന ഒരു വാര്‍ത്ത അത്തരത്തിലുള്ള ഒരു തട്ടിക്കൊണ്ടു പോകലിന്റേതാണ്. മലേഷ്യയിലെ തമന് ലസ്താരി പുത്ര എന്ന പ്രദേശത്താണ് കഴിഞ്ഞ ദിവസം ഈ അപൂര്‍വ സംഭവം നടന്നത്. ഇവിടെ വില്ലന്‍ ഒരു കുരങ്ങനാണ്. രണ്ടാഴ്ച പ്രായമുള്ള സരൂ എന്ന് വിളിപ്പേരുള്ള വളര്‍ത്തു നായയെയാണ് കുരങ്ങന് തട്ടിക്കൊണ്ടുപോയത്. നായ്ക്കുട്ടിയെ മൂന്ന് ദിവസമാണ് കുരങ്ങന് ബന്ദിയാക്കി വച്ചത്. നായ്ക്കുട്ടിയെ തട്ടിയെടുത്ത് കുരങ്ങന് നേരെ ഇലക്ട്രിക് പോസ്റ്റിലേക്കാണ് ചാടിക്കയറിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ കുരങ്ങന്റെ പക്കല്‍ നിന്നു നായ്ക്കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം കുഞ്ഞിനെയെന്ന പോലെ നായയെ ശരീരത്തോട് ചേര്‍ത്ത് അടക്കിപ്പിടിച്ചായിരുന്നു കുരങ്ങന്റെ ഇരിപ്പ്. നായ്ക്കുട്ടിയാകട്ടെ രക്ഷപ്പെടാന്‍ തന്നാലാവുന്ന പോലെ ശ്രമിക്കുന്നുമുണ്ടായിരുന്നു. എന്നാല്‍ കുരങ്ങനോളം ശക്തിയില്ലാത്തതിനാല്‍ രക്ഷപ്പെടാന്‍…
Read Moreഇതാ കണ്ടു പഠിച്ചോളൂ…ഇങ്ങനെയാണ് പാത്രം കഴുകേണ്ടത് ! കുരങ്ങന് പാത്രം കഴുന്ന വീഡിയോ വൈറലാകുന്നു…
വല്ലതും തിന്ന് ബാക്കി സമയമൊക്കെ ഉറങ്ങിത്തീര്‍ക്കുന്നവരാണ് മൃഗങ്ങളാണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഇവരുടെയിടയിലും പണിയെടുക്കുന്നവരുണ്ടെന്ന് തെളിയിരിക്കുകയാണ് ഒരു കുരങ്ങന്. ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു ചായക്കടയിലായിരുന്നു കുരങ്ങനെ സേവനം. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ചായക്കടയിലെ മേശയില്‍ കയറിയിരുന്നാണ് കുരങ്ങന്റെ പാത്രം കഴുകല്‍. മുന്നിലിരുക്കുന്ന വെള്ളം നിറച്ച പാത്രത്തില്‍ മുക്കി കൈകൊണ്ട് തേച്ച് വളരെ വൃത്തിയായി പാത്രം കഴുകുന്ന കുരങ്ങനാണ് ദൃശ്യത്തിലുള്ളത്. കഴുകിയ പാത്രം വൃത്തിയായോ എന്നറിയാന്‍ ഒടുവില്‍ കഴുകിയ പാത്രമെടുത്ത് മണത്തു നോക്കുന്നുമുണ്ട്. ചുറ്റുമുള്ള മനുഷ്യരെല്ലാം ഏറെ കൗതുകത്തോടെയാണ് കുരങ്ങന്റെ പാത്രം കഴുകല്‍ നോക്കിനില്ക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ കുരങ്ങന് ജോലി തുടരുന്നുമുണ്ട്. ചിലര്‍ കുരങ്ങന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണിതെന്നും പറയുന്നുണ്ട്. എന്തായാലും പാത്രം കഴുകി വൃത്തിയാക്കുന്ന കുരങ്ങനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
Read Moreമെട്രോയുടെ അവകാശികള്‍ ! ഡല്‍ഹി മെട്രോയിലെ സൗജന്യയാത്ര ആസ്വദിച്ച് കുരങ്ങന്; വീഡിയോ വൈറലാകുന്നു…
ഡല്‍ഹി മെട്രോ ട്രെയിന്‍ കുരങ്ങന് യാത്ര നടത്തുന്നതിന്റെ വീഡിയോ വൈറലാകുന്നു.യമുന ബാങ്ക് സ്റ്റേഷന് മുതല്‍ ഐ.പി സ്റ്റേഷന് വരെയുള്ള യാത്രയിലാണ് സീറ്റില്‍ ഒരു കുരങ്ങും ഇടം പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ ഹിറ്റാവുകയായിരുന്നു. ശനിയാഴ്ചയാണ് വീഡിയോ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. എവിടെ നിന്നാണ് കുരങ്ങ് ട്രെയിനകത്തേക്ക് കയറിയതെന്ന് വ്യക്തമല്ല. വൈകുന്നേരം 4.45 മണിയോടെയാണ് കുരങ്ങ് യമുന ബാങ്ക് സ്റ്റേഷനില്‍ നിന്ന് ട്രെയിനകത്തേക്ക് പ്രവേശിച്ചത്. കോച്ചിനകത്ത് അല്പ നേരം കറങ്ങിനടന്ന കുരങ്ങ് ഐ.പി സ്റ്റേഷന് എത്തുന്നത് വരെ സീറ്റില്‍ ഇരിപ്പുറപ്പിച്ചു. യാത്രക്കാരെ ഉപദ്രവിക്കുമോ എന്ന് ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇടയ്ക്ക് ജനലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് എഴുന്നേറ്റ് നോക്കിയതൊഴിച്ചാല്‍ തീര്‍ത്തും സമാധാനപരമായിരുന്നു വാനരന്റെ യാത്ര. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരാണ് വാനരന്റെ മെട്രോ യാത്ര പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഐ.പി സ്റ്റേഷന് എത്തിയപ്പോല്‍ കുരങ്ങും ട്രെയിനില്‍ നിന്ന് പുറത്തിറങ്ങി പോയി. പിന്നീട്…
Read More